ദുബായ്,സെപ്റ്റംബർ 15,2026 : ഭാവിയിലെ ഗതാഗത ആവശ്യങ്ങൾ മുൻകൂട്ടി കണ്ടറിഞ്ഞ് കൂടുതൽ സ്മാർട്ടും സുസ്ഥിരവുമായ യാത്രാ സംവിധാനങ്ങൾ ഒരുക്കാൻ ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ). നവീകരണത്തിലും ഭാവി ആസൂത്രണത്തിലും പ്രവർത്തിക്കുന്ന സംഘങ്ങളുടെ ശേഷി വർധിപ്പിക്കുന്നതിനായി മുഹമ്മദ് ബിൻ റാഷിദ് സെന്റർ ഫോർ ഗവൺമെന്റ് ഇന്നൊവേഷനുമായി സഹകരിച്ച് പ്രത്യേക ശിൽപശാല സംഘടിപ്പിച്ചു.
ആർടിഎയുടെ 2024–2030 തന്ത്രപരമായ പദ്ധതിയുടെ ഭാഗമായാണ് പരിശീലനം. ഭാവിയിലെ ഗതാഗത മേഖല നേരിടാനിടയുള്ള വെല്ലുവിളികൾ മുൻകൂട്ടി തിരിച്ചറിഞ്ഞ് അതിനനുസരിച്ചുള്ള പരിഹാരങ്ങൾ വികസിപ്പിക്കുകയാണ് ലക്ഷ്യം. ഉപഭോക്താക്കളുടെ യാത്രാനുഭവവും ജീവിതനിലവാരവും മെച്ചപ്പെടുത്തുന്ന നൂതന സേവനങ്ങൾ ഒരുക്കുന്നതിനും പരിശീലനം സഹായിക്കും. ഇന്നൊവേഷൻ ലാബുകൾ രൂപകൽപന ചെയ്യാനും പ്രവർത്തനക്ഷമമാക്കാനുമുള്ള ആധുനിക രീതികളും ഉപകരണങ്ങളും ശിൽപശാലയിൽ പരിചയപ്പെടുത്തി. നൂതന ആശയങ്ങളെ പ്രായോഗിക പദ്ധതികളാക്കി മാറ്റുന്നതിനുള്ള ശാസ്ത്രീയ സമീപനങ്ങളും പരിശീലനത്തിന്റെ ഭാഗമായി. സർക്കാർ നവീകരണം പുതിയ ആശയങ്ങൾ കണ്ടെത്തുന്നതിൽ മാത്രം ഒതുങ്ങുന്നതല്ലെന്ന് മുഹമ്മദ് ബിൻ റാഷിദ് സെന്റർ ഫോർ ഗവൺമെന്റ് ഇന്നൊവേഷൻ ഡയറക്ടർ അബീർ തഹ്ലക് പറഞ്ഞു. ശിൽപശാലയിൽ പങ്കെടുത്തവർ ഇബ്തികർ പ്ലാറ്റ്ഫോമിലെ ഇന്നൊവേഷൻ ടൂൾസ് ആൻഡ് ഇന്നൊവേഷൻ ലാബ്സ് കോഴ്സും പൂർത്തിയാക്കി. പരിശീലനത്തിലൂടെ നേടിയ അറിവ് പ്രായോഗിക പദ്ധതികളാക്കി മാറ്റാനും ഗതാഗത സേവനങ്ങളിലും പ്രവർത്തനങ്ങളിലും നേരിട്ടുള്ള മാറ്റങ്ങൾ കൊണ്ടുവരാനുമാണ് ലക്ഷ്യം.

Finally found a site that actually treats players right. Great variety of options and the customer support is top notch. Highly recommend idayam11