ദുബായ്, ഒക്ടോബർ 2, 2026 : യു.എ.ഇയിലെ സംരംഭകർക്കും ബിസിനസ് സ്ഥാപനങ്ങൾക്കും ഉപഭോക്താക്കൾക്കും വൻ പിന്തുണ വാഗ്ദാനം ചെയ്തുകൊണ്ട് ബിസ്മി ഹോൾസെയിൽ (Bismi Wholesale) തങ്ങളുടെ ഫ്ലാഗ്ഷിപ്പ് ഷോപ്പിങ് കാമ്പയിനായ ‘മെഗാ ഫെസ്റ്റ് സീസൺ 5’ പ്രഖ്യാപിച്ചു. യു.എ.ഇയിൽ പ്രവർത്തനം ആരംഭിച്ചതിന്റെ 25-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന ഈ 60 ദിവസത്തെ പ്രചാരണ പരിപാടി, 2030-ഓടെ 30,000 ബിസിനസുകളെ ശാക്തീകരിക്കുകയെന്ന കമ്പനിയുടെ ദീർഘകാല ലക്ഷ്യത്തിന്റെ ഭാഗമാണ്.
2026 ഒക്ടോബർ ഒന്നുമുതൽ നവംബർ 29 വരെയാണ് മെഗാ ഫെസ്റ്റ് സീസൺ 5 നടക്കുന്നത്. ഈ കാലയളവിൽ ബിസ്മിയിൽനിന്ന് 300 ദിർഹമോ അതിനുമുകളിലോ തുകക്ക് ഉൽപന്നങ്ങൾ വാങ്ങുന്ന ഉപഭോക്താക്കൾക്കും ബിസിനസ് സ്ഥാപനങ്ങൾക്കും റാഫിൾ കൂപ്പണുകൾ ലഭിക്കും. ആഘോഷങ്ങളുടെ ഭാഗമായി വിവിധ വിനോദ പരിപാടികളുടെ അകമ്പടിയോടെ സംഘടിപ്പിക്കുന്ന രണ്ട് തത്സമയ കൂറ്റൻ നറുക്കെടുപ്പുകളും നടക്കും. ഇതിൽ ആദ്യത്തെ നറുക്കെടുപ്പ് 2026 നവംബർ ഏഴിനും രണ്ടാമത്തെ നറുക്കെടുപ്പ് ഡിസംബർ അഞ്ചിനും നടക്കും.
ആകർഷകമായ സമ്മാനങ്ങളുടെ വലിയ നിരയാണ് ഇത്തവണ ഉപഭോക്താക്കളെ കാത്തിരിക്കുന്നത്. രണ്ട് ജെറ്റൂർ ടി2 ഐ-ഡിഎം (Jetour T2 i-DM) എസ്യുവികൾ, ഉൽപന്നങ്ങൾ പൂർണമായി നിറച്ച അഞ്ച് 20 അടി നീളമുള്ള കണ്ടെയ്നറുകൾ, സ്വർണനാണയങ്ങൾ, ഐഫോൺ 18 പ്രോ സ്മാർട്ട്ഫോണുകൾ, ഡൈസൺ കിറ്റുകൾ, ബിസ്മി ഷോപ്പിങ് വൗച്ചറുകൾ എന്നിവ സമ്മാനങ്ങളിൽ ഉൾപ്പെടുന്നു. വിന്നർമാർക്ക് നേരിട്ട് ഇൻവെന്ററിയായും വിൽപ്പനക്കായും ഉപയോഗിക്കാൻ തക്കവണ്ണമാണ് ഉൽപന്നങ്ങൾ നിറഞ്ഞ കണ്ടെയ്നറുകൾ രൂപകൽപന ചെയ്തിരിക്കുന്നത്. 2024-ലെ സീസൺ 3-ൽ പൂർണ സജ്ജമായ മിനി മാർട്ട് സമ്മാനമായി നൽകിയതുപോലെ, ബിസിനസ് വളർച്ചക്ക് സഹായിക്കുന്ന സമ്മാനങ്ങൾ നൽകുന്ന രീതിയാണ് ഇത്തവണയും തുടരുന്നത്.
2001ൽ പ്രവർത്തനം ആരംഭിച്ച ബിസ്മി, ഇന്ന് 300-ലധികം എഫ്.എം.സി.ജി (FMCG) വിഭാഗങ്ങളിലായി യു.എ.ഇയിലുടനീളമുള്ള 12,000-ത്തിലധികം ബിസിനസുകൾക്ക് ഉൽപന്നങ്ങൾ എത്തിച്ചുനൽകുന്നുണ്ട്. പരിചയസമ്പന്നരായ ഉദ്യോഗസ്ഥരും മികച്ച പ്രവർത്തനരീതികളും ഡിജിറ്റൽ സാങ്കേതികവിദ്യയിലെ തടസ്സമില്ലാത്ത നിക്ഷേപവും വഴി യുഎഇയിലെ ബിസിനസ് മേഖലക്ക് അനുയോജ്യമായ ഒരു കണക്റ്റഡ് ഇക്കോസിസ്റ്റം ഒരുക്കാൻ ബിസ്മിക്ക് സാധിച്ചിട്ടുണ്ട്.
വെറുമൊരു ഹോൾസെയിൽ വിതരണക്കാർ എന്നതിനപ്പുറം, യുഎഇയിൽ ബിസിനസ് ആരംഭിക്കാനോ വിപുലീകരിക്കാനോ ആഗ്രഹിക്കുന്ന ഏതൊരു സംരംഭകന്റെയും ഏറ്റവും വിശ്വസ്തനായ വളർച്ചാ പങ്കാളിയായി മാറുക എന്നതാണ് ബിസ്മിയുടെ ലക്ഷ്യം. 2030-ഓടെ 30,000 സംരംഭങ്ങളെ ശാക്തീകരിക്കുക എന്ന ദീർഘകാല കാഴ്ചപ്പാടിലേക്ക് മുന്നേറുന്ന കമ്പനിക്ക്, മെഗാ ഫെസ്റ്റ് പോലുള്ള വമ്പൻ സംരംഭങ്ങൾ വലിയ കരുത്ത് പകരുന്നു.
‘എല്ലാ സംരംഭകർക്കും വളരണമെന്ന വലിയൊരു ആഗ്രഹമുണ്ട്. വിശ്വസനീയമായ ഉൽപ്പന്ന ലഭ്യത, കാര്യക്ഷമമായ വിതരണ ശൃംഖല, ഡിജിറ്റൽ സാങ്കേതികവിദ്യകൾ, മികച്ച വാണിജ്യ അവസരങ്ങൾ എന്നിവയിലൂടെ ആ വളർച്ച കൂടുതൽ എളുപ്പത്തിൽ സാധ്യമാക്കുക എന്നതാണ് ഞങ്ങളുടെ ചുമതല. ഈ മേഖലയിൽ ഒരു ബിസിനസ് ആരംഭിക്കുമ്പോഴോ അത് വിപുലീകരിക്കുമ്പോഴോ ഏതൊരു സംരംഭകന്റെയും മനസ്സിൽ ആദ്യം എത്തുന്നതും, ഏറ്റവും വിശ്വസ്തവുമായ വളർച്ചാ പങ്കാളിയായി ബിസ്മി മാറണമെന്നാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്. ഞങ്ങളോടൊപ്പം വളരുന്ന ഉപഭോക്താക്കൾക്ക് കൂടുതൽ നേട്ടങ്ങൾ തിരികെ നൽകിക്കൊണ്ട് ആ പ്രതിബദ്ധത വ്യക്തമാക്കുകയാണ് മെഗാ ഫെസ്റ്റിലൂടെ ചെയ്യുന്നത്’ — ബിസ്മി ഗ്രൂപ്പ് വ്യക്തമാക്കി.
വാർത്താസമ്മേളനത്തിൽ പി.എം. ഹാരിസ് (ചെയർമാൻ & സി.എം.ഡി, ബിസ്മി ഗ്രൂപ്), ഫൈസൽ ഹാരിസ് (എക്സിക്യൂട്ടീവ് ഡയറക്ടർ, ബിസ്മി ഗ്രൂപ്), ഫഹീം ഹാരിസ് (എക്സിക്യൂട്ടീവ് ഡയറക്ടർ. ബിസ്മി ഗ്രൂപ്), റോഷൻ കക്കാട്ട് (ചീഫ് എക്സിക്യൂട്ടിവ് ഓഫിസർ, ബിസ്മി ഗ്രൂപ്) എന്നിവരും മറ്റു ബിസ്മി ഉദ്യോഗസ്ഥരും സന്നിഹിതരായിരുന്നു.

Finally found a site that actually delivers on its promises. The user interface is clean and the experience is just top notch. Love using brtitiwin
Great customer support and a very friendly community feel. It makes the whole gaming experience much more enjoyable. Love using indwin7login.
A very professional platform with a lot of great options. I feel safe depositing my money here. phgrandpashabet