അബുദാബി, ഓഗസ്റ്റ് 18 2026 : ഇത്തിഹാദ് റെയിൽ യാത്രക്കാർക്ക് സ്റ്റേഷനിൽ നിന്ന് ലക്ഷ്യസ്ഥാനത്തേക്കുള്ള യാത്ര കൂടുതൽ എളുപ്പമാക്കാൻ പുതിയ റെയിൽ ടു റോഡ്’
കാർ റെന്റൽ സേവനം ആരംഭിച്ചു.
അബുദാബി, ഫുജൈറ റെയിൽവേ സ്റ്റേഷനുകളിൽ ലഭ്യമാകുന്ന സേവനത്തിൽ ദിവസം 80 മുതൽ 200 ദിർഹം വരെ നിരക്കിൽ കാർ വാടകയ്ക്ക് എടുക്കാം. സെക്യൂരിറ്റി ഡെപ്പോസിറ്റ് ആവശ്യമില്ല. ഇന്ധനച്ചെലവും പാക്കേജിൽ ഉൾപ്പെടും.
ഓരോ വാടകയ്ക്കും 60 കിലോമീറ്റർ വരെ ഡ്രൈവിംഗ് അനുവദിക്കും. അധിക കിലോമീറ്ററുകൾക്ക് പ്രത്യേകം നിരക്ക് നൽകണം.
Thrifty Car Rental-ന്റെ Flexy സർവീസ് വഴിയാണ് കാറുകൾ വാടകക്ക് നൽകുന്നത്.
യാത്രക്കാർക്ക് ട്രെയിൻ എത്തുന്ന സമയവുമായി ബന്ധിപ്പിക്കാതെ 24 മണിക്കൂർ അടിസ്ഥാനത്തിൽ കാർ വാടകയ്ക്ക് എടുക്കാം.
യാത്രക്കാർക്ക് മുൻകൂട്ടി ബുക്ക് ചെയ്യാം. സ്റ്റേഷനിലെത്തിയ ശേഷം ബുക്ക് ചെയ്യാനും വാക്ക്-ഇൻ ആയി കാർ എടുക്കാനും സൗകര്യമുണ്ട്.
എത്തിഹാദ് റെയിൽ ടിക്കറ്റ് ബുക്ക് ചെയ്യുന്ന സമയത്തുതന്നെ കാർ റെന്റൽ ഓപ്ഷനും ലഭ്യമാകും.
