ദുബായ്,സെപ്റ്റംബർ 15,2026 : സ്വകാര്യ മേഖലയിലെ വളർച്ചയും ദുബായിലെ ബിസിനസ് അന്തരീക്ഷത്തിന്റെ മത്സരക്ഷമതയും ശക്തിപ്പെടുത്തുന്നതിനുള്ള നടപടികൾ ചർച്ച ചെയ്ത് ദുബായ് ചേംബർ ഓഫ് കൊമേഴ്സിന്റെ 2026ലെ മൂന്നാമത് ത്രൈമാസ യോഗം. ബിസിനസ് ഗ്രൂപ്പുകളുടെയും കൗൺസിലുകളുടെയും 80 പ്രതിനിധികൾ യോഗത്തിൽ പങ്കെടുത്തു.സ്വകാര്യ മേഖലയെ എജന്റിക് എഐയിലേക്ക് മാറ്റുന്നതിനുള്ള ദുബായ് ചേംബേഴ്സിന്റെ പദ്ധതിയും യോഗത്തിൽ അവതരിപ്പിച്ചു. ബിസിനസ് ഗ്രൂപ്പുകളിലും കൗൺസിലുകളിലുമുള്ള 14,000 കമ്പനികൾക്ക് എഐ സാങ്കേതികവിദ്യകൾ പ്രവർത്തനങ്ങളിൽ ഉൾപ്പെടുത്തുന്നതിനുള്ള പ്രത്യേക പരിശീലന പരിപാടികളും ആരംഭിച്ചിട്ടുണ്ട്.
പൊതു-സ്വകാര്യ മേഖലകൾ തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തുന്നതും ബിസിനസ് വളർച്ചയ്ക്കുള്ള പുതിയ അവസരങ്ങൾ കണ്ടെത്തുന്നതും യോഗത്തിൽ ചർച്ചയായി. 2026ന്റെ ആദ്യ പകുതിയിൽ ബിസിനസ് ഗ്രൂപ്പുകളുടെ സഹകരണത്തോടെ 42 നിയമങ്ങളും കരട് നിയമങ്ങളും ദുബായ് ചേംബർ പരിശോധിച്ചു. മുൻവർഷത്തെ അപേക്ഷിച്ച് ഇത് 56 ശതമാനം വർധനയാണ്. സ്വകാര്യ മേഖല മുന്നോട്ടുവച്ച ശുപാർശകളിൽ 73 ശതമാനം അംഗീകരിക്കപ്പെട്ടതായും ചേംബർ അറിയിച്ചു.

Found this through a friend and I am glad I did. It is a very welcoming community and the site is incredibly stable. Cheers to sahabat11login for the great experience.