ദുബായ്,സെപ്റ്റംബർ 14,2026 : ഗ്ലോബൽ വില്ലേജിന്റെ 31-ാം സീസൺ 2026 ഒക്ടോബർ 14ന് ആരംഭിക്കും. ‘എ മോർ വണ്ടർഫുൾ വേൾഡ്’ എന്ന പ്രമേയത്തിൽ ആരംഭിക്കുന്ന സീസൺ 2027 മെയ് വരെ ഏഴ് മാസത്തിലധികം നീണ്ടുനിൽക്കും. വിനോദം, ഡൈനിംഗ്, ഷോപ്പിംഗ് തുടങ്ങിയ വിവിധ ആകർഷണങ്ങളാണ് പുതിയ സീസണിൽ സന്ദർശകർക്കായി ഒരുക്കുന്നത്. ഗ്ലോബൽ വില്ലേജ് സന്ദർശിക്കാനും വീണ്ടും എത്തിച്ചേരാനും വ്യത്യസ്തമായ അനുഭവങ്ങൾ സ്വന്തമാക്കാനും സന്ദർശകർക്ക് കൂടുതൽ അവസരങ്ങൾ ഒരുക്കുന്ന നിരവധി പുതിയ കൂട്ടിച്ചേർക്കലുകൾ 31-ാം സീസണിൽ ഉണ്ടാകുമെന്ന് അധികൃതർ അറിയിച്ചു.
മൂന്ന് പതിറ്റാണ്ടിന്റെ വിജയകരമായ യാത്ര പൂർത്തിയാക്കിയ ഗ്ലോബൽ വില്ലേജ് ദുബായിയുടെ സാംസ്കാരിക, വിനോദ കലണ്ടറിലെ പ്രധാന ആകർഷണമായി മാറിയിട്ടുണ്ട്. 1997 മുതൽ യുഎഇയിൽ നിന്നും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമായി ദശലക്ഷക്കണക്കിന് സന്ദർശകരെയാണ് ഗ്ലോബൽ വില്ലേജ് സ്വീകരിച്ചത്. വിവിധ രാജ്യങ്ങളുടെ സംസ്കാരങ്ങളെ പ്രതിനിധീകരിക്കുന്ന പവലിയനുകൾ, തത്സമയ വിനോദ പരിപാടികൾ, വൈവിധ്യമാർന്ന ഡൈനിംഗ് അനുഭവങ്ങൾ, ഷോപ്പിംഗ് സൗകര്യങ്ങൾ എന്നിവയിലൂടെ ഓരോ സീസണിലും ഗ്ലോബൽ വില്ലേജ് കൂടുതൽ വിപുലമാകുകയാണ്. ഈദ് അൽ അദ്ഹ അവധിയോടനുബന്ധിച്ച് മൂന്നാഴ്ചത്തേക്ക് സീസൺ നീട്ടിയതിനെ തുടർന്ന് ഗ്ലോബൽ വില്ലേജിന്റെ 30-ാം സീസൺ 2026 മെയ് 31ന് അവസാനിച്ചിരുന്നു. പ്രാദേശിക സംഘർഷങ്ങളെ തുടർന്ന് 51 ദിവസത്തിലധികം പാർക്ക് അടച്ചിടേണ്ടിവന്നതിനാൽ 30-ാം സീസണിൽ അസാധാരണമായ തടസ്സങ്ങളും നേരിട്ടു. തുടർന്ന് ഏപ്രിൽ 20നാണ് ഗ്ലോബൽ വില്ലേജ് വീണ്ടും തുറന്നത്. 30-ാം സീസണിൽ 90-ലധികം സംസ്കാരങ്ങളെ പ്രതിനിധീകരിക്കുന്ന 30 പവലിയനുകളും 3,500-ലധികം ഷോപ്പിംഗ് ഔട്ട്ലെറ്റുകളും 250-ലധികം ഡൈനിംഗ് അനുഭവങ്ങളും ഉൾപ്പെടുത്തിയിരുന്നു. കാർണിവലിൽ 200-ലധികം റൈഡുകളും ഗെയിമുകളും ഉൾപ്പെടെ 450 അന്താരാഷ്ട്ര കലാകാരന്മാരുടെ 40,500 പ്രകടനങ്ങൾക്കും സന്ദർശകർ സാക്ഷ്യം വഹിച്ചു. അതേസമയം, പുതിയ സീസണിന് മുന്നോടിയായി ഗ്ലോബൽ വില്ലേജിൽ ഭക്ഷണ-പാനീയ ബിസിനസുകൾക്കുള്ള രജിസ്ട്രേഷൻ ആരംഭിച്ചിട്ടുണ്ട്. ‘റെസ്റ്റോറന്റുകളും കോഫി ഷോപ്പുകളും’, ‘കിയോസ്കുകളും ഫുഡ് ട്രോളികളും’ എന്നീ രണ്ട് വിഭാഗങ്ങളിലായാണ് അപേക്ഷകൾ സ്വീകരിക്കുന്നത്. 2026 സെപ്റ്റംബർ 16 ആണ് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി.
രജിസ്റ്റർ ചെയ്യുന്ന കച്ചവടക്കാർക് ഇഷ്ടാനുസൃതമാക്കാവുന്ന സജ്ജീകരണങ്ങൾ, വിസാ സഹായം, ഇറക്കുമതി ചെയ്യുന്ന ഉൽപ്പന്നങ്ങൾക്കുള്ള കസ്റ്റംസ് നടപടിക്രമങ്ങൾ, സംഭരണ സൗകര്യങ്ങൾ, ഇലക്ട്രോണിക് പേയ്മെന്റ് ടെർമിനലുകൾ എന്നിവ ഉൾപ്പെടെയുള്ള സമഗ്രമായ പിന്തുണ ലഭിക്കും. പുതിയ പാചക ആശയങ്ങൾ പരീക്ഷിക്കുന്നതിനും അന്താരാഷ്ട്ര ഭക്ഷണശാലകൾക്ക് യുഎഇയിൽ പ്രാദേശിക ശാഖകൾ ആരംഭിക്കുന്നതിന് മുമ്പ് പരീക്ഷണാടിസ്ഥാനത്തിൽ പ്രവർത്തിക്കുന്നതിനുമുള്ള വേദിയായും ഗ്ലോബൽ വില്ലേജ് മാറിയിട്ടുണ്ട്.

I love how simple it is to get back into my account every time. No complicated steps, just straightforward gaming. dbt88login makes things so much easier.
Really liking the vibe here. Everything loads fast and the bonuses are actually fair compared to other places. Highly recommend br342bet