അബുദാബി, ഓഗസ്റ്റ് 17 2026 : യൂത്ത് വേൾഡ് ചാമ്പ്യൻഷിപ്പിന്റെ ഏഴാമത് എഡിഷനാണ് അബുദാബിയിൽ തുടക്കമായത്. അബുദാബി കിരീടാവകാശിയും അബുദാബി എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ രക്ഷാകർതൃത്വത്തിൽ ഇന്റർനാഷണൽ മിക്സഡ് മാർഷ്യൽ ആർട്സ് ഫെഡറേഷൻ സംഘടിപ്പിക്കുന്ന ചാമ്പ്യൻഷിപ്പിന് തുടർച്ചയായ അഞ്ചാം വർഷമാണ് യു.എ.ഇ ജിയു-ജിത്സു ആൻഡ് മിക്സഡ് മാർഷ്യൽ ആർട്സ് ഫെഡറേഷൻ ആതിഥേയത്വം വഹിക്കുന്നത്.
സായിദ് സ്പോർട്സ് സിറ്റിയിലെ മുബാദല അരീനയിൽ നടക്കുന്ന ചാമ്പ്യൻഷിപ്പ് ഓഗസ്റ്റ് 23 വരെ നീണ്ടുനിൽക്കും. മൂന്ന് പ്രായവിഭാഗങ്ങളിലാണ് (യൂത്ത് C: 12-13, യൂത്ത് B: 14-15, യൂത്ത് A: 16-17) മത്സരങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. ലോകമെമ്പാടുമുള്ള വളർന്നുവരുന്ന കായികതാരങ്ങൾക്ക് സുരക്ഷിതവും പ്രൊഫഷണലുമായ അന്തരീക്ഷത്തിൽ മാറ്റുരയ്ക്കാനും കഴിവുകൾ തെളിയിക്കാനും ടൂർണമെന്റ് വഴിയൊരുക്കുന്നു.
യു.എ.ഇയിലെ കായിക മേഖലയ്ക്ക് നൽകുന്ന പിന്തുണയ്ക്ക് പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന് യു.എ.ഇ ജിയു-ജിത്സു ആൻഡ് മിക്സഡ് മാർഷ്യൽ ആർട്സ് ഫെഡറേഷൻ ചെയർമാൻ അബ്ദുൾമുനീം അൽ സയീദ് മുഹമ്മദ് അൽ ഹാഷിമി നന്ദി രേഖപ്പെടുത്തി. ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ രക്ഷാകർതൃത്വം രാജ്യത്തെ മിക്സഡ് മാർഷ്യൽ ആർട്സ് മേഖലയ്ക്കും യുവജന വികസന പരിപാടികൾക്കും പുതിയ ദിശാബോധം നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രമുഖ അന്താരാഷ്ട്ര കായിക മാമാങ്കങ്ങൾക്ക് ആതിഥേയത്വം വഹിക്കുന്നതിൽ അബുദാബിയുടെ ആഗോള സ്ഥാനം വർദ്ധിപ്പിക്കുന്നതിൽ ഈ ചാമ്പ്യൻഷിപ്പ് നിർണായക പങ്ക് വഹിക്കുമെന്നും അൽ ഹാഷിമി വ്യക്തമാക്കി

[1395]dk999 Official Login | বিকাশ পেমেন্ট ও সেরা ক্যাসিনো বোনাস,dk999 অ্যাপ ডাউনলোড করে সহজেই স্লট গেম খেলার নিয়ম জানুন। বিকাশ পেমেন্টের মাধ্যমে দ্রুত লেনদেন এবং আকর্ষণীয় বোনাস উপভোগ করতে আজই জয়েন করুন। visit: dk999