ദുബായ് , ഓഗസ്റ്റ് 17 2026 : അവധിക്കാലം കഴിഞ്ഞ് യുഎഇയിലേക്ക് തിരിച്ചെത്തുന്ന പൗരന്മാരെയും താമസക്കാരെയും സന്ദർശകരെയും സ്വീകരിക്കാൻ ദുബായ് വിമാനത്താവളങ്ങൾ പൂർണസജ്ജമായതായി ജി.ഡി.ആർ.എഫ്.എ ദുബായ് മേധാവി ലെഫ്റ്റനന്റ് ജനറൽ മുഹമ്മദ് അഹമ്മദ് അൽ മർറി അറിയിച്ചു. യാത്രക്കാരുടെ എണ്ണം ഉയരുന്ന സാഹചര്യത്തിൽ നടപടികൾ വേഗത്തിലും സുഗമമായും പൂർത്തിയാക്കാൻ വിപുലമായ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. വിമാനത്താവളങ്ങളിലെ ഉദ്യോഗസ്ഥരെ ആവശ്യാനുസരണം പുനർവിന്യസിക്കുകയും സാങ്കേതിക സഹായ സംഘങ്ങളെ വിന്യസിക്കുകയും ചെയ്തിട്ടുണ്ട്.
സ്മാർട്ട് ഗേറ്റുകൾ വഴി വേഗത്തിലുള്ള പരിശോധന
യാത്രക്കാരുടെ തിരക്ക് കുറയ്ക്കാൻ സ്മാർട്ട് ഗേറ്റുകളുടെ പരമാവധി ശേഷി പ്രയോജനപ്പെടുത്തും. മുഖം തിരിച്ചറിയൽ, ബയോമെട്രിക് സാങ്കേതികവിദ്യ എന്നിവയുടെ സഹായത്തോടെ യോഗ്യരായ യാത്രക്കാർക്ക് ഏതാനും സെക്കൻഡുകൾക്കുള്ളിൽ പാസ്പോർട്ട് പരിശോധന പൂർത്തിയാക്കാം.
കോൺടാക്ട്ലെസ് സംവിധാനങ്ങളുടെ ഉപയോഗം വർധിപ്പിക്കുന്നതിലൂടെ കാത്തിരിപ്പ് സമയം കുറയ്ക്കാനും യാത്രാനുഭവം കൂടുതൽ സുഗമമാക്കാനുമാണ് ലക്ഷ്യം. റെഡ് കാർപറ്റ് കോറിഡോറുകളും പ്രത്യേക വരവ് ചാനലുകളും ഇതിനകം സജ്ജമാക്കിയിട്ടുണ്ട്.
ദുബായിലെത്തുന്ന നിമിഷം മുതൽ യാത്രക്കാർക്ക് എമിറേറ്റിന്റെ സവിശേഷമായ ആതിഥേയത്വവും ഊഷ്മളമായ സ്വീകരണവും അനുഭവപ്പെടുന്ന തരത്തിലാണ് സംവിധാനങ്ങൾ ഒരുക്കിയിരിക്കുന്നത്.
ബോർഡർ ഹോസ്പിറ്റാലിറ്റി’ ശക്തിപ്പെടുത്തും
അതിർത്തി പരിശോധനയെ കൂടുതൽ വേഗതയേറിയതും ആതിഥേയത്വപരവുമാക്കുന്ന ‘ബോർഡർ ഹോസ്പിറ്റാലിറ്റി’ എന്ന ആശയം ശക്തിപ്പെടുത്തുകയാണ് ജി.ഡി.ആർ.എഫ്.എ ദുബായ്.
പാസ്പോർട്ട് പരിശോധനാ ഉദ്യോഗസ്ഥർക്ക് പ്രത്യേക പരിശീലനം നൽകുന്നുണ്ട്. ദുബായുടെ ആതിഥേയത്വത്തിന്റെയും സേവന മികവിന്റെയും അംബാസഡർമാരായി ഉദ്യോഗസ്ഥർ പ്രവർത്തിക്കണമെന്നാണ് നിർദേശം. അന്താരാഷ്ട്ര തലത്തിലെ മികച്ച മാതൃകകൾ സ്വീകരിച്ച് അതിർത്തി പരിശോധനാ സംവിധാനങ്ങളുടെ കാര്യക്ഷമതയും വർധിപ്പിക്കുന്നുണ്ട്.
പരമ്പരാഗത അതിർത്തി പരിശോധനാ നടപടികളെ വേഗതയേറിയതും തടസ്സരഹിതവുമായ യാത്രാനുഭവമാക്കി മാറ്റുകയാണ് ലക്ഷ്യം. യാത്രക്കാരൻ വിമാനത്താവളത്തിലെത്തുന്ന നിമിഷം മുതൽ മികച്ച അനുഭവം ഉറപ്പാക്കുന്ന രീതിയിലാണ് സംവിധാനങ്ങൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്.
വിവിധ ഏജൻസികളുമായി ഏകോപനം
Dubai Airports, Dubai Police, Dubai Customs, ദേശീയ വിമാനക്കമ്പനികൾ എന്നിവയുമായുള്ള ഏകോപനം യാത്രാ നടപടികൾ വേഗത്തിലാക്കുന്നതിൽ നിർണായകമാണെന്ന് അൽ മർറി പറഞ്ഞു.
വിവിധ വിഭാഗങ്ങൾ തമ്മിലുള്ള ശക്തമായ ഏകോപനം യാത്രക്കാരുടെ കാത്തിരിപ്പ് സമയം കുറയ്ക്കാനും സംതൃപ്തി വർധിപ്പിക്കാനും ദുബായുടെ വിമാനത്താവള സേവന നിലവാരം കൂടുതൽ ശക്തിപ്പെടുത്താനും സഹായിക്കും.
ദുബായ് സർക്കാരിന്റെ കാഴ്ചപ്പാടിനും ഉന്നത നേതൃത്വത്തിന്റെ നിർദേശങ്ങൾക്കും അനുസരിച്ച് ലോകോത്തര യാത്രാനുഭവം ഉറപ്പാക്കുകയാണ് ഒരുക്കങ്ങളുടെ പ്രധാന ലക്ഷ്യമെന്ന് അൽ മർറി വ്യക്തമാക്കി.

[1076]777j Official Login | সেরা অনলাইন স্লট ও দ্রুত বিকাশ পেমেন্ট,777j অ্যাপ ডাউনলোড করে সেরা অনলাইন স্লট গেমসের অভিজ্ঞতা নিন। এখানে দ্রুত বিকাশ পেমেন্ট এবং সহজ গেম নিয়ম পাওয়া যায়। আজই জয়েন করুন। visit: 777j