ദുബായ്,സെപ്റ്റംബർ 17,2026 : ദുബായ് വിമാനത്താവളങ്ങളിലേക്കും തിരിച്ചുമുള്ള യാത്ര കൂടുതൽ സുഗമമാക്കാൻ ഗതാഗതപദ്ധതികൾ ഏകോപിപ്പിക്കുന്നു. ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി ഡയറക്ടർ ജനറലും ബോർഡ് ചെയർമാനുമായ മത്തർ അൽ തായറും ദുബായ് എയർപോർട്സ് സിഇഒ പോൾ ഗ്രിഫിത്ത്സും തമ്മിൽ നടന്ന കൂടിക്കാഴ്ചയിലാണ് ഗതാഗത–വിമാനത്താവള മേഖലകളിലെ സഹകരണം ശക്തമാക്കുന്നത് സംബന്ധിച്ച് ചർച്ച നടന്നത്.
ദുബായ് ഇന്റർനാഷനൽ (DXB) വിമാനത്താവളത്തിലേക്കും തിരിച്ചുമുള്ള പ്രധാന റോഡുകളിലെ ഗതാഗതപ്രവാഹം മെച്ചപ്പെടുത്തുന്നതിനുള്ള പദ്ധതികളും പരിഹാരങ്ങളും ഇരുവരും അവലോകനം ചെയ്തു. ദുബായ് വേൾഡ് സെൻട്രൽ–അൽ മക്തൂം അന്താരാഷ്ട്ര വിമാനത്താവളം (DWC) കേന്ദ്രീകരിച്ചുള്ള ഭാവി ഗതാഗതപദ്ധതികളും ചർച്ചയായി.
റോഡ് ശൃംഖലയും പൊതുഗതാഗത സംവിധാനങ്ങളും വിമാനത്താവളങ്ങളുമായി കൂടുതൽ ഏകോപിപ്പിച്ച് യാത്രക്കാർക്ക് തടസ്സങ്ങളില്ലാത്ത യാത്ര ഉറപ്പാക്കുകയാണ് ലക്ഷ്യം. ജനസംഖ്യയും സന്ദർശകരുടെ എണ്ണവും വർധിക്കുന്ന സാഹചര്യത്തിൽ റോഡുകളും പൊതുഗതാഗത സംവിധാനങ്ങളും കൂടുതൽ വിപുലപ്പെടുത്തേണ്ടതിന്റെ ആവശ്യകതയും യോഗം വിലയിരുത്തി.

Just tried it out and I am loving the vibe. The setup was a breeze and the gameplay is addictive. bdjoya9app is definitely my new favorite.
The community is great and the promotions are always fresh. It keeps things interesting every time I log in. phtaya713 is a winner.