ദുബായ് ,ഓഗസ്റ്റ് 14 2026 : സോഷ്യൽ മീഡിയയിലെ പരസ്യങ്ങളിലൂടെയും വ്യാജ വെബ്സൈറ്റുകളിലൂടെയും ഓൺലൈൻ തട്ടിപ്പുകൾ വർധിക്കുന്ന സാഹചര്യത്തിൽ മുന്നറിയിപ്പ് നൽകി ദുബായ് പോലീസ് . യഥാർഥ സ്ഥാപനങ്ങളുടേതെന്ന് തോന്നിക്കുന്ന പരസ്യങ്ങളും ഔദ്യോഗിക വെബ്സൈറ്റുകളോട് ഏതാണ്ട് സമാനമായ വ്യാജ സൈറ്റുകളും ഉപയോഗിച്ചാണ് തട്ടിപ്പുകാർ ആളുകളെ കുടുക്കുന്നത്.
വെബ്സൈറ്റ് വിലാസത്തിലെ ചെറിയൊരു അക്ഷരവ്യത്യാസമോ വ്യത്യസ്തമായ ഡൊമെയ്ൻ പേരോ പോലും ശ്രദ്ധിക്കാതെ പോകുന്നത് വലിയ സാമ്പത്തിക നഷ്ടത്തിന് ഇടയാക്കാമെന്ന് പൊലീസ് മുന്നറിയിപ്പ് നൽകി.
സോഷ്യൽ മീഡിയ പരസ്യങ്ങളും വ്യാജ വെബ്സൈറ്റുകളും തട്ടിപ്പുകാർ വ്യാപകമായി ഉപയോഗിക്കുന്നുണ്ടെന്നു
ദുബായ് പൊലീസിലെ ആന്റി-ഫ്രോഡ് സെന്റർ ഡയറക്ടർ ഹമദ് ഒബൈദ് അൽ സുവൈദി പറഞ്ഞു.
ഒറിജിനൽ വെബ്സൈറ്റിന്റെ രൂപകൽപ്പന പോലും അതേപടി പകർത്തിയാണ് പല വ്യാജ സൈറ്റുകളും പ്രവർത്തിക്കുന്നത്.
ഓൺലൈൻ ഷോപ്പിങ് നടത്തുന്നവർ മാത്രമല്ല, ഡിജിറ്റൽ സേവനങ്ങൾ തേടുന്നവരും ദൈനംദിന ആവശ്യങ്ങൾക്കായി ഓൺലൈൻ സേവനങ്ങൾ ഉപയോഗിക്കുന്നവരും തട്ടിപ്പിന് ഇരയാകാം. പ്രായഭേദമന്യേ എല്ലാവരും ജാഗ്രത പാലിക്കണമെന്നും പൊലീസ് ആവശ്യപ്പെട്ടു.
സന്ദേശങ്ങളിലൂടെയോ സോഷ്യൽ മീഡിയ പരസ്യങ്ങളിലൂടെയോ ലഭിക്കുന്ന ലിങ്കുകൾ പരിശോധിക്കാതെ ക്ലിക്ക് ചെയ്യരുത്. ലിങ്കിന്റെ ഉറവിടവും സ്ഥാപനത്തിന്റെയോ വ്യക്തിയുടെയോ യഥാർഥ വിവരങ്ങളും ഉറപ്പാക്കണം. പ്രത്യേകിച്ച് ബാങ്കിങ് വിവരങ്ങളോ വ്യക്തിഗത വിവരങ്ങളോ ആവശ്യപ്പെടുന്ന പേയ്മെന്റ് പേജുകളിലേക്ക് കടക്കുമ്പോൾ കൂടുതൽ ജാഗ്രത വേണം.
ഓൺലൈൻ തട്ടിപ്പിനിരയായാൽ ദിവസങ്ങളോളം കാത്തിരിക്കരുതെന്നും ദുബായ്. പൊലീസ് വ്യക്തമാക്കി.
ബന്ധപ്പെട്ട ബാങ്ക് അക്കൗണ്ട് ഉടൻ സുരക്ഷിതമാക്കുകയോ അടയ്ക്കുകയോ ചെയ്ത ശേഷം സംഭവം എത്രയും വേഗം റിപ്പോർട്ട് ചെയ്യണം.
ദുബായ് പൊലീസിന്റെ e-Crime പ്ലാറ്റ്ഫോം , SPS സേവനം എന്നിവ വഴിയോ നേരിട്ട് പൊലീസ് സ്റ്റേഷനിലെത്തിയോ പരാതി നൽകാം. വേഗത്തിൽ പരാതി നൽകുന്നത് പണം തിരിച്ചുപിടിക്കുന്നതിനും തുടർനടപടി സ്വീകരിക്കുന്നതിനും സഹായകമാകും.
വ്യാജ വെബ്സൈറ്റുകളും സോഷ്യൽ മീഡിയ അക്കൗണ്ടുകളും കണ്ടെത്തിയാൽ അവയും പൊലീസിനെ അറിയിക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടു. ഒറിജിനൽ പോലെ തോന്നുന്ന ഒരു ലിങ്ക് പോലും വിശ്വസിക്കരുത്. പണം കൈമാറുന്നതിന് മുമ്പും വ്യക്തിഗത, ബാങ്കിങ് വിവരങ്ങൾ നൽകുന്നതിന് മുമ്പും ഏതാനും സെക്കൻഡ് അധികം എടുത്ത് വിവരങ്ങൾ പരിശോധിക്കുന്നത് വലിയ സാമ്പത്തിക നഷ്ടം ഒഴിവാക്കാൻ സഹായിക്കുമെന്ന് ദുബായ് പൊലീസ് മുന്നറിയിപ്പ് നൽകി.

[9604]fmxbd অফিসিয়াল লগইন | সেরা অনলাইন ক্যাসিনো বোনাস ও অ্যাপ,fmxbd-এ যুক্ত হয়ে উপভোগ করুন আকর্ষণীয় অনলাইন ক্যাসিনো বোনাস। দ্রুত পেমেন্ট গেটওয়ে এবং স্লট গেমের সহজ নিয়ম জানতে আজই অ্যাপটি ডাউনলোড করুন। visit: fmxbd
[8046]kiu77 | Link Alternatif Login Resmi dan Slot Gacor Hari Ini,kiu77 menyediakan akses login resmi dengan berbagai pilihan casino online terpercaya. Nikmati kemudahan cara deposit dana yang cepat. Daftar sekarang juga! visit: kiu77