അജ്മാൻ: യു.എ.ഇ സർക്കാർ ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുന്ന സാഹചര്യത്തിൽ, രാജ്യത്തെ പ്രീമിയം ചോക്ലേറ്റ് ബ്രാൻഡായ ‘ലെ മാകറോൺസ് ചോക്ലേറ്റിയർ’ പ്രോട്ടീൻ ബാർ ചോക്ലേറ്റ് വിപണിയിലിറക്കുന്നു. പരമ്പരാഗത ചോക്ലേറ്റ് നിർമ്മാണ കലയും മികച്ച ആരോഗ്യത്തിന് സഹായകരമാകുന്ന ശാസ്ത്രീയ അറിവുകളും സംയോജിപ്പിച്ചാണ് ഈ പുതിയ ഉൽപ്പന്നം വികസിപ്പിച്ചിരിക്കുന്നത്. ഉയർന്ന നിലവാരമുള്ള കോക്കോയും ശ്രദ്ധാപൂർവ്വം തിരഞ്ഞെടുക്കപ്പെട്ട അസംസ്കൃത വസ്തുക്കളും ഉപയോഗിച്ച് നിർമ്മിക്കുന്ന പ്രോട്ടീൻ ബാർ ചോക്ലേറ്റ്, ആരോഗ്യബോധമുള്ള ഉപഭോക്താക്കൾക്ക് യോജിച്ച തെരഞ്ഞെടുപ്പാണ്. രുചിയിലും ഗുണനിലവാരത്തിലും വിട്ടുവീഴ്ചയില്ലാതെയാണ് ഇത് നിർമിച്ചിരിക്കുന്നത്.
1962ൽ സ്ഥാപിതമായ ബിൻ റയാൻ ഗ്രൂപ്പിന്റെ ഭാഗമായാണ് 2018ൽ യു.എ.ഇയിൽ ‘ലെ മാകറോൺസ് ചോക്ലേറ്റിയർ’ ആരംഭിച്ചത്. പ്രീമിയം ചോക്ലേറ്റുകൾ, മാകറോണുകൾ, ഡേറ്റ്സ്, കുക്കീസ്, കൂടാതെ കസ്റ്റം-മെയ്ഡ് ആക്സസറികൾ എന്നിവയിലൂടെ വിപണിയിൽ ശ്രദ്ധേയമായ സ്ഥാനം സ്ഥാപനം ഇതിനകം ഉറപ്പിച്ചിട്ടുണ്ട്. ഉൽപ്പന്നങ്ങളുടെ ഓരോ ഘട്ടത്തിലും മികച്ച ഗുണനിലവാരമുള്ള വസ്തുക്കൾ മാത്രം ഉപയോഗിക്കുന്നതാണ് ബ്രാൻഡിന്റെ മുഖ്യ പ്രത്യേകത. വിവാഹങ്ങൾക്കും കോർപ്പറേറ്റ് ഇവന്റുകൾക്കും മറ്റും വ്യക്തിഗത സമ്മാനങ്ങൾ നൽകാൻ ‘ലെ മാകറോൺസ് ചോക്ലേറ്റിയർ’ ഏറ്റവും യോജിച്ചതാണ്. യു.എ.ഇയിലെ ചോക്ലേറ്റ് വിപണിയിൽ അതിവേഗത്തിലാണ് ബ്രാൻഡിന് സ്വീകാര്യത ലഭിച്ചിരിക്കുന്നത്. യു.എ.ഇയിലെ എല്ലാ എമിറേറ്റുകളിലേക്കും ഷിപ്പിങ് സൗകര്യത്തോടെ, ലെ മാകറോൺസ് ചോക്ലേറ്റിയർ പ്രീമിയം ചോക്ലേറ്റുകളും മാകറോണുകളും ലഭിക്കും

https://shorturl.fm/S61kz
[121]Gelartoto: Link Alternatif Resmi | Situs Slot Gacor Deposit Dana,Gelartoto menyediakan link alternatif resmi untuk akses mudah. Nikmati berbagai pilihan judi online deposit dana dan panduan cara main casino online. Daftar sekarang! visit: gelartoto