യുഎഇയിലെ മിഠായികളുടെയും ചോക്ലേറ്റുകളുടെയും ലോകത്ത് വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ സ്വന്തമായൊരു സ്ഥാനം നേടിയെടുത്ത സ്ഥാപനമാണ് സ്വീറ്റ് വേൾഡ്. ഉയർന്ന നിലവാരമുള്ള, ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഇമ്പോർട്ടഡ് ചോക്ലേറ്റുകളും വ്യത്യസ്ത രുചികളിലുള്ള മധുരങ്ങളും ഏറ്റവും കുറഞ്ഞ നിരക്കിൽ ഉപഭോക്താക്കളിലേക്ക് എത്തിച്ചുകൊണ്ട് പ്രവാസികളുടെ പ്രിയപ്പെട്ട മധുരലോകമായി മാറാൻ സ്വീറ്റ് വേൾഡിന് സാധിച്ചിട്ടുണ്ട്.
അബുദാബി, അൽ ഐൻ, അജ്‌മാൻ, ഷാർജ എന്നിവിടങ്ങളിലെ വിജയകരമായ പ്രവർത്തനങ്ങൾക്ക് ശേഷം സ്വീറ്റ് വേൾഡ് ഇപ്പോൾ ദുബായിൽ തങ്ങളുടെ ആറാമത് ഔട്ട്ലെറ്റ് തുറക്കുകയാണ്. പ്രവാസികൾ നാട്ടിലേക്ക് കൊടുത്തു വിടുന്ന സമ്മാന പൊതികളിൽ അനുയോജ്യമായ ഉയർന്ന നിലവാരമുള്ള ചോക്ലേറ്റുകളും മധുര പലഹാരങ്ങളും ഒരു കുടക്കീഴിൽ ലഭ്യമാക്കുക എന്നതാണ് സ്വീറ്റ് വേൾഡിന്റെ പ്രധാന പ്രത്യേകത.
ഉദ്ഘാടനാഘോഷങ്ങളുടെ ഭാഗമായി കായിക പ്രേമികൾക്കായി “സ്വീറ്റ് വേൾഡ് കപ്പ്” എന്ന പേരിൽ ഒരു സൗഹൃദ ഫുട്ബോൾ മത്സരം സംഘടിപ്പിച്ചിരുന്നു. യുഎഇയിലെ വിവിധ ഫുട്ബോൾ ആരാധക കൂട്ടായ്മകൾ പങ്കെടുക്കുന്ന ഈ മത്സരം ദുബായ് അബുഹൈലിലുള്ള Sports Bay-ൽ വെച്ച് അരങ്ങേറിയത്
വ്യാപാര രംഗത്തെ വിജയത്തിനൊപ്പം സമൂഹത്തോടും ഉപഭോക്താക്കളോടും കൂടുതൽ അടുക്കുന്ന പ്രവർത്തനങ്ങൾ നടത്തുക എന്ന ലക്ഷ്യത്തോടെയാണ് സ്വീറ്റ് വേൾഡ് ഇത്തരം പരിപാടികൾ സംഘടിപ്പിക്കുന്നത്. മധുരത്തിന്റെ രുചിയും സന്തോഷത്തിന്റെ നിമിഷങ്ങളും കൂടുതൽ ആളുകളിലേക്ക് എത്തിക്കാനുള്ള സ്വീറ്റ് വേൾഡിന്റെ യാത്രയിലെ മറ്റൊരു സുപ്രധാന നാഴികക്കല്ലായിരിക്കും ദുബായ് ഔട്ട്ലെറ്റിന്റെ ഉദ്ഘാടനം.
