ദുബായ് ,ഓഗസ്റ്റ് 21 2026 : സൗദി അറേബ്യയിലെ സ്വദേശികളുടെയും വിദേശികളുടെയും പ്രിയപ്പെട്ട ഭക്ഷണ ബ്രാൻഡായി മാറിയ കൊക്കരക്കോ ചിക്കൻ ദുബായിലേക്കും പ്രവർത്തനം വ്യാപിപ്പിക്കുന്നു.
ശനിയാഴ്ച ദുബായിലെ ബ്രാഞ്ച് ഉത്ഘാടനം ചെയ്യുമെന്ന് അധികൃതർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
സൗദി അറേബ്യയിൽ രുചിയുടെ പേരിൽ ശ്രദ്ധ നേടിയ ബ്രാൻഡാണ് കൊക്കരക്കോ ചിക്കൻ .
ഖിസൈസിലെ ഡാഫ്സ മെട്രോ സ്റ്റേഷന് സമീപം അൽ തവാർ സ്ക്വയറിലാണ് കൊക്കരക്കോയുടെ
പുതിയ ശാഖ പ്രവർത്തനം ആരംഭിക്കുന്നത്.
ഉദ്ഘാടനത്തിന്റെ ഭാഗമായി ഓഗസ്റ്റ് 23, 24, 25 തീയതികളിൽ പ്രത്യേക ഓഫറുകളും ഡിസ്കൗണ്ടുകളും
ഉപഭോക്താക്കൾക്കായി ഒരുക്കിയിട്ടുണ്ടെന്നു കമ്പനി ചെയർമാൻ സുധീർ ജമാൽ മുഹമ്മദ് പറഞ്ഞു.
ഹനാൻ ഷാ, ഇഹ്സാൻ ഷാ തുടങ്ങിയവർ അവതരിപ്പിക്കുന്ന കലാ പരിപാടികളും
ഉദ്ഘാടന ചടങ്ങിന്റെ ഭാഗമായി നടക്കും. എൻവോക് ഇവന്റ്സ് അവതരിപ്പിക്കുന്ന പരിപാടിയിൽ യുഎഇയിലെ കലാ-സാമൂഹിക മേഖലകളിലെ പ്രമുഖരും പങ്കെടുക്കും. ദുബായിൽ സംഘടിപ്പിച്ച വാർത്താസമ്മേളനത്തിൽ കമ്പനിയുടെ ലോഗോ പ്രകാശനവും നടന്നു.
കമ്പനി ചെയർമാൻ സുധീർ ജമാൽ മുഹമ്മദ്, മാനേജർമാരായ സിദ്ദീഖ്, മാഹിൻ തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
