ദുബായ് ,ഓഗസ്റ്റ് 21 2026 : ദുബായിലും ഷാർജയിലുമാണ് പുതിയ ഷോറൂമുകൾ തുറന്നത്.
ലുലു മുവൈലെയിലെ ഷോറൂം ഭീമ കുടുംബാംഗങ്ങളുടെ സാന്നിധ്യത്തിൽ,
ദുബൈ ഫോർച്യൂൺ ഹോട്ടൽസ്, ചെയർമാൻ പ്രവീൺ കുമാർ ഷെട്ടി ഉദ്ഘാടനം ചെയ്തു.
ലുലു അൽ ബർഷയിലെ ഭീമ ജ്വല്ലേഴ്സ് ലുലു ഗ്രൂപ്പ് ഇന്റർനാഷണൽ ഗ്ലോബൽ ഓപ്പറേഷൻസ്
ഡയറക്ടർ സലീം എം.എ. ഉദ്ഘാടനം ചെയ്തു.
ഭീമ ജ്വല്ലേഴ്സ് മാനേജിംഗ് ഡയറക്ടർമാരായ അഭിഷേക് ബിന്ദുമാധവ്,
ഗായത്രി സുഹാസ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
വ്യത്യസ്ത ശൈലികൾക്കും അവസരങ്ങൾക്കും അനുയോജ്യമായ
വൈവിധ്യമാർന്ന ആഭരണങ്ങളുടെ വിപുലമായ ശേഖരമാണ്
പുതിയ ഷോറൂമുകളിൽ ഒരുക്കിയിരിക്കുന്നതെന്നു ഭീമ ജ്വല്ലേഴ്സ് മാനേജ്മന്റ് അറിയിച്ചു.
പുതിയ ഷോറൂമുകളുടെ ഉദ്ഘാടനത്തോടനുബന്ധിച്ച് ഉപഭോക്താക്കൾക്ക് ഗോൾഡ്, പ്രെഷ്യസ് മെറ്റൽസ്, സ്റ്റഡ്ഡ് ജ്വല്ലറി എന്നിവയുടെ മേക്കിംഗ് ചാർജിൽ
50% ഇളവ് ലഭിക്കും. ഡയമണ്ട് ,അൺകട്ട് ജ്വല്ലറി എന്നിവയുടെ മേക്കിംഗ് ചാർജിലും 50% ഇളവും,
ഡയമണ്ട് വാല്യുവിൽ 35% ഇളവും ഉപഭോക്താക്കൾക്ക് ലഭ്യമാക്കുമെന്ന് അധികൃതർ അറിയിച്ചു.
ദുബൈയിലെ മീനാ ബസാർ, അബുദാബിയിലെ ഹംദാൻ സ്ട്രീറ്റ്, അജ്മാനിലെ ലുലു ഹൈപ്പർമാർക്കറ്റ്
എന്നിവിടങ്ങളിലായി മൂന്ന് പുതിയ ഷോറൂമുകൾ കൂടി ഉടൻ ആരംഭിക്കുമെന്നും ഭീമ ജ്വല്ലേഴ്സ് അധികൃതർ അറിയിച്ചു.
