ദുബായ്,ഒക്ടോബർ 26,2026: 2030-ഓടെ ദുബൈയിൽ എല്ലാവർക്കും ആവശ്യത്തിന് സുരക്ഷിതമായ ഭക്ഷണം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ദുബൈ പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന അതോറിറ്റി (DECCA) അഞ്ച് പ്രധാന പദ്ധതികൾ പ്രഖ്യാപിച്ചു. ദുബൈ കിരീടാവകാശിയും യുഎഇ ഉപപ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയും എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അംഗീകരിച്ച ദുബൈ ഭക്ഷ്യസുരക്ഷാ തന്ത്രം 2030-ന്റെ ഭാഗമായാണ് പദ്ധതികൾ.
പ്രാദേശിക ഭക്ഷ്യ ഉൽപ്പാദനം വർധിപ്പിക്കുക, ഭക്ഷ്യനഷ്ടവും പാഴാക്കലും കുറയ്ക്കുക, ആരോഗ്യകരമായ ഭക്ഷണം എല്ലാവർക്കും താങ്ങാനാവുന്ന വിലയിൽ ലഭ്യമാക്കുക എന്നിവയാണ് തന്ത്രത്തിന്റെ പ്രധാന ലക്ഷ്യങ്ങൾ. യുഎഇയുടെ ദേശീയ ഭക്ഷ്യസുരക്ഷാ തന്ത്രം 2051-ന്റെ ലക്ഷ്യങ്ങൾക്കും ഇത് പിന്തുണ നൽകും.
അഞ്ച് പ്രധാന പദ്ധതികൾ:
1. പ്രാദേശിക കാർഷിക ഉൽപ്പാദനം വർധിപ്പിക്കൽ: മത്സ്യബന്ധന മേഖലയുടെ വികസനം, കന്നുകാലി വളർത്തൽ മേഖലയുടെ ശക്തിപ്പെടുത്തൽ, ചെറുകിട കർഷക സഹകരണ സംഘങ്ങളുടെ രൂപീകരണം എന്നിവയിലൂടെ സുസ്ഥിരമായ പ്രാദേശിക ഭക്ഷ്യ ഉൽപ്പാദനം പ്രോത്സാഹിപ്പിക്കും.
2. ഭക്ഷ്യവിതരണ ശൃംഖല ശക്തിപ്പെടുത്തൽ: ഭക്ഷ്യ ഇറക്കുമതിക്കായി കൂടുതൽ രാജ്യങ്ങളെ ആശ്രയിക്കുന്നതിലൂടെ വിതരണ സ്രോതസ്സുകൾ വൈവിധ്യവത്കരിക്കും. തന്ത്രപ്രധാന ഭക്ഷ്യവസ്തുക്കളുടെ ഇറക്കുമതിക്കാരുമായുള്ള പങ്കാളിത്തവും ശക്തിപ്പെടുത്തും.
3. ആരോഗ്യകരമായ ഭക്ഷണശീലങ്ങൾ പ്രോത്സാഹിപ്പിക്കൽ: ഉത്തരവാദിത്തമുള്ള ഭക്ഷ്യ ഉപഭോഗത്തെക്കുറിച്ച് ജനങ്ങളിൽ അവബോധം വളർത്തും. ഭക്ഷണം പാഴാക്കുന്നത് കുറയ്ക്കുന്നതിനുള്ള സമഗ്ര പദ്ധതിയും ഭക്ഷ്യ ഉപഭോഗ രീതികളെക്കുറിച്ചുള്ള പഠനവും ഇതിൽ ഉൾപ്പെടുന്നു.
4. നിയന്ത്രണ സംവിധാനങ്ങളും നിക്ഷേപവും ശക്തിപ്പെടുത്തൽ: ഭക്ഷ്യസുരക്ഷാ പ്ലാറ്റ്ഫോം മെച്ചപ്പെടുത്തുന്നതിനൊപ്പം കാർഷിക സാങ്കേതികവിദ്യാ (AgriTech) മേഖലയിലെ നിക്ഷേപകർക്ക് വിവരങ്ങൾ നൽകുന്നതിനുള്ള പ്രത്യേക പ്ലാറ്റ്ഫോമും വികസിപ്പിക്കും.
5. പ്രതിരോധശേഷിയുള്ള ഭക്ഷ്യവ്യവസ്ഥ സൃഷ്ടിക്കൽ: വിപണിയിലെ മാറ്റങ്ങളോടും ഉപഭോക്തൃ ആവശ്യങ്ങളോടും വേഗത്തിൽ പ്രതികരിക്കാൻ കഴിയുന്ന ഭക്ഷ്യവ്യവസ്ഥ വികസിപ്പിക്കും. ഗവേഷണ-വികസന മേഖലയിൽ അന്താരാഷ്ട്ര സഹകരണവും പ്രോത്സാഹിപ്പിക്കും.
പ്രാദേശിക, ഫെഡറൽ സർക്കാർ സ്ഥാപനങ്ങളുടെയും സ്വകാര്യ മേഖലയുടെയും സഹകരണത്തോടെ ദുബൈ പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന അതോറിറ്റിയുടെ ഭക്ഷ്യസുരക്ഷാ വിഭാഗമാണ് പദ്ധതികൾ നടപ്പാക്കുക.
ഭക്ഷ്യലഭ്യത, താങ്ങാനാവുന്ന വില, ഗുണനിലവാരവും സുരക്ഷയും, സുസ്ഥിരതയും പ്രതിരോധശേഷിയും, ഭക്ഷ്യവ്യവസായ ശാക്തീകരണം എന്നിവയാണ് തന്ത്രത്തിന്റെ അഞ്ച് അടിസ്ഥാന സ്തംഭങ്ങൾ. കാലാവസ്ഥാ വ്യതിയാനം, ആഗോള വിപണിയിലെ ചാഞ്ചാട്ടങ്ങൾ, പ്രാദേശിക-ആഗോള വെല്ലുവിളികൾ എന്നിവയ്ക്കിടയിലും ദുബൈയിൽ സുസ്ഥിരമായ ഭക്ഷ്യവിതരണം ഉറപ്പാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

Super friendly community and a very secure environment. I feel safe depositing my funds here. Big thanks to idamara16.
Finally found a platform that actually treats players right. The bonuses are generous and the app is super intuitive. Give 777phpapp a try.
Just a really solid platform with no unnecessary fluff. I appreciate the clean design and the fact that it loads so fast on my phone. Give vnok6655 a try.
I used to think finding a trustworthy online spot close to home was impossible but this platform bridges the gap perfectly. The mobile version is optimized for both iOS and Android and the game loading times are lightning fast. I really enjoy how they keep their promotions fresh every single month. A must try for anyone who wants quality entertainment on the go. casinocercademi