ഷാർജ,ഒക്ടോബർ 26,2026: മോഷ്ടിക്കപ്പെട്ട ക്രിപ്റ്റോകറൻസികൾ കണ്ടെത്തുകയും നഷ്ടപ്പെട്ട ഡിജിറ്റൽ ആസ്തികൾ വീണ്ടെടുക്കുകയും ചെയ്യുന്നതിലെ തങ്ങളുടെ അന്വേഷണ മികവ് ഷാർജ പൊലീസ് യുഎസിൽ നടന്ന SANS ഡിജിറ്റൽ ഫോറൻസിക്സ് ആൻഡ് ഇൻസിഡന്റ് റെസ്പോൺസ് കോൺഫറൻസ് 2026ൽ അവതരിപ്പിച്ചു.
അമേരിക്കയിലെ വിർജീനിയയിലെ ആർലിങ്ടണിൽ നടന്ന സമ്മേളനത്തിൽ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റിൽ നിന്നുള്ള ഫസ്റ്റ് ലെഫ്റ്റനന്റ് അബ്ദുല്ല ജമാൽ അൽ ഷംസി, ഫസ്റ്റ് ലെഫ്റ്റനന്റ് അഹമ്മദ് താരിഖ് അൽ മർഷാദ എന്നിവർ ഷാർജ പൊലീസിനെ പ്രതിനിധീകരിച്ചു.
“ഫ്രം സോഷ്യൽ എൻജിനീയറിങ് ടു അസറ്റ് റിക്കവറി: എ റിയൽ-വേൾഡ് ക്രോസ്-ബോർഡർ ക്രിപ്റ്റോകറൻസി തെഫ്റ്റ് ഇൻവെസ്റ്റിഗേഷൻ” എന്ന പേരിലുള്ള പഠനമാണ് ഉദ്യോഗസ്ഥർ അവതരിപ്പിച്ചത്.
ക്രിപ്റ്റോകറൻസി മോഷണവുമായി ബന്ധപ്പെട്ട ഒരു യഥാർഥ അന്വേഷണത്തെ അടിസ്ഥാനമാക്കിയായിരുന്നു അവതരണം. ഡിജിറ്റൽ തെളിവുകളും ബ്ലോക്ക്ചെയിൻ ഇടപാട് വിശകലനവും ഉപയോഗിച്ച് മോഷ്ടിക്കപ്പെട്ട ആസ്തികൾ എങ്ങനെ കണ്ടെത്തി വീണ്ടെടുത്തുവെന്നും കുറ്റക്കാരനെ ശിക്ഷിക്കുന്നതിന് സഹായകമായ തെളിവുകൾ എങ്ങനെ ശേഖരിച്ചുവെന്നും പഠനത്തിൽ വിശദീകരിച്ചു.
സോഷ്യൽ എൻജിനീയറിങ്, ഫിഷിങ് തന്ത്രങ്ങൾ കണ്ടെത്തുന്നതിൽ നിന്ന് ആരംഭിച്ച അന്വേഷണം ഡിജിറ്റൽ തെളിവുകളുടെ പരിശോധന, സാമ്പത്തിക ഇടപാടുകളുടെ പിന്തുടരൽ എന്നിവയിലൂടെ മുന്നേറിയതും അവതരണത്തിൽ വിശദീകരിച്ചു. കൂടാതെ, നിയമനടപടികൾക്ക് പിന്തുണ നൽകുന്നതിൽ അന്താരാഷ്ട്ര സഹകരണത്തിന്റെയും നിയമപരമായ ഏകോപനത്തിന്റെയും പ്രാധാന്യവും ചർച്ച ചെയ്തു.
പങ്കാളിത്തത്തിലൂടെ ഉയർന്നുവരുന്ന ഡിജിറ്റൽ ഭീഷണികളെ നേരിടാൻ പ്രത്യേക സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തുന്നതിലെ തങ്ങളുടെ വൈദഗ്ധ്യം ഷാർജ പൊലീസ് പ്രകടിപ്പിച്ചു. ആഗോള തലത്തിലുള്ള വിദഗ്ധ അറിവിന്റെ കൈമാറ്റത്തിനും ഇത് സഹായകമായി.

Finally found a platform that actually delivers on its promises. The rewards are fair and the community vibe is great. Highly recommend giving pamanuncleempire a shot.
Finally found a site that actually pays out quickly. The login process is seamless, definitely check out jilip8login if you want a hassle-free experience.