ദുബായ്, ഒക്ടോബർ 26, 2026: 2026ലെ ആദ്യ ആറുമാസത്തിൽ കസ്റ്റംസ് നിക്ഷേപത്തുക തിരികെ ലഭിക്കുന്നതിനായി ലഭിച്ച 13.6 ലക്ഷം അപേക്ഷകൾ നടപടിക്രമങ്ങൾ പൂർത്തിയാക്കി ദുബായ് കസ്റ്റംസ്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ലഭിച്ച 13.1 ലക്ഷം അപേക്ഷകളെ അപേക്ഷിച്ച് 3.6 ശതമാനത്തിന്റെ വർധനയാണിത്. സേവനങ്ങളുടെ കാര്യക്ഷമത വർധിക്കുന്നതും വ്യാപാരമേഖലയുടെ മാറിക്കൊണ്ടിരിക്കുന്ന ആവശ്യങ്ങൾ നിറവേറ്റാനുള്ള പ്രതിബദ്ധതയുമാണ് ഈ കണക്കുകൾ വ്യക്തമാക്കുന്നത്.
അർഹമായ നിക്ഷേപത്തുക വേഗത്തിൽ തിരികെ നൽകുന്നതിലൂടെ കമ്പനികളുടെ പണമൊഴുക്ക് മെച്ചപ്പെടുത്താനും വ്യാപാര നടപടികൾ സുഗമമാക്കാനും നിക്ഷേപകർക്കുള്ള ആകർഷക കേന്ദ്രമെന്ന നിലയിൽ ദുബായിയുടെ സ്ഥാനം ശക്തിപ്പെടുത്താനും കസ്റ്റംസിന് സാധിക്കുന്നു.
2026ലെ ആദ്യ ആറുമാസത്തിൽ ഉപഭോക്താക്കൾ സമർപ്പിച്ച അപേക്ഷകളുടെ ആകെ മൂല്യം 6.9 ബില്യൺ ദിർഹമായി ഉയർന്നു. 2025ലെ ഇതേ കാലയളവിൽ ഇത് 6.1 ബില്യൺ ദിർഹമായിരുന്നു. 13.1 ശതമാനമാണ് വർധന. അംഗീകരിച്ച അപേക്ഷകളുടെ മൂല്യം 5.4 ബില്യൺ ദിർഹത്തിൽനിന്ന് 6.2 ബില്യൺ ദിർഹമായി ഉയർന്നു. വർധന 14.8 ശതമാനം.
വിദേശവ്യാപാരവുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളുടെ വളർച്ചയും കമ്പനികളുടെ വിപുലീകരണത്തിനും ആഗോള വിപണികളുടെ ആവശ്യങ്ങൾക്കും അനുസൃതമായി സാമ്പത്തിക, കസ്റ്റംസ് സേവനങ്ങൾ വികസിപ്പിക്കേണ്ടതിന്റെ പ്രാധാന്യവും ഈ കണക്കുകൾ വ്യക്തമാക്കുന്നു.
വ്യാപാരികൾക്ക് കൂടുതൽ സാമ്പത്തിക വഴക്കം
ദുബായ് കസ്റ്റംസിലെ അഡ്മിനിസ്ട്രേഷൻ ആൻഡ് ഫിനാൻസ് വിഭാഗം എക്സിക്യൂട്ടീവ് ഡയറക്ടർ റാഷിദ് അൽ ശരീദ് പറഞ്ഞു: വ്യാപാരികളുടെ മത്സരശേഷി വർധിപ്പിക്കുകയും വിശ്വസനീയമായ വ്യാപാരത്തിന് സൗകര്യമൊരുക്കുകയും ചെയ്യുന്നത് സാമ്പത്തിക വളർച്ചയ്ക്കും ആഗോളതലത്തിൽ ദുബായിയുടെ നേതൃത്വം ശക്തിപ്പെടുത്തുന്നതിനും നിർണായകമാണ്.
നടപടിക്രമങ്ങളിലെ കാര്യക്ഷമതയെ യഥാർഥ സാമ്പത്തിക നേട്ടങ്ങളാക്കി മാറ്റാനാണ് ദുബായ് കസ്റ്റംസ് ശ്രമിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. ഇടപാടുകൾ പൂർത്തിയാക്കാനുള്ള സമയം കുറയ്ക്കുകയും അർഹമായ നിക്ഷേപത്തുക വേഗത്തിൽ തിരികെ നൽകുകയും ചെയ്യുന്നതിലൂടെ കമ്പനികൾക്ക് മൂലധനം കൂടുതൽ വഴക്കത്തോടെ കൈകാര്യം ചെയ്യാനും ബിസിനസ് വിപുലീകരിക്കാനും പുതിയ വ്യാപാര അവസരങ്ങൾ പ്രയോജനപ്പെടുത്താനും കഴിയും.
കസ്റ്റംസ് തീരുവ താൽക്കാലികമായി ഒഴിവാക്കുന്ന വ്യവസ്ഥകൾ പ്രകാരം ചരക്കുകൾ ഇറക്കുമതി ചെയ്യുമ്പോൾ ലഭിക്കുന്ന സൗകര്യങ്ങൾ പ്രയോജനപ്പെടുത്താനും ആവശ്യകതകൾ നിറവേറ്റിയശേഷം നിക്ഷേപത്തുക തിരികെ നേടാനും ഈ സംവിധാനം വ്യാപാരികളെ സഹായിക്കുന്നു. നടപടിക്രമങ്ങളിലെ ഓരോ മെച്ചപ്പെടുത്തലും പ്രവർത്തനച്ചെലവിന്റെ ഭാരം കുറയ്ക്കുകയും ബിസിനസ് വികസനത്തിനും പുതിയ അവസരങ്ങൾ തേടുന്നതിനും സാമ്പത്തിക വിഭവങ്ങൾ ഉപയോഗിക്കാൻ കമ്പനികൾക്ക് സഹായകമാകുകയും ചെയ്യുന്നു.
അപേക്ഷകൾ വേഗത്തിൽ കൈകാര്യം ചെയ്യുന്നതിനൊപ്പം പരിശോധനകളുടെ കൃത്യത ഉറപ്പാക്കുകയും മാനദണ്ഡങ്ങൾ പാലിക്കുന്ന അപേക്ഷകൾക്ക് സ്മാർട്ട് സംവിധാനത്തിലൂടെ അംഗീകാരം നൽകുന്നത് വ്യാപിപ്പിക്കുകയും ചെയ്യുന്ന സംയോജിത സേവന സംവിധാനം വികസിപ്പിക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Really impressed with the win rates on this site. It feels fair and the rewards are distributed quite generously. xs777game
Really impressed with the variety of options here. I spent the whole weekend playing and the rewards are actually decent. phtayahot is definitely my new favorite go-to.
Great platform with a very intuitive layout. I love how easy it is to navigate through the different sections. asiabetlogin makes everything so much simpler for the user.
I’ve tried a few sites lately but this one is surprisingly smooth. The payout process is quick and I really enjoy the variety of games here. Definitely recommend checking out 3slotphp if you want a hassle-free experience.