ദുബായ് ,ഒക്ടോബർ 26,2026: യുഎഇയിൽ തണുപ്പുകാലം ആരംഭിക്കുന്നതോടെ പുറംവിനോദങ്ങൾക്കും വിവിധ പരിപാടികൾക്കും കൂടുതൽ അവസരങ്ങൾ ഒരുങ്ങുന്നു. താപനില കുറയുന്നതിനൊപ്പം പുതിയ വിനോദസഞ്ചാര കേന്ദ്രങ്ങളും തുറക്കുകയാണ്. ദുബായിലെ റോഡുകളിലെ വേഗപരിധി മാറ്റം മുതൽ ഇത്തിഹാദ് റെയിലിന്റെ പുതിയ സ്റ്റേഷനുകൾ വരെ നവംബറിൽ താമസക്കാർക്ക് പ്രതീക്ഷിക്കാവുന്ന എട്ട് പ്രധാന മാറ്റങ്ങളും പരിപാടികളും ഇതാ.
1. ദുബായിലെ അഞ്ച് റോഡുകളിൽ വേഗപരിധി മാറും
നവംബർ 1 മുതൽ ദുബായിലെ അഞ്ച് റോഡുകളിൽ വാഹനങ്ങളുടെ പരമാവധി വേഗപരിധിയിൽ മാറ്റം വരും. മൂന്ന് റോഡുകളിൽ വേഗപരിധി ഉയർത്തുമ്പോൾ രണ്ടിടങ്ങളിൽ കുറയ്ക്കും. റോഡിന്റെ ഇരുദിശകളിലും മാറ്റം ബാധകമായിരിക്കും.
വേഗപരിധി കുറയ്ക്കുന്ന റോഡുകൾ:
* അൽ റബാത്ത് സ്ട്രീറ്റ്: മണിക്കൂറിൽ 100 കിലോമീറ്ററിൽ നിന്ന് 90 കിലോമീറ്ററായി കുറയ്ക്കും. മർറാക്കിഷ് സ്ട്രീറ്റിനും ശൈഖ് മുഹമ്മദ് ബിൻ സായിദ് റോഡിനും ഇടയിലുള്ള ഭാഗത്താണ് മാറ്റം.
* ശൈഖ് സബാഹ് അൽ അഹ്മദ് അൽ ജാബർ അൽ സബാഹ് സ്ട്രീറ്റ്: മണിക്കൂറിൽ 80 കിലോമീറ്ററിൽ നിന്ന് 70 കിലോമീറ്ററായി കുറയ്ക്കും. ഡിസംബർ 2 സ്ട്രീറ്റിനും ഖാലിദ് ബിൻ അൽ വലീദ് സ്ട്രീറ്റിനും ഇടയിലുള്ള ഭാഗത്താണ് മാറ്റം.
വേഗപരിധി ഉയർത്തുന്ന റോഡുകൾ:
* അൽ അസായേൽ സ്ട്രീറ്റ്: മണിക്കൂറിൽ 60 കിലോമീറ്ററിൽ നിന്ന് 80 കിലോമീറ്ററായി ഉയർത്തും. ഔദ് മൈത സ്ട്രീറ്റിനും അൽ മൈദാൻ സ്ട്രീറ്റിനും ഇടയിൽ.
* അൽ മുസ്തഖ്ബൽ സ്ട്രീറ്റ്: മണിക്കൂറിൽ 60 കിലോമീറ്ററിൽ നിന്ന് 70 കിലോമീറ്ററായി ഉയർത്തും. ശൈഖ് റാഷിദ് സ്ട്രീറ്റിനും അൽ മൈദാൻ സ്ട്രീറ്റിനും ഇടയിൽ.
* ലത്തീഫ ബിൻത് ഹംദാൻ സ്ട്രീറ്റ്: മണിക്കൂറിൽ 60 കിലോമീറ്ററിൽ നിന്ന് 70 കിലോമീറ്ററായി ഉയർത്തും. ശൈഖ് സായിദ് റോഡിനും അൽ ഖൈൽ റോഡിനും ഇടയിൽ.
2. ദുബായ് റണ്ണിന് ഒരുങ്ങാം
ദുബായ് ഫിറ്റ്നസ് ചലഞ്ചിന്റെ പത്താം പതിപ്പ് ഒക്ടോബർ 31 മുതൽ നവംബർ 29 വരെ നടക്കും. ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുന്നതിനായി ഒരു മാസം നീളുന്ന വ്യായാമ-സാമൂഹിക പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്.
നവംബർ 1ന് ദുബായ് റൈഡോടെ പരിപാടികൾക്ക് തുടക്കമാകും. നഗരത്തിലെ പ്രധാന സൈക്ലിങ് പരിപാടികളിലൊന്നിൽ സൈക്കിൾ യാത്രക്കാർക്ക് പങ്കെടുക്കാം. നവംബർ 7, 8 തീയതികളിൽ ഹത്ത ഡാമിൽ ദുബായ് സ്റ്റാൻഡ്-അപ്പ് പാഡിൽ പരിപാടി നടക്കും.
ചലഞ്ചിലെ പ്രധാന പരിപാടിയായ ദുബായ് റൺ നവംബർ 22ന് നടക്കും. ദുബായിലെ തെരുവുകളിലൂടെ നടക്കുന്ന കൂട്ടയോട്ടത്തിൽ പൊതുജനങ്ങൾക്ക് പങ്കെടുക്കാം. നവംബർ 29ന് വിപുലമായ യോഗാ പരിപാടിയായ ദുബായ് യോഗയോടെ ചലഞ്ച് സമാപിക്കും.
3. ഇത്തിഹാദ് റെയിലിന് രണ്ട് പുതിയ സ്റ്റേഷനുകൾ
യുഎഇയിലെ എമിറേറ്റുകൾക്കിടയിലുള്ള യാത്രാസൗകര്യം മെച്ചപ്പെടുത്താൻ ഇത്തിഹാദ് റെയിലിന്റെ രണ്ട് പുതിയ സ്റ്റേഷനുകൾ കൂടി തുറക്കും. അൽ ദഫ്റ മേഖലയിലെ സായിദ് സിറ്റി, ലിവ സ്റ്റേഷനുകൾ നവംബർ 30 മുതൽ യാത്രക്കാരെ സ്വീകരിക്കും.
അൽ ദഫ്റ മേഖലയിലെ ഭരണാധികാരിയുടെ പ്രതിനിധിയായ ശൈഖ് ഹംദാൻ ബിൻ സായിദ് അൽ നഹ്യാന്റെ തീരുമാനപ്രകാരം സ്റ്റേഷനുകളുടെ ഉദ്ഘാടനം ഒരു മാസം നേരത്തെയാക്കുകയായിരുന്നു. അൽ ദഫ്റ ഫെസ്റ്റിവൽ സീസണിന്റെ തുടക്കവുമായി ഇത് ഒത്തുചേരും. മേഖലയിലെ മറ്റ് സ്റ്റേഷനുകൾ ഡിസംബർ 20ന് തുറക്കും.
4. സെന്റ് റെജിസ് ദുബായ്, ദ പാം വീണ്ടും തുറക്കും
ദുബായിലെ പാം ജുമൈറയിലെ പ്രശസ്ത ആഡംബര ഹോട്ടലായ സെന്റ് റെജിസ് ദുബായ്, ദ പാം നവംബർ 1ന് വീണ്ടും തുറക്കും. വലിയ നവീകരണ പ്രവർത്തനങ്ങൾക്കായി ഏപ്രിൽ മധ്യത്തിൽ ഹോട്ടൽ അടച്ചിരുന്നു.
ഏപ്രിൽ 12 മുതൽ അതിഥികൾക്കുള്ള മുറികൾ, സ്പാ ഉൾപ്പെടെയുള്ള പ്രധാന സേവനങ്ങൾ അടച്ചിട്ടിരിക്കുകയായിരുന്നു. വീണ്ടും തുറക്കുന്നതിന്റെ ഭാഗമായി സെന്റ് റെജിസ് ബാർ പുതുക്കി രൂപകൽപ്പന ചെയ്തിട്ടുണ്ട്. അതിഥികളെ വീണ്ടും സ്വീകരിക്കാൻ ഹോട്ടൽ ഒരുങ്ങിക്കഴിഞ്ഞു.
5. മൃഗചികിത്സയിൽ സിപ്രോഫ്ലോക്സാസിൻ നിരോധനം
മൃഗചികിത്സാ ആവശ്യങ്ങൾക്കായി സൈപ്രോഫ്ലോക്സാസിൻ ഉപയോഗിക്കുന്നതിന് നവംബർ 1 മുതൽ നിരോധനം പ്രാബല്യത്തിൽ വരും. ആന്റിമൈക്രോബിയൽ പ്രതിരോധം തടയുകയും മനുഷ്യചികിത്സയിൽ ഉപയോഗിക്കുന്ന മരുന്നുകളുടെ ഫലപ്രാപ്തി സംരക്ഷിക്കുകയും ചെയ്യുകയാണ് ലക്ഷ്യം.
മനുഷ്യരിലെ ചില ബാക്ടീരിയൽ അണുബാധകൾ ചികിത്സിക്കാൻ നിർണായകമായതിനാൽ, ഈ മരുന്ന് ഉൾപ്പെടുന്ന ഫ്ലൂറോക്വിനോലോൺ വിഭാഗത്തെ മനുഷ്യചികിത്സയ്ക്ക് അത്യന്താപേക്ഷിതമായ ആന്റിമൈക്രോബിയൽ മരുന്നുകളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മൃഗങ്ങളിൽ ഇവ അനുചിതമായി ഉപയോഗിക്കുന്നത് ബാക്ടീരിയകൾക്ക് മരുന്നുകളെ പ്രതിരോധിക്കാനുള്ള ശേഷി വർധിപ്പിക്കുകയും ചികിത്സ ഫലപ്രദമല്ലാതാക്കുകയും ചെയ്യാം.
സിപ്രോഫ്ലോക്സാസിൻ അടങ്ങിയ വെറ്ററിനറി മരുന്നുകൾക്കും അസംസ്കൃത വസ്തുക്കൾക്കും നിരോധനം ബാധകമാണ്. ഇറക്കുമതി ചെയ്യുന്ന എട്ട് ഉൽപ്പന്നങ്ങളും പ്രാദേശികമായി രജിസ്റ്റർ ചെയ്ത ഒരു ഉൽപ്പന്നവും ഉൾപ്പെടെ ഒൻപത് മൃഗചികിത്സാ ഉൽപ്പന്നങ്ങളെ ഇത് ബാധിക്കും. വളർത്തുമൃഗങ്ങൾക്ക് നൽകുന്ന മരുന്നുകളുടെ ചേരുവകൾ ശ്രദ്ധാപൂർവം പരിശോധിക്കാനും സംശയങ്ങളുണ്ടെങ്കിൽ മൃഗഡോക്ടറുടെ ഉപദേശം തേടാനും ഉടമകളോട് നിർദേശിച്ചിട്ടുണ്ട്.
6. അൽ റുവയ്യയിൽ ശീതകാല ക്യാംപിങ് സീസൺ
നഗരത്തിന്റെ തിരക്കിൽനിന്നും വെളിച്ചത്തിൽനിന്നും മാറി മരുഭൂമിയിൽ ക്യാംപ് ചെയ്യാൻ ആഗ്രഹിക്കുന്ന യുഎഇ പൗരന്മാർക്ക് ദുബായിലെ അൽ റുവയ്യയിൽ ശീതകാല ക്യാംപിങ് ഇടങ്ങൾ ബുക്ക് ചെയ്യാം.
2026–2027 സീസൺ നവംബർ 1 മുതൽ 2027 ഏപ്രിൽ 30 വരെ നീളും. ഇത്തവണ ക്യാംപുകളുടെ എണ്ണം 600 ആയി ഉയർത്തിയിട്ടുണ്ട്. മുൻ സീസണുകളെ അപേക്ഷിച്ച് ക്യാംപിങ് സൗകര്യത്തിൽ ഏകദേശം 50 ശതമാനം വർധനയാണുള്ളത്.
ആദ്യമായി 50 കാരവാനുകൾക്കായി പ്രത്യേക ഇടങ്ങളും ഒരുക്കിയിട്ടുണ്ട്. കൂടാതെ, സ്വന്തമായി സൗകര്യങ്ങൾ ഒരുക്കാതെ ക്യാംപിങ് അനുഭവം ആസ്വദിക്കാൻ ആഗ്രഹിക്കുന്നവർക്കായി ദിവസവാടകയ്ക്ക് ലഭിക്കുന്ന, ആവശ്യമായ സൗകര്യങ്ങളോടുകൂടിയ 10 ക്യാംപുകളും സജ്ജീകരിച്ചിട്ടുണ്ട്.
7. അബുദാബിയിൽ ബഞ്ചി ജംപിങ്
അബുദാബിയിലെ യാസ് ബേ വാട്ടർഫ്രണ്ടിൽ നവംബർ 1 മുതൽ ബഞ്ചി ജംപിങ് ആകർഷണം ആരംഭിക്കും. 50 മീറ്റർ ഉയരത്തിൽനിന്ന് വെള്ളത്തിന് മുകളിലേക്ക് ചാടാനുള്ള അനുഭവമാണ് സന്ദർശകർക്കായി ഒരുക്കുന്നത്.
നിയന്ത്രിതമായ സ്വതന്ത്ര വീഴ്ചയുടെ ആവേശത്തോടൊപ്പം വാട്ടർഫ്രണ്ടിന്റെ തടസ്സമില്ലാത്ത കാഴ്ചകളും ആസ്വദിക്കാം. ഒരാൾക്ക് 299 ദിർഹം മുതലാണ് നിരക്ക്.
നവംബർ 1 മുതൽ ഡിസംബർ 3 വരെയാണ് ആദ്യഘട്ട പ്രവർത്തനം. തുടർന്ന് 2027 ജനുവരി 10 മുതൽ ഫെബ്രുവരി 28 വരെ രണ്ടാം സീസണും നടക്കും. ബുക്കിങ്ങുകൾ abu-dhabi.platinumlist.net വഴി നടത്താം.
8. മദർ ഓഫ് ദ നേഷൻ ഫെസ്റ്റിവൽ തിരിച്ചെത്തുന്നു
അബുദാബിയിലെ പ്രശസ്ത ശീതകാല ആഘോഷമായ മദർ ഓഫ് ദ നേഷൻ (MOTN) ഫെസ്റ്റിവൽ പത്താം വാർഷികവുമായി തിരിച്ചെത്തുന്നു.
നവംബർ 28ന് ആരംഭിക്കുന്ന ഫെസ്റ്റിവൽ 2027 ജനുവരി 3 വരെ നീളും. ഈ സീസണിൽ കൂടുതൽ വിപുലമായ ആഘോഷങ്ങളാണ് ഒരുക്കുന്നത്.

Finally found a login page that doesn’t glitch out. The process is straightforward and it gets me straight to the games. Great job on okbetcomlogin.
I’ve tried a few platforms recently, but this one is definitely a game changer. The interface is smooth and the payouts are surprisingly fast. Highly recommend ke88club for anyone looking for a reliable spot.
Integration with Maya makes everything so much easier. No more waiting for hours for deposits to reflect. Super convenient experience with fairplaymaya.
Had a massive win last night and the withdrawal was instant. This is exactly what every player looks for. Join indwin7in and start winning.