ദുബായ്, ഒക്ടോബർ 27, 2026: ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ) സംഘടിപ്പിച്ച 121-ാമത് പ്രത്യേക വാഹന നമ്പർ പ്ലേറ്റുകളുടെ പൊതുലേലത്തിൽ ആകെ 6,57,21,000 ദിർഹം ലഭിച്ചു. ഒക്ടോബർ 24 ശനിയാഴ്ച ഹിൽട്ടൺ ദുബായ് അൽ ഹബ്തൂർ സിറ്റിയിലായിരുന്നു ലേലം.
CC44 എന്ന നമ്പർ പ്ലേറ്റിനാണ് ഏറ്റവും ഉയർന്ന തുക ലഭിച്ചത്—67.2 ലക്ഷം ദിർഹം. BB18 66.2 ലക്ഷം ദിർഹത്തിനും BB80 59 ലക്ഷം ദിർഹത്തിനും വിറ്റുപോയി. BB117 സ്വന്തമാക്കാൻ വിജയി ചെലവഴിച്ചത് 10.16 ലക്ഷം ദിർഹമാണ്.
രണ്ട്, മൂന്ന്, നാല്, അഞ്ച് അക്കങ്ങളുള്ള 60 പ്രത്യേക നമ്പർ പ്ലേറ്റുകളാണ് ലേലത്തിൽ ഉൾപ്പെടുത്തിയിരുന്നത്. AA, BB, CC, H, U, V, W, X, Y, Z എന്നീ കോഡുകളിലുള്ള നമ്പറുകളാണ് അവതരിപ്പിച്ചത്. നിഷ്പക്ഷത, സുതാര്യത, എല്ലാ പങ്കാളികൾക്കും തുല്യാവസരം എന്നീ അടിസ്ഥാനങ്ങളിൽ നടത്തുന്ന പൊതുലേലങ്ങളുടെയും ഓൺലൈൻ ലേലങ്ങളുടെയും വിജയമാണ് ഫലം വ്യക്തമാക്കുന്നതെന്ന് ആർടിഎ അറിയിച്ചു. ഉടമകളുടെ വ്യക്തിഗത ഇഷ്ടങ്ങൾ പ്രതിഫലിപ്പിക്കുന്ന ഇത്തരം നമ്പർ പ്ലേറ്റുകൾക്ക് അവരെ സംബന്ധിച്ചിടത്തോളം പ്രതീകാത്മക മൂല്യവുമുണ്ടെന്ന് അതോറിറ്റി വ്യക്തമാക്കി.

Super impressed with the fairness of the games here. I feel like I actually have a chance to win. Really happy with idgg189 so far.
This platform has a great variety of games and the bonuses are actually useful. I’ve had a great time exploring vn39bet6com lately.