അബുദാബി,ഒക്ടോബർ 27,2026 : പൊലീസ് നേതൃനിരയിലുള്ള ഉദ്യോഗസ്ഥരുടെ നയതന്ത്ര കഴിവുകളും അന്താരാഷ്ട്ര വേദികളിലെ പ്രാതിനിധ്യശേഷിയും വികസിപ്പിക്കുന്നതിനായി ‘പൊലീസ് ഡിപ്ലോമാറ്റിക് ലീഡർഷിപ്പ്’ പരിശീലന പരിപാടിക്ക് യുഎഇ ആഭ്യന്തര മന്ത്രാലയം തുടക്കമിട്ടു. മന്ത്രാലയത്തിന്റെ ലീഡർഷിപ്പ് ഡെവലപ്മെന്റ് സെന്റർ, ഇന്റർനാഷണൽ അഫയേഴ്സ് ഓഫീസുമായി സഹകരിച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്. അൻവർ ഗർഗാഷ് ഡിപ്ലോമാറ്റിക് അക്കാദമി, റബ്ദാൻ അക്കാദമി, യൂണിവേഴ്സിറ്റി ഓഫ് ന്യൂ സൗത്ത് വെയിൽസ് എന്നിവയാണ് പങ്കാളികൾ. നയതന്ത്ര ഇടപെടലുകൾ, അന്താരാഷ്ട്ര ബന്ധങ്ങൾ, സ്ഥാപനത്തെ പ്രതിനിധീകരിക്കൽ എന്നിവയ്ക്ക് ആവശ്യമായ അറിവും പ്രായോഗിക കഴിവുകളും പൊലീസ് നേതൃത്വത്തിന് നൽകുകയാണ് ലക്ഷ്യം. നയതന്ത്രം, അന്താരാഷ്ട്ര ബന്ധങ്ങൾ, തന്ത്രപരമായ വിശകലനം, അന്താരാഷ്ട്ര നിയമം, നയതന്ത്ര പ്രോട്ടോക്കോളും മര്യാദകളും, ചർച്ചകൾ നടത്താനുള്ള കഴിവ്, നിർമിതബുദ്ധിയുടെ ഉപയോഗം എന്നിവയിൽ പരിശീലനം നൽകും. അന്താരാഷ്ട്ര വേദികളിൽ ആഭ്യന്തര മന്ത്രാലയത്തെ ഫലപ്രദമായും പ്രൊഫഷണലായും പ്രതിനിധീകരിക്കാൻ ഉദ്യോഗസ്ഥരെ സജ്ജരാക്കുന്നതിനാണ് പ്രാധാന്യം. സുരക്ഷാ–നയതന്ത്ര പങ്കാളിത്തങ്ങൾ ശക്തിപ്പെടുത്തുന്നതിനും ആഗോളതലത്തിൽ യുഎഇയുടെ സ്ഥാനം മെച്ചപ്പെടുത്തുന്നതിനും പരിപാടി സഹായിക്കും.
12 മാസം നീളുന്ന പരിശീലനത്തിൽ ക്ലാസ്റൂം പഠനം, വിദൂരപഠനം, പ്രായോഗിക പരിശീലനം എന്നിവ സംയോജിപ്പിച്ചിട്ടുണ്ട്. ഭൗമരാഷ്ട്രീയ സംഭവവികാസങ്ങൾ വിശകലനം ചെയ്യുക, അന്താരാഷ്ട്ര നിയമങ്ങളും സംഘടനകളുടെ പ്രവർത്തനരീതികളും മനസ്സിലാക്കുക, ചർച്ചകൾ നടത്തുക, അന്താരാഷ്ട്ര പങ്കാളിത്തങ്ങൾ രൂപപ്പെടുത്തുക തുടങ്ങിയ മേഖലകളിൽ പങ്കാളികളുടെ കഴിവുകൾ വികസിപ്പിക്കും.
വിശകലനത്തിനും തീരുമാനങ്ങൾ എടുക്കുന്നതിനും നിർമിതബുദ്ധി ഉപകരണങ്ങൾ ഉപയോഗിക്കുന്നതിലും പരിശീലനം നൽകും. നേതൃത്വപാടവം, ആശയവിനിമയം, സ്ഥാപനത്തെ പ്രതിനിധീകരിക്കുന്നതിനുള്ള കഴിവുകൾ എന്നിവ ശക്തിപ്പെടുത്തുന്നതും പരിപാടിയുടെ ഭാഗമാണ്.

I’ve tried a few sites but this one feels the most professional. No lag and the graphics are crisp. Love spending time on phgamezonelogin.
This place has a great vibe and the bonuses are actually fair. I am really enjoying my time on inyooe777 lately.
A hidden gem for anyone who loves online gaming. Everything is well organized and runs perfectly. Visit br3633bt now.