അബുദാബി,ഒക്ടോബർ 27,2026 : 2026ലെ ആദ്യ ഒമ്പത് മാസങ്ങളിൽ അൽദാർ ഗ്രൂപ്പിന്റെ നികുതിക്കുശേഷമുള്ള അറ്റാദായം 710 കോടി ദിർഹമായി ഉയർന്നു. മുൻവർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 19 ശതമാനമാണ് വർധന. ഓഹരിയൊന്നിന് വരുമാനം 20 ശതമാനം ഉയർന്ന് 0.77 ദിർഹമായി. മുൻകൂട്ടി വിൽപന നടത്തിയ പദ്ധതികൾ പൂർത്തീകരിച്ച് വരുമാനമായി കണക്കാക്കുന്നതിലെ പുരോഗതിയും വൈവിധ്യമാർന്ന നിക്ഷേപ ആസ്തികളിൽനിന്നുള്ള സ്ഥിരതയുള്ള വരുമാനവുമാണ് നേട്ടത്തിന് പിന്തുണ നൽകിയത്.
നിക്ഷേപ ആസ്തികൾ 5,700 കോടി ദിർഹമായി
അൽദാർ ഇൻവെസ്റ്റ്മെന്റിന്റെ കൈകാര്യം ചെയ്യുന്ന ആസ്തികളുടെ മൂല്യം പുതിയ ഏറ്റെടുക്കലുകളുടെയും പൂർത്തിയായ പദ്ധതികളുടെയും സഹായത്തോടെ 5,700 കോടി ദിർഹമായി ഉയർന്നു. എമിറേറ്റ്സ് സ്നാക് ഫുഡ്സിന്റെ ശീതീകരണ സംഭരണശാലയും ദുബായ് നാഷണൽ ഇൻഡസ്ട്രീസ് പാർക്കിലെ ഗ്രേഡ് എ ലോജിസ്റ്റിക്സ് കേന്ദ്രത്തിന്റെ ആദ്യഘട്ടവും ഇതിൽ ഉൾപ്പെടുന്നു. ക്രമീകരിച്ച പലിശ, നികുതി, മൂല്യത്തകർച്ച, അമോർട്ടൈസേഷൻ എന്നിവയ്ക്കുമുമ്പുള്ള ലാഭം — എബിറ്റ്ഡിഎ — 21 ശതമാനം വർധിച്ച് 280 കോടി ദിർഹമായി. ഉയർന്ന ഒക്ക്യുപൻസിയും വാടകവരുമാനത്തിലെ വളർച്ചയുമാണ് ഇതിന് സഹായിച്ചത്. പുതിയ ഏറ്റെടുക്കലുകളും നിർമാണം പൂർത്തിയാക്കി വാടകവരുമാനത്തിനായി നിലനിർത്തുന്ന ആസ്തികളും സ്ഥിരവരുമാന അടിത്തറ വിപുലപ്പെടുത്തി. ഭാവിയിലെ വരുമാനവളർച്ച ലക്ഷ്യമിട്ട് വികസിപ്പിച്ച് കൈവശം നിലനിർത്തുന്ന ‘ഡെവലപ് ടു ഹോൾഡ്’ പദ്ധതികളുടെ മൂല്യം 2,130 കോടി ദിർഹമാണ്. വർഷാരംഭം മുതൽ പ്രഖ്യാപിച്ച 660 കോടി ദിർഹത്തിന്റെ പുതിയ പദ്ധതികളും ഇതിൽ ഉൾപ്പെടുന്നു. മൂന്നാം പാദത്തിൽ അൽദാറും മുബാദലയും ചേർന്ന് 91.8 കോടി ദിർഹത്തിന് മസ്ദർ സിറ്റി സ്ക്വയർ ഏറ്റെടുത്തു. ഏതാണ്ട് പൂർണമായും വാടകയ്ക്ക് നൽകിയിട്ടുള്ള ഈ ആസ്തി, 2024ൽ രൂപീകരിച്ച സംയുക്ത സംരംഭത്തിലൂടെയാണ് സ്വന്തമാക്കിയത്.
അറാഡയുമായി പങ്കാളിത്തം; ഷാർജയിലും നിക്ഷേപം
സെപ്റ്റംബറിൽ അറാഡയുമായി അൽദാർ പ്രഖ്യാപിച്ച തന്ത്രപ്രധാന പങ്കാളിത്തം, സെയ്ഹ് അൽ സിദൈറയിൽ സംയുക്ത സംരംഭത്തിന് 1,100 കോടി ദിർഹത്തിന്റെ വികസനാവസരങ്ങൾ ഒരുക്കുന്നു. യാസ് ദ്വീപിലെ ഭൂമിപ്ലോട്ടുകൾ അറാഡയ്ക്ക് വിൽക്കുന്നതും പങ്കാളിത്തത്തിൽ ഉൾപ്പെടുന്നു.
ഒക്ടോബറിൽ അറാഡയുടെ അൽജാദ പദ്ധതിയിലെ 1,100ലധികം പാർപ്പിട യൂണിറ്റുകൾ ഭാവിയിൽ ഏറ്റെടുക്കുന്നതിനായി 110 കോടി ദിർഹത്തിന്റെ വാങ്ങൽ കരാറിനും അൽദാർ ധാരണയായി. ഷാർജയിലെ കമ്പനിയുടെ ആദ്യ റിയൽ എസ്റ്റേറ്റ് നിക്ഷേപമാണിത്.
ലഭ്യമായ ധനശേഷി 3,820 കോടി ദിർഹം ആദ്യ പാദത്തിൽ ഹൈബ്രിഡ് ധനസമാഹരണ ഉപകരണങ്ങളിലൂടെ 200 കോടി യുഎസ് ഡോളർ സമാഹരിച്ചതും രണ്ടാം പാദത്തിൽ സുസ്ഥിരതാ പ്രകടനവുമായി ബന്ധിപ്പിച്ച 500 കോടി ദിർഹത്തിന്റെ റിവോൾവിങ് സിണ്ടിക്കേറ്റഡ് വായ്പാസൗകര്യം ഉറപ്പാക്കിയതും ഗ്രൂപ്പിന്റെ സാമ്പത്തിക ശേഷി ശക്തിപ്പെടുത്തി. മൂന്നാം പാദത്തിന്റെ അവസാനത്തിൽ ഗ്രൂപ്പിന്റെ ലഭ്യമായ പണവും ധനസൗകര്യങ്ങളും ഉൾപ്പെടുന്ന ലിക്വിഡിറ്റി 3,820 കോടി ദിർഹമായിരുന്നു.
പദ്ധതി വിൽപന 1,890 കോടി ദിർഹം
ആദ്യ ഒമ്പത് മാസങ്ങളിൽ ഗ്രൂപ്പിന്റെ വികസന പദ്ധതികളിലെ ആകെ വിൽപന 1,890 കോടി ദിർഹമായി. ഇതിൽ 680 കോടി ദിർഹം മൂന്നാം പാദത്തിലായിരുന്നു. ഒമ്പത് മാസത്തെ യുഎഇ വിൽപന 1,440 കോടി ദിർഹമാണ്. അതേസമയം, വർഷാരംഭം മുതൽ പ്രഖ്യാപനസമയം വരെയുള്ള വിൽപന 2,000 കോടി ദിർഹം കടന്നതായും കമ്പനി അറിയിച്ചു.
മൂന്നാം പാദത്തിൽ ഏഴ് പദ്ധതികൾ അവതരിപ്പിച്ചതോടെ വർഷാരംഭം മുതൽ അവതരിപ്പിച്ച പദ്ധതികളുടെ എണ്ണം 12 ആയി. പുതിയ പദ്ധതികൾക്കും നിലവിലെ വിൽപനയ്ക്ക് ലഭ്യമായ യൂണിറ്റുകൾക്കും ആവശ്യകത തുടർന്നു.
വിദേശത്തുള്ള ഉപഭോക്താക്കളും യുഎഇയിൽ താമസിക്കുന്ന പ്രവാസികളും ചേർന്ന് ആദ്യ ഒമ്പത് മാസങ്ങളിൽ 1,130 കോടി ദിർഹത്തിന്റെ യുഎഇ ആസ്തികൾ വാങ്ങി. ആകെ യുഎഇ വിൽപനയുടെ 78 ശതമാനമാണിത്.
സെപ്റ്റംബർ അവസാനത്തോടെ, മുൻകൂട്ടി വിറ്റതും ഇനിയും വരുമാനമായി കണക്കാക്കാനിരിക്കുന്നതുമായ വികസന പദ്ധതികളുടെ മൂല്യം 7,160 കോടി ദിർഹമായി. ഇതിൽ 5,930 കോടി ദിർഹം യുഎഇയിലാണ്. അടുത്ത രണ്ട് മുതൽ മൂന്ന് വർഷത്തേക്കുള്ള വരുമാനത്തിന് ഇത് വ്യക്തത നൽകുന്നു.
പുതിയ പദ്ധതികളും രാജ്യാന്തര വളർച്ചയും
6,000 കോടി ദിർഹം മൊത്തം വികസനമൂല്യമുള്ള മാർസ അൽ സാദിയാത്ത്, 600 കോടി ദിർഹം വികസനമൂല്യമുള്ള യാസ് പോയിന്റ് എന്നിവ അൽദാർ ഡെവലപ്മെന്റിന്റെ ദീർഘകാല പദ്ധതിനിര വിപുലപ്പെടുത്തി.
രാജ്യാന്തര ബിസിനസുകളായ സോഡിക്, ലണ്ടൻ സ്ക്വയർ എന്നിവയും ഗ്രൂപ്പിന്റെ വിൽപനയിൽ കൂടുതൽ സംഭാവന നൽകി. 2026ലെ ആദ്യ ഒമ്പത് മാസങ്ങളിൽ ഇവയുടെ വിൽപന യഥാക്രമം 99 ശതമാനവും 177 ശതമാനവും വർധിച്ചു.
അബുദാബിയുടെ ശക്തമായ സാമ്പത്തിക അടിത്തറ, ദീർഘകാല കാഴ്ചപ്പാട്, അടിസ്ഥാനസൗകര്യങ്ങളിലും ജീവിതനിലവാരത്തിലും തുടരുന്ന നിക്ഷേപം, അനുകൂല ബിസിനസ് അന്തരീക്ഷം എന്നിവ താമസിക്കാനും ജോലി ചെയ്യാനും നിക്ഷേപിക്കാനുമുള്ള കേന്ദ്രമെന്ന എമിറേറ്റിന്റെ ആകർഷണീയത നിലനിർത്തുന്നതായി അൽദാർ ചെയർമാൻ മുഹമ്മദ് ഖലീഫ അൽ മുബാറക് പറഞ്ഞു. കൂടുതൽ വൈവിധ്യവും പ്രതിരോധശേഷിയുമുള്ള ബിസിനസ് രൂപപ്പെടുത്താൻ കമ്പനി സ്വീകരിച്ച നിക്ഷേപ തീരുമാനങ്ങളും പ്രകടനത്തിൽ പ്രതിഫലിക്കുന്നതായി അദ്ദേഹം വ്യക്തമാക്കി.
ആദ്യ പകുതിയിൽ പുതിയ പദ്ധതികൾ അവതരിപ്പിക്കുന്നതിൽ സൂക്ഷ്മമായ സമീപനം സ്വീകരിച്ചശേഷം മൂന്നാം പാദത്തിൽ പ്രവർത്തനങ്ങൾ വേഗത്തിലാക്കിയതായി ഗ്രൂപ്പ് സിഇഒ തലാൽ അൽ ദിയേബി പറഞ്ഞു. പുതിയ പാർപ്പിട സമൂഹങ്ങൾക്ക് മികച്ച ആവശ്യകത ലഭിച്ചതായും സ്ഥിരവരുമാന ആസ്തികളിൽ കഴിഞ്ഞ വർഷങ്ങളിൽ നടത്തിയ നിക്ഷേപങ്ങൾ ലാഭത്തിലേക്ക് കൂടുതൽ സംഭാവന നൽകുന്നതായും അദ്ദേഹം അറിയിച്ചു.
അവസാന പാദത്തിൽ പദ്ധതികളുടെ നിർവഹണം, ഉപഭോക്തൃ ആവശ്യകതയെ വിൽപനയാക്കി മാറ്റൽ, വികസന–നിക്ഷേപ പദ്ധതികൾ മുന്നോട്ടുകൊണ്ടുപോകൽ എന്നിവയ്ക്കാണ് മുൻഗണന. നിയന്ത്രിത മൂലധന വിനിയോഗവും ദീർഘകാല മൂല്യസൃഷ്ടിയും ഉറപ്പാക്കി പുതിയ അവസരങ്ങൾ പ്രയോജനപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Really impressed with the bonus offers here. It feels like they actually care about the players. I am sticking with inyono7777 from now on.
I’ve tried a few apps lately but this one is definitely the smoothest. The interface is super easy to navigate and the payouts are quick. Highly recommend phgperyaapp for anyone looking for some real excitement.
I’ve tried a few sites this month and this one really stands out. The interface is smooth and the payouts are quick. Definitely check out vntr88vip if you want a reliable experience.