ദുബായ്, ഒക്ടോബർ 29, 2026: ഭക്ഷണം പാഴാകുന്നത് കുറയ്ക്കാനും സുരക്ഷിതമായി ഉപയോഗിക്കാവുന്ന മിച്ചഭക്ഷണം ആവശ്യക്കാരിലേക്ക് എത്തിക്കാനും സഹകരണ കരാറിൽ ഒപ്പുവെച്ച് യുഎഇ ഫുഡ് ബാങ്കും എഡിഎൻഎച്ച് കാറ്ററിങ്ങും. പദ്ധതിയിൽ പങ്കെടുക്കുന്ന കേന്ദ്രങ്ങളിൽ ഭക്ഷ്യപാഴാക്കൽ പ്രതിവർഷം 20 ശതമാനം കുറയ്ക്കുകയാണ് ലക്ഷ്യം.
ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് മിച്ചമുള്ള ഭക്ഷണവും ഭക്ഷ്യോൽപന്നങ്ങളും ശേഖരിച്ച് ഗുണഭോക്താക്കൾക്ക് വിതരണം ചെയ്യുന്നതിനുള്ള ചട്ടക്കൂടാണ് കരാർ ഒരുക്കുന്നത്. ഉത്തരവാദിത്തമുള്ള ഭക്ഷണ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം മാനുഷിക–ജീവകാരുണ്യ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിനും പങ്കാളിത്തം സഹായിക്കും.
മിച്ചഭക്ഷണം ശേഖരിക്കുക, കൈകാര്യം ചെയ്യുക, വിതരണത്തിനായി സജ്ജമാക്കുക എന്നിവയ്ക്കുപുറമെ ബോധവത്കരണ പരിപാടികൾ, പ്രായോഗിക അവതരണങ്ങൾ, സന്നദ്ധപ്രവർത്തനങ്ങൾ എന്നിവയും കരാറിൽ ഉൾപ്പെടുന്നു. ഭക്ഷണത്തിന്റെ കാര്യക്ഷമമായ ഉപയോഗവും പരിപാലനവും ഉറപ്പാക്കാനും പാഴാക്കൽ കുറയ്ക്കുന്നതിൽ സമൂഹത്തിന്റെ പങ്കാളിത്തം വർധിപ്പിക്കാനുമാണ് ഇവ ലക്ഷ്യമിടുന്നത്.
യുഎഇ ഫുഡ് ബാങ്കിന്റെ ബോധവത്കരണ പരിപാടിയുടെ ഭാഗമായി പ്രതിവർഷം പത്ത് ശിൽപശാലകൾ സംഘടിപ്പിക്കും. ഭക്ഷണം തയ്യാറാക്കുന്നതിനുള്ള മുൻകൂട്ടിയുള്ള ആസൂത്രണം, ഭക്ഷ്യസംരക്ഷണം, മിച്ചഭക്ഷണത്തിന്റെ സുരക്ഷിത ഉപയോഗം, ശേഷിക്കുന്ന ചേരുവകൾ ഉപയോഗിച്ചുള്ള പുതിയ വിഭവങ്ങൾ എന്നിവയിൽ പരിശീലനം നൽകും.
ഭക്ഷ്യസുരക്ഷയിലെ സാങ്കേതിക അറിവും അനുഭവങ്ങളും കൈമാറുന്നതിനും കരാർ വഴിയൊരുക്കും. സുസ്ഥിര ഭക്ഷണരീതികൾ കൂടുതൽ വ്യാപകമാക്കാൻ സർക്കാർ സ്ഥാപനങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സ്വകാര്യ സംഘടനകൾ എന്നിവയുടെ പങ്കാളിത്തവും പ്രോത്സാഹിപ്പിക്കും.
പദ്ധതിയുടെ പുരോഗതി വിലയിരുത്താൻ സംയുക്ത വാർഷിക റിപ്പോർട്ട് തയ്യാറാക്കും. കൈകാര്യം ചെയ്ത മിച്ചഭക്ഷണത്തിന്റെ അളവ്, പരിപാടികളിൽ പങ്കെടുത്തവരുടെ എണ്ണം, നടത്തിയ ബോധവത്കരണ പ്രവർത്തനങ്ങൾ, നടപ്പാക്കിയ മികച്ച രീതികൾ എന്നിവ റിപ്പോർട്ടിൽ രേഖപ്പെടുത്തും. ഭക്ഷണ പരിപാലനവും പുനർവിതരണവും മെച്ചപ്പെടുത്തേണ്ട മേഖലകൾ കണ്ടെത്താനും ഇത് സഹായിക്കും.
സ്വകാര്യ മേഖലയുമായുള്ള സഹകരണം വിപുലപ്പെടുത്തി മിച്ചഭക്ഷണം ആവശ്യക്കാരിലേക്ക് എത്തിക്കാനുള്ള യുഎഇ ഫുഡ് ബാങ്കിന്റെ പ്രതിബദ്ധതയാണ് കരാർ പ്രതിഫലിപ്പിക്കുന്നതെന്ന് എക്സിക്യൂട്ടീവ് ടീം മേധാവി മനാൽ ഉബൈദ് ബിൻ യാറൂഫ് പറഞ്ഞു.
ഭക്ഷണം തയ്യാറാക്കുന്നതിലും സൂക്ഷിക്കുന്നതിലും ഉപയോഗിക്കുന്നതിലും ഉത്തരവാദിത്തമുള്ള രീതികൾ പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം സുരക്ഷിതമായ ശേഖരണവും പുനർവിതരണവും ശക്തിപ്പെടുത്താനാണ് ലക്ഷ്യം. കൂടുതൽ സ്ഥാപനങ്ങളെയും സന്നദ്ധപ്രവർത്തകരെയും പദ്ധതികളിലേക്ക് ഉൾപ്പെടുത്താനും അറിവ് പങ്കുവെക്കാനും ഈ പങ്കാളിത്തം അവസരമൊരുക്കുമെന്നും അവർ വ്യക്തമാക്കി.
പ്രതിദിനം നാല് ലക്ഷത്തിലധികം ഭക്ഷണപ്പൊതികൾ വിതരണം ചെയ്യുന്ന സ്ഥാപനമാണ് എഡിഎൻഎച്ച് കാറ്ററിങ്ങെന്ന് കമ്പനി മാനേജർ കോം ജെറാർഡ് ഒമഹണി പറഞ്ഞു. ഇത്രയും വലിയ തോതിൽ ഭക്ഷണം നൽകുമ്പോൾ അത് പാഴാകാതിരിക്കാനുള്ള ഉത്തരവാദിത്തവുമുണ്ട്.
മിച്ചഭക്ഷണം സുരക്ഷിതവും ക്രമബദ്ധവുമായ രീതിയിൽ ആവശ്യക്കാരിലേക്ക് എത്തിക്കാൻ ഫുഡ് ബാങ്കുമായുള്ള പങ്കാളിത്തം സഹായിക്കും. ഭക്ഷണത്തിന്റെ ആസൂത്രണം, തയ്യാറാക്കൽ, സംഭരണം എന്നിവയിൽ കണക്കുകളെ അടിസ്ഥാനമാക്കി തീരുമാനങ്ങളെടുക്കാനും ജീവനക്കാർക്ക് കഴിയും. പുരോഗതി ഒരുമിച്ച് വിലയിരുത്തുകയും മികച്ച പ്രവർത്തനരീതികൾ പങ്കാളികളുമായും സമൂഹവുമായും പങ്കുവെക്കുകയും ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു.
കരാർ പ്രകാരം സംഭാവനയായി നൽകുന്ന ഭക്ഷണത്തിന്റെ പാക്കിങ്, സംഭരണം, സുരക്ഷാ മാനദണ്ഡങ്ങൾ എന്നിവയിൽ യുഎഇ ഫുഡ് ബാങ്ക് മാർഗനിർദേശം നൽകും. ഏതുതരം ഭക്ഷണവും ഭക്ഷ്യോൽപന്നങ്ങളും സംഭാവന ചെയ്യാം, അവ എങ്ങനെ സ്വീകരിക്കണം, കഴിക്കാൻ സുരക്ഷിതമാണെന്ന് എങ്ങനെ ഉറപ്പാക്കണം തുടങ്ങിയ കാര്യങ്ങളും ഇതിൽ ഉൾപ്പെടും. ജീവകാരുണ്യ സംഘടനകൾ വഴി ഭക്ഷണം സുരക്ഷിതമായി കൊണ്ടുപോകുന്നതിനും ഗുണഭോക്താക്കൾക്ക് വിതരണം ചെയ്യുന്നതിനുമുള്ള നടപടികളിലും മാർഗനിർദേശം നൽകും.
നല്ല നിലയിലുള്ളതും മനുഷ്യർക്ക് കഴിക്കാൻ സുരക്ഷിതവും ബാധകമായ ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതുമായ മിച്ചഭക്ഷണവും ഭക്ഷ്യോൽപന്നങ്ങളുമാണ് എഡിഎൻഎച്ച് കാറ്ററിങ് നൽകുക. സംഭാവന ചെയ്യുന്ന ഭക്ഷണത്തിന്റെ അളവും ഇനങ്ങളും സംബന്ധിച്ച വിവരങ്ങൾ രേഖപ്പെടുത്തി നിശ്ചയിച്ച നടപടിക്രമങ്ങൾ അനുസരിച്ച് പങ്കുവെക്കും.
2020 മുതൽ 2026 വരെയുള്ള കാലയളവിൽ യുഎഇ ഫുഡ് ബാങ്കിന്റെ സംയുക്ത സംരംഭങ്ങളിലൂടെ വിഭവങ്ങൾ പാഴാക്കാതെയുള്ള 200ലധികം പാചകക്കുറിപ്പുകൾ വികസിപ്പിച്ചിട്ടുണ്ട്. ശിൽപശാലകളിലും ബോധവത്കരണ പരിപാടികളിലും ആയിരത്തിലധികം പേർ പങ്കെടുത്തു. മിച്ചഭക്ഷണം ഉത്തരവാദിത്തത്തോടെ കൈകാര്യം ചെയ്യുന്നതിനുള്ള പ്രവർത്തനങ്ങളിൽ 50ലധികം സ്ഥാപനങ്ങളുമായി സഹകരിക്കുകയും ചെയ്തു.
ഈ സംരംഭങ്ങളുടെ ഭാഗമായി ഏകദേശം ഒരു ടൺ മിച്ചഭക്ഷണം ഉചിതമായ കൈകാര്യം ചെയ്യൽ–പുനർവിതരണ നടപടികളിലൂടെ സുരക്ഷിതമായി ഉപയോഗപ്പെടുത്താനും കഴിഞ്ഞു. ഭക്ഷണത്തിന്റെ ഗുണനിലവാരം നിലനിർത്താനും പാഴാക്കൽ കുറയ്ക്കാനും ഇത് സഹായിച്ചു.
ഭക്ഷ്യസേവന മേഖലയിലെ പങ്കാളികളുമായുള്ള സഹകരണം വിപുലപ്പെടുത്തി, സുരക്ഷിതമായി ഉപയോഗിക്കാവുന്ന മിച്ചഭക്ഷണം കൂടുതൽ ആവശ്യക്കാരിലേക്ക് എത്തിക്കുകയാണ് യുഎഇ ഫുഡ് ബാങ്കിന്റെ ലക്ഷ്യം. ഉത്തരവാദിത്തമുള്ള ഉപഭോഗശീലങ്ങളും മാനുഷിക പ്രവർത്തനങ്ങളിലെ വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും പങ്കാളിത്തവും ഇതോടൊപ്പം പ്രോത്സാഹിപ്പിക്കും.

Best mobile experience I’ve had in a long time. Everything is just a click away with 76nbetapp.
The VIP treatment here is legit. I feel like my loyalty is actually rewarded and the exclusive perks are awesome. Highly suggest phpslotviplogin for serious players.
I’ve tried a few sites lately but this one feels much smoother. The loading speed is impressive and the interface is very intuitive. Definitely checking out bdnbajje more often!