അബുദാബി, ഒക്ടോബർ 29, 2026 : മധ്യപൂർവദേശത്തെ ഊർജമേഖലയിൽ സ്വയംനിയന്ത്രിത സാങ്കേതികവിദ്യകളിലുള്ള നിക്ഷേപം വർധിക്കുന്നതായി ഷ്നൈഡർ ഇലക്ട്രിക്കിന്റെ പുതിയ പഠനം. സർവേയിൽ പങ്കെടുത്ത ഊർജമേഖലാ നേതാക്കളിൽ 76 ശതമാനം പേരും കഴിഞ്ഞ 12 മാസത്തിനിടെ ഇത്തരം സാങ്കേതികവിദ്യകളിലെ നിക്ഷേപം വർധിപ്പിച്ചതായി അറിയിച്ചു.
പ്രതിസന്ധികൾക്കിടയിലും പ്രവർത്തനങ്ങൾ നിലനിർത്തുന്നതിനും ഉൽപാദനം തടസ്സമില്ലാതെ തുടരുന്നതിനും സ്വയംനിയന്ത്രിത സംവിധാനങ്ങൾ പ്രധാനമാണെന്ന് 72 ശതമാനം പേർ അഭിപ്രായപ്പെട്ടു.
നവംബർ രണ്ട് മുതൽ അഞ്ച് വരെ അബുദാബിയിലെ അഡ്നെക് സെന്ററിൽ നടക്കുന്ന അബുദാബി ഇന്റർനാഷണൽ പെട്രോളിയം എക്സിബിഷൻ ആൻഡ് കോൺഫറൻസിന് — അഡിപെക് 2026 — മുന്നോടിയായാണ് ആഗോള ഊർജ സാങ്കേതികവിദ്യാ കമ്പനിയായ ഷ്നൈഡർ ഇലക്ട്രിക് പഠനഫലങ്ങൾ പുറത്തുവിട്ടത്.
സ്വയംനിയന്ത്രിത പ്രവർത്തനങ്ങൾക്ക് സാധാരണ ഓട്ടോമേഷനേക്കാൾ വിപുലമായ ശേഷി ആവശ്യമാണെന്ന് പഠനം വ്യക്തമാക്കുന്നു. പ്രവർത്തനങ്ങളിലുടനീളം എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലാക്കാനും അനുയോജ്യമായ പ്രതികരണം തീരുമാനിക്കാനും ആ വിവരത്തെ പ്രവർത്തനമായി മാറ്റാനും കഴിയുന്ന സംവിധാനങ്ങളാണ് ഇതിന് അടിത്തറ.
ഇത്തരം സാങ്കേതികവിദ്യകളുടെ ഉപയോഗം പ്രവർത്തനഫലങ്ങളിൽ അളക്കാവുന്ന പുരോഗതിയുണ്ടാക്കിയതായി സർവേയിൽ പങ്കെടുത്തവർ അറിയിച്ചു. ഇതിനകം കൈവരിച്ച നേട്ടങ്ങളിൽ ഏറ്റവും കൂടുതൽ പേർ ചൂണ്ടിക്കാട്ടിയത് ഉൽപാദനക്ഷമതയിലെ വർധനയാണ്. 42 ശതമാനം പേർ ഈ നേട്ടം രേഖപ്പെടുത്തി.
ജീവനക്കാരുടെ സുരക്ഷ, പരിസ്ഥിതി പ്രകടനം, പ്രതിസന്ധികളെ നേരിടാനുള്ള പ്രവർത്തനശേഷി, യന്ത്രങ്ങളുടെയും ഉപകരണങ്ങളുടെയും വിശ്വാസ്യത എന്നിവയിലെ മെച്ചപ്പെടുത്തലുകളാണ് തുടർന്ന് റിപ്പോർട്ട് ചെയ്ത നേട്ടങ്ങൾ.
ഊർജസുരക്ഷ അതിവേഗം സാമ്പത്തിക സുരക്ഷയുടെ ഭാഗമാകുകയാണെന്ന് ഷ്നൈഡർ ഇലക്ട്രിക് ഹെവി ഇൻഡസ്ട്രീസ് പ്രസിഡന്റ് ദേവൻ പിള്ള പറഞ്ഞു. സ്വയംനിയന്ത്രിത സംവിധാനങ്ങൾ ഉള്ളതുകൊണ്ടുമാത്രം സ്ഥാപനങ്ങൾക്ക് പ്രതിരോധശേഷി കൈവരിക്കാനാവില്ല. വിവരങ്ങൾ വിലയിരുത്താനുള്ള ശേഷിയെ പ്രായോഗിക പ്രവർത്തനങ്ങളുമായി ബന്ധിപ്പിക്കുമ്പോഴാണ് അത് സാധ്യമാകുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.
ഊർജം, പ്രവർത്തനങ്ങൾ, ബുദ്ധിപരമായ സംവിധാനങ്ങൾ എന്നിവ ഒരൊറ്റ സംവിധാനമായി പ്രവർത്തിക്കുമ്പോൾ സാഹചര്യങ്ങൾ തിരിച്ചറിയാനും തീരുമാനമെടുക്കാനും പ്രവർത്തിക്കാനും കൂടുതൽ വേഗത്തിൽ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. ദീർഘകാല തന്ത്രത്തിന്റെ ഭാഗമായി മധ്യപൂർവദേശം വികസിപ്പിച്ച ഈ ശേഷി മറ്റ് ഊർജമേഖലകൾക്കും മാതൃകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞ വർഷം സ്വയംനിയന്ത്രിത സാങ്കേതികവിദ്യകളിലെ ചെലവ് കുറച്ചത് സർവേയിൽ ഉൾപ്പെട്ട സ്ഥാപനങ്ങളിൽ രണ്ട് ശതമാനം മാത്രമാണ്. പരിമിതമായ തോതിലെങ്കിലും ഇത്തരം സംവിധാനങ്ങൾ ഉപയോഗിക്കുന്ന എല്ലാ സ്ഥാപനങ്ങളും അടുത്ത 12 മാസത്തിനിടെ നിക്ഷേപം വർധിപ്പിക്കാൻ പദ്ധതിയിടുന്നതായും അറിയിച്ചു.
വ്യക്തമായ നിയന്ത്രണ ചട്ടങ്ങൾ തങ്ങളുടെ വിപണികളിൽ സ്വയംനിയന്ത്രിത സാങ്കേതികവിദ്യകളുടെ ഉപയോഗം വേഗത്തിലാക്കിയെന്ന് പ്രതികരിച്ചവരിൽ 72 ശതമാനം പേർ അഭിപ്രായപ്പെട്ടു.
അടുത്ത 12 മാസത്തെ നിക്ഷേപത്തിൽ ഭൂരിഭാഗവും പുതിയ പദ്ധതികൾക്കായി വിനിയോഗിക്കാനാണ് 48 ശതമാനം പേർ പദ്ധതിയിടുന്നത്. നിലവിലുള്ള സൗകര്യങ്ങൾ നവീകരിക്കുന്നതിന് മുൻഗണന നൽകുന്നത് 23 ശതമാനം പേരാണ്. നാലിലൊന്നിലധികം പേർ പുതിയ പദ്ധതികൾക്കും നിലവിലെ സൗകര്യങ്ങളുടെ നവീകരണത്തിനുമായി ഏകദേശം തുല്യമായി നിക്ഷേപം വിഭജിക്കാനാണ് ഉദ്ദേശിക്കുന്നത്.
മേഖലയിലെ ഊർജസ്ഥാപനങ്ങൾ സ്വയംനിയന്ത്രിത പ്രവർത്തനങ്ങളെ ദീർഘകാല നിക്ഷേപമായാണ് കാണുന്നതെന്ന് സ്വതന്ത്ര ഊർജവിപണി വിശകലന വിദഗ്ധൻ ഗൗരവ് ശർമ പറഞ്ഞു.

Quick deposits and even quicker withdrawals. That is all I really care about and they nailed it. Trust idhura500 for your wins.
I had a huge win last night and the withdrawal was processed almost instantly. That is exactly what I look for in a platform. br888win19 is the real deal.
I love how easy it is to navigate through the different categories. It feels professional and secure. I will be sticking with idbatavia1 for a long time.