അബുദാബി,ഒക്ടോബർ 30,2026: യുഎഇയിലെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കുള്ള അപേക്ഷകളിൽ 18 ശതമാനം വർധന. 2026–2027 അധ്യയന വർഷത്തിൽ ദേശീയ ഏകീകൃത രജിസ്ട്രേഷൻ ആൻഡ് അഡ്മിഷൻ പ്ലാറ്റ്ഫോം വഴി സമർപ്പിച്ച അപേക്ഷകളുടെ എണ്ണത്തിലാണ് മുൻവർഷത്തെ അപേക്ഷിച്ച് വർധന രേഖപ്പെടുത്തിയത്. ഉന്നത വിദ്യാഭ്യാസ, ശാസ്ത്ര ഗവേഷണ മന്ത്രാലയമാണ് (MoHESR) ഇക്കാര്യം അറിയിച്ചത്.
ഏകീകൃത ഡിജിറ്റൽ ഉന്നതവിദ്യാഭ്യാസ പോർട്ടലായ എഡുഹബ് (EduHub) വഴി ലഭ്യമാക്കുന്ന സേവനങ്ങൾ മെച്ചപ്പെടുത്തിയതാണ് അപേക്ഷകളുടെ വർധനയ്ക്ക് സഹായകമായത്. ബന്ധപ്പെട്ട സ്ഥാപനങ്ങളുമായി സഹകരിച്ച് ഒരുക്കിയ ഏകീകൃത സേവനം വിദ്യാർഥികളുടെ പ്രവേശന നടപടികൾ ലളിതമാക്കുകയും അപേക്ഷ, പ്രവേശനം, എൻറോൾമെന്റ് നടപടികളുടെ കാര്യക്ഷമത വർധിപ്പിക്കുകയും ചെയ്തു.2026–2027 അധ്യയന വർഷത്തിലെ ആദ്യ സെമസ്റ്ററിൽ പ്ലാറ്റ്ഫോം വഴി ലഭിച്ച അപേക്ഷകളുടെ വർധന ഡിജിറ്റൽ സംവിധാനങ്ങളുടെ ഫലപ്രാപ്തിയാണ് വ്യക്തമാക്കുന്നതെന്ന് മന്ത്രാലയം പറഞ്ഞു. രജിസ്ട്രേഷൻ, പ്രവേശന നടപടികൾ ലളിതമാക്കുന്നതിനും ഉന്നതവിദ്യാഭ്യാസ പ്രവേശനത്തിനാവശ്യമായ നടപടികൾ പൂർത്തിയാക്കാൻ വിദ്യാർഥികളെ സഹായിക്കുന്നതിനും ഇത്തരം സംവിധാനങ്ങൾ പ്രധാനമാണെന്നും മന്ത്രാലയം വ്യക്തമാക്കി.
ദേശീയ സേവനം പൂർത്തിയാക്കിയവരിൽനിന്നുള്ള അപേക്ഷകളുടെ എണ്ണത്തിൽ മുൻവർഷത്തെ അപേക്ഷിച്ച് 116.7 ശതമാനം വർധനയുണ്ടായി. ഈ വിഭാഗത്തിൽ പ്രവേശനം ലഭിച്ച വിദ്യാർഥികളുടെ എണ്ണത്തിലും 70 ശതമാനം വർധന രേഖപ്പെടുത്തി. ദേശീയ സേവനം പൂർത്തിയാക്കിയവർക്ക് ഉന്നതവിദ്യാഭ്യാസ അവസരങ്ങൾ കൂടുതൽ ലഭ്യമാക്കുന്നതിനും സർവകലാശാലകളിലേക്കുള്ള പ്രവേശനം സുഗമമാക്കുന്നതിനുമുള്ള ശ്രമങ്ങൾക്ക് ഈ കണക്കുകൾ പിന്തുണ നൽകുന്നു.
തൊഴിൽ വിപണിയുടെ ആവശ്യങ്ങൾക്കനുസരിച്ചുള്ള അറിവും നൈപുണ്യവും വിദ്യാർഥികൾക്ക് നേടിക്കൊടുക്കുന്ന വൈവിധ്യമാർന്ന പഠനമാർഗങ്ങൾ ഒരുക്കുന്നതിനും പ്രവേശന നയങ്ങൾ വികസിപ്പിക്കുന്നതിനും മന്ത്രാലയം തുടർന്നും പ്രവർത്തിക്കുമെന്ന് അറിയിച്ചു. രാജ്യത്തിന്റെ സാമ്പത്തിക, വികസന മുൻഗണനകളും ഭാവി ആവശ്യങ്ങളും പരിഗണിച്ചാണ് ഈ നടപടികൾ.
പ്രവേശന നടപടികൾ നിരീക്ഷിക്കാൻ തത്സമയ ഡാറ്റാ സംവിധാനംരജിസ്ട്രേഷൻ, പ്രവേശന സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനൊപ്പം മന്ത്രാലയത്തെയും ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളെയും ബന്ധിപ്പിക്കുന്ന തത്സമയ ഡാറ്റാ ഏകീകരണ സംവിധാനവും നടപ്പാക്കിയിട്ടുണ്ട്. പ്രവേശനത്തിന്റെയും എൻറോൾമെന്റിന്റെയും കണക്കുകൾ തുടർച്ചയായി നിരീക്ഷിക്കാനും അംഗീകൃത ദേശീയ ചട്ടക്കൂടുകൾക്കും മേഖലാ ചട്ടങ്ങൾക്കും അനുസൃതമായി പ്രവേശന നടപടികൾ കാര്യക്ഷമമാക്കാനും ഇതിലൂടെ സാധിക്കും. മന്ത്രാലയത്തിലെ ഉന്നതവിദ്യാഭ്യാസ വിദ്യാർഥി പിന്തുണാ വിഭാഗം ഡയറക്ടർ ഡോ. മുഹമ്മദ് അഹമ്മദ് അൽ ബലൂഷി പറഞ്ഞു: “പുതുക്കിയ ദേശീയ ഏകീകൃത രജിസ്ട്രേഷൻ ആൻഡ് അഡ്മിഷൻ പ്ലാറ്റ്ഫോം വിദ്യാർഥികളുടെ പ്രവേശന നടപടികൾ ലളിതമാക്കുകയും രജിസ്ട്രേഷൻ, പ്രവേശന സേവനങ്ങൾ കൂടുതൽ പേരിലേക്ക് എത്തിക്കുകയും ചെയ്തതിന്റെ തെളിവാണ് ഈ കണക്കുകൾ. വിദ്യാർഥികൾക്ക് അവരുടെ അക്കാദമിക്, തൊഴിൽ ഭാവിയെക്കുറിച്ച് അറിവോടെയുള്ള തീരുമാനങ്ങൾ എടുക്കാൻ സഹായിക്കുന്ന സുഗമമായ ഡിജിറ്റൽ അനുഭവം ഉറപ്പാക്കാനുള്ള മന്ത്രാലയത്തിന്റെ പ്രതിബദ്ധതയും ഇത് വ്യക്തമാക്കുന്നു.”
പ്ലാറ്റ്ഫോമിൽ തുടർച്ചയായി വരുത്തിയ മെച്ചപ്പെടുത്തലുകളാണ് അപേക്ഷകളുടെയും പ്രവേശനത്തിന്റെയും എണ്ണത്തിലെ വർധനയ്ക്ക് കാരണമെന്ന് അദ്ദേഹം പറഞ്ഞു. നടപടികൾ കൂടുതൽ ലളിതവും വഴക്കമുള്ളതുമാക്കിയിട്ടുണ്ട്. വിദ്യാർഥികൾക്ക് അവരുടെ അക്കാദമിക് താൽപര്യങ്ങൾക്കും പഠിക്കാൻ ആഗ്രഹിക്കുന്ന സ്ഥാപനങ്ങൾക്കും അനുസരിച്ച് ഒന്നിലധികം ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾ തിരഞ്ഞെടുക്കാനുള്ള സൗകര്യവും പ്ലാറ്റ്ഫോമിലുണ്ട്.
വിദ്യാർഥികളുടെ വ്യത്യസ്ത ആവശ്യങ്ങളും അക്കാദമിക് പഠനമാർഗങ്ങളും പരിഗണിച്ച് ഉന്നതവിദ്യാഭ്യാസ സംവിധാനത്തെ കൂടുതൽ വഴക്കമുള്ളതാക്കുന്നതിന്റെ ഭാഗമായാണ് പ്രവേശന നയങ്ങളിലും മാനദണ്ഡങ്ങളിലും മാറ്റങ്ങൾ വരുത്തുന്നത്. അതേസമയം, വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം നിലനിർത്തുകയും പഠനഫലങ്ങളെ മുൻഗണനാ സാമ്പത്തിക മേഖലകളുടെ ആവശ്യങ്ങളുമായി ബന്ധിപ്പിക്കുകയും ചെയ്യും.
കഴിഞ്ഞ വർഷങ്ങളിൽ യുഎഇയിലെ ഉന്നതവിദ്യാഭ്യാസ മേഖലയിൽ ഗണ്യമായ പുരോഗതിയുണ്ടായതായി മന്ത്രാലയം ചൂണ്ടിക്കാട്ടി. ഭരണനിർവഹണം, പഠനഫലങ്ങളുടെ ഗുണനിലവാരം, തൊഴിൽ വിപണിയുടെയും മുൻഗണനാ മേഖലകളുടെയും ഭാവി ആവശ്യങ്ങൾ എന്നിവയ്ക്ക് കൂടുതൽ പ്രാധാന്യം നൽകിവരുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൾ തുടർച്ചയായി നിരീക്ഷിക്കുകയും വിലയിരുത്തുകയും ചെയ്യുന്നുമുണ്ട്.
സർവകലാശാലകൾക്ക് പ്രവേശന മാനദണ്ഡങ്ങൾ നിശ്ചയിക്കുന്നതിൽ കൂടുതൽ വഴക്കം നൽകുന്നത് ഗുണനിലവാര മാനദണ്ഡങ്ങളിൽ ഇളവ് വരുത്തുന്നതല്ലെന്നും മന്ത്രാലയം വ്യക്തമാക്കി. സ്ഥാപനങ്ങളുടെ സ്വയംഭരണാധികാരവും അവയുടെ ഫലങ്ങളോടുള്ള ഉത്തരവാദിത്തവും ഒരുപോലെ ഉറപ്പാക്കുന്ന വികസിത ഭരണനിർവഹണ മാതൃകയുടെ ഭാഗമാണിത്.
നിർമിതബുദ്ധിയുടെ സഹായത്തോടെ പുതുക്കിയ പ്ലാറ്റ്ഫോം
എഡുഹബ് പോർട്ടലിന് കീഴിലുള്ള ദേശീയ ഏകീകൃത രജിസ്ട്രേഷൻ ആൻഡ് അഡ്മിഷൻ പ്ലാറ്റ്ഫോം കൂടുതൽ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പുതിയ പരിഷ്കാരങ്ങൾ നടപ്പാക്കുന്നത്. 2026 ജൂണിൽ നിർമിതബുദ്ധിയുടെ സഹായത്തോടെയുള്ള പുതുക്കിയ പതിപ്പ് മന്ത്രാലയം ആരംഭിച്ചിരുന്നു. വിദ്യാർഥികളുടെ പ്രവേശന നടപടികൾ ലളിതമാക്കുന്നതിനും ഭാവിയിലെ പഠനപാത ആസൂത്രണം ചെയ്യുന്നതിനും സഹായിക്കുകയാണ് ലക്ഷ്യം.
പൊതുവിദ്യാഭ്യാസവും ഉന്നതവിദ്യാഭ്യാസവും തമ്മിലുള്ള വിവരങ്ങളും നടപടികളും ഏകീകരിക്കുന്നതിനായി വിദ്യാഭ്യാസ മന്ത്രാലയവുമായി സഹകരിച്ചാണ് പ്ലാറ്റ്ഫോം വികസിപ്പിച്ചത്. ഇതിലൂടെ വിദ്യാർഥികൾക്ക് അവരുടെ പഠനപാത നേരത്തെ ആസൂത്രണം ചെയ്യാനും കൂടുതൽ അറിവോടെയുള്ള തീരുമാനങ്ങൾ എടുക്കാനും കഴിയും.
വിദ്യാർഥികൾ, സ്കൂളുകൾ, ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയ്ക്കായി മൂന്ന് വ്യത്യസ്ത മുഖ്യ ഇന്റർഫേസുകളാണ് പുതുക്കിയ പ്ലാറ്റ്ഫോമിലുള്ളത്. ലളിതവും വ്യക്തവുമായ രീതിയിൽ പുനർരൂപകൽപ്പന ചെയ്ത ഉപയോക്തൃമുഖം കൂടുതൽ സുഗമമായ ഡിജിറ്റൽ അനുഭവം നൽകുന്നു.
സർക്കാർ സേവനങ്ങളുടെ കാര്യക്ഷമത വർധിപ്പിക്കാനും നടപടിക്രമങ്ങളിലെ അനാവശ്യ കാലതാമസം ഒഴിവാക്കാനും ഡാറ്റയും നിർമിതബുദ്ധി സാങ്കേതികവിദ്യയും പ്രയോജനപ്പെടുത്തുന്ന മന്ത്രാലയത്തിന്റെ ശ്രമങ്ങളുടെ ഭാഗമാണ് ഈ പരിഷ്കരണം. ഇതിലൂടെ യുഎഇയിലെ ഉന്നതവിദ്യാഭ്യാസ സംവിധാനത്തിന്റെ വഴക്കവും നവീകരണവും ശക്തിപ്പെടുത്താനും ലക്ഷ്യമിടുന്നു.
പത്താം ക്ലാസ്, പതിനൊന്നാം ക്ലാസ് വിദ്യാർഥികൾക്ക് അപേക്ഷ സമർപ്പിക്കാതെ തന്നെ വിവിധ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾ വാഗ്ദാനം ചെയ്യുന്ന പഠനപരിപാടികൾ തിരയാനും പരിശോധിക്കാനും പഠനപാത നേരത്തേ ആസൂത്രണം ചെയ്യാനും പ്ലാറ്റ്ഫോം സൗകര്യമൊരുക്കുന്നു.
പന്ത്രണ്ടാം ക്ലാസ് വിദ്യാർഥികൾക്കും അതിനു മുകളിലുള്ളവർക്കും പൂർണമായും ഡിജിറ്റൽ സംവിധാനത്തിലൂടെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് അപേക്ഷിക്കാം. രേഖകൾ അപ്ലോഡ് ചെയ്യുന്നത് മുതൽ പ്രവേശന തീരുമാനങ്ങൾ നിരീക്ഷിക്കുന്നത് വരെയുള്ള നടപടികൾ ഓൺലൈനായി പൂർത്തിയാക്കാം. പന്ത്രണ്ടാം ക്ലാസ് വിദ്യാർഥികൾക്ക് വ്യക്തിഗത പ്രൊഫൈൽ സൃഷ്ടിച്ച് വിവരങ്ങൾ വീണ്ടും നൽകാതെ തന്നെ ഒന്നിലധികം സ്ഥാപനങ്ങളിലേക്ക് അപേക്ഷ സമർപ്പിക്കാനും സാധിക്കും.

The login process is seamless and the community here is awesome. If you’re looking for a solid gaming hub this is it. clubpkrlogin
I’ve been trying out a few platforms lately and this one really stands out. The interface is super smooth and everything just works. Definitely worth a look if you want a hassle-free experience. Check out bdkrikia
Really impressed with the variety of betting options available here. It feels secure and professional. You should give idkoin138 a try today.
The community here is great and the promotions are always exciting. It feels like a premium experience every time I log in to phjilipark22.