ദുബായ് ,നവംബർ 5,2026: 2027 ജനുവരി 1 മുതൽ പ്രാബല്യത്തിൽ വരുന്ന യുഎഇയുടെ പുതിയ ട്രാഫിക് നിയമത്തിലെ ഭേദഗതികൾ വാഹന രജിസ്ട്രേഷൻ, ഡ്രൈവിങ് ലൈസൻസ്, ഇലക്ട്രിക് സ്കൂട്ടറുകൾ, റോഡ് സുരക്ഷ, ഡെലിവറി സേവനങ്ങൾ തുടങ്ങിയ മേഖലകളിൽ പുതിയ നിയന്ത്രണങ്ങൾ കൊണ്ടുവരുന്നു. 2024ലെ ഫെഡറൽ ട്രാഫിക് നിയമത്തിന് കീഴിലുള്ള പുതിയ ചട്ടങ്ങളാണ് 2026ലെ കാബിനറ്റ് തീരുമാനം നമ്പർ 174 പ്രകാരം പ്രഖ്യാപിച്ചിരിക്കുന്നത്.
ഒരു വ്യക്തിക്ക് പരമാവധി അഞ്ച് വാഹനങ്ങൾ പുതിയ ചട്ടത്തിലെ ആർട്ടിക്കിൾ 89 പ്രകാരം ഒരു താമസക്കാരന് അധിക ഫീസ് ഇല്ലാതെ രണ്ട് വാഹനങ്ങൾ വരെ രജിസ്റ്റർ ചെയ്യാം. ഇതിൽ കൂടുതൽ വാഹനങ്ങൾ രജിസ്റ്റർ ചെയ്യുന്നതിന് ഓരോ വാഹനത്തിനും അധിക ഫീസ് നൽകണം. എന്നാൽ ഒരാൾക്ക് രജിസ്റ്റർ ചെയ്യാവുന്ന വാഹനങ്ങളുടെ എണ്ണം അഞ്ചിൽ കൂടാൻ പാടില്ല. വലതുവശത്ത് സ്റ്റിയറിങ് ഉള്ള വാഹനങ്ങൾ റോഡിൽ ഉപയോഗിക്കുന്നതിനായി രജിസ്റ്റർ ചെയ്യാനും അനുമതിയില്ല. പ്രദർശന ആവശ്യങ്ങൾക്ക് മാത്രമാണ് അനുമതി.
ലൈറ്റ് വാഹനങ്ങൾക്ക് രണ്ട് വർഷത്തെ രജിസ്ട്രേഷൻ ആർട്ടിക്കിൾ 98 പ്രകാരം ലൈറ്റ് വാഹനങ്ങളുടെ രജിസ്ട്രേഷൻ കാലാവധി ഒരു വർഷത്തിൽ നിന്ന് രണ്ട് വർഷമായി നീട്ടാൻ ഉടമകൾക്ക് അപേക്ഷിക്കാം. ബന്ധപ്പെട്ട അധികൃതരുടെ അനുമതിയോടെ മാത്രമായിരിക്കും ഇത്. ആദ്യമായി രജിസ്റ്റർ ചെയ്യുന്ന സമയത്ത് പുത്തൻ വാഹനമായിരിക്കണം. കൂടാതെ വാഹനത്തിന്റെ നിർമ്മാണത്തീയതി മുതൽ ആറ് വർഷത്തിൽ കൂടുതൽ പഴക്കമുണ്ടാകാനും പാടില്ല.
സ്കൂട്ടർ പെർമിറ്റിന് കുറഞ്ഞ പ്രായം 15 വയസ്
സൈക്കിളുകൾ, ഇലക്ട്രിക് സൈക്കിളുകൾ, ഇലക്ട്രിക് സ്കൂട്ടറുകൾ, ചെറിയ ചക്രങ്ങളുള്ള വാഹനങ്ങൾ, സ്കേറ്റ്ബോർഡുകൾ, മുതിർന്നവർക്കും ഭിന്നശേഷിക്കാർക്കുമായി രൂപകൽപ്പന ചെയ്ത മൊബിലിറ്റി ഉപകരണങ്ങൾ എന്നിങ്ങനെ ആറ് വിഭാഗങ്ങളായി വ്യക്തിഗത യാത്രാ ഉപകരണങ്ങളെ തരംതിരിച്ചിട്ടുണ്ട്.
ഇലക്ട്രിക് സൈക്കിളുകൾ, ഇലക്ട്രിക് സ്കൂട്ടറുകൾ, ചെറിയ ചക്രങ്ങളുള്ള വാഹനങ്ങൾ എന്നിവ ഉപയോഗിക്കാൻ പ്രത്യേക പെർമിറ്റ് നിർബന്ധമാണ്. പെർമിറ്റ് ലഭിക്കാൻ കുറഞ്ഞത് 15 വയസ് പ്രായമുണ്ടായിരിക്കണം. പെർമിറ്റിന്റെ കാലാവധി മൂന്ന് വർഷമാണ്. അധികൃതർ അനുവദിച്ചിട്ടുള്ള റോഡുകളിലും പാതകളിലും മാത്രമേ ഇത്തരം വാഹനങ്ങൾ ഉപയോഗിക്കാവൂ.
സ്കൂട്ടറുകൾക്കും ഇലക്ട്രിക് സൈക്കിളുകൾക്കും പുതിയ സുരക്ഷാ മാനദണ്ഡങ്ങൾ
ഇലക്ട്രിക് സ്കൂട്ടറുകൾ ഉൾപ്പെടെയുള്ള വ്യക്തിഗത യാത്രാ ഉപകരണങ്ങളിൽ രാത്രിയിൽ കാണാൻ കഴിയുന്ന മുൻവശത്തെ ലൈറ്റ്, ചുവന്ന ബ്രേക്ക് ലൈറ്റോടുകൂടിയ പിൻ ലൈറ്റ്, ഹാൻഡിൽബാറിൽ ശബ്ദമുന്നറിയിപ്പ് സംവിധാനം എന്നിവ നിർബന്ധമാണ്. കൂടാതെ പിൻചക്രത്തിൽ കുറഞ്ഞത് ഒരു ബ്രേക്കെങ്കിലും ഉണ്ടായിരിക്കണം. ടയറുകൾ സുരക്ഷിതമായി ഘടിപ്പിച്ചിരിക്കണം. ചക്രങ്ങളുടെ സ്പോക്കുകൾക്കും കേടുപാടുകൾ ഉണ്ടാകാൻ പാടില്ല. ഉപകരണത്തിന്റെ എല്ലാ ഭാഗങ്ങളും സുരക്ഷിതമായി പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയും വേണം.
നാല് വയസിന് താഴെയുള്ള കുട്ടികൾക്ക് പ്രത്യേക സീറ്റ്
നാല് വയസും അതിൽ താഴെയും പ്രായമുള്ള കുട്ടികളെ വാഹനത്തിൽ കൊണ്ടുപോകുമ്പോൾ അവരുടെ ഉയരത്തിനും ഭാരത്തിനും അനുയോജ്യമായ സുരക്ഷാ സീറ്റ് നിർബന്ധമാണ്. ഇത് പിൻസീറ്റിൽ ഘടിപ്പിക്കുകയും ദേശീയ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുകയും വേണം.
കുട്ടിയുടെ ആരോഗ്യപ്രശ്നങ്ങൾ കാരണം സുരക്ഷാ സീറ്റ് ഉപയോഗിക്കാൻ കഴിയാത്ത സാഹചര്യത്തിൽ ഔദ്യോഗിക മെഡിക്കൽ സർട്ടിഫിക്കറ്റും കുട്ടിയെ അനുഗമിക്കുന്ന ഒരാളും ഉണ്ടെങ്കിൽ ഇളവ് അനുവദിക്കും.
പിൻസീറ്റില്ലാത്ത വാഹനങ്ങളിൽ കുട്ടികളുടെ സീറ്റ് മുൻവശത്ത് ഘടിപ്പിക്കാം. എന്നാൽ സീറ്റ് പിൻവശത്തേക്ക് അഭിമുഖമായി സ്ഥാപിക്കുകയും എയർബാഗ് പ്രവർത്തനരഹിതമാക്കുകയും വേണം.
24 മണിക്കൂറിനുള്ളിൽ പരമാവധി ഒമ്പത് മണിക്കൂർ ഡ്രൈവിങ്
ക്ഷീണമോ തളർച്ചയോ കാരണം സുരക്ഷിതമായി വാഹനം ഓടിക്കാൻ കഴിയാത്ത സാഹചര്യമുണ്ടെങ്കിൽ ഡ്രൈവിങ് അനുവദിക്കില്ല. 24 മണിക്കൂറിനുള്ളിൽ പരമാവധി ഒമ്പത് മണിക്കൂർ മാത്രമേ വാഹനമോടിക്കാൻ പാടുള്ളൂ. ഫെഡറൽ ട്രാഫിക് കൗൺസിലിന് ഈ സമയപരിധിയിൽ മാറ്റം വരുത്താനും അധികാരമുണ്ട്.
ഡെലിവറി ഡ്രൈവർമാർക്ക് പുതിയ നിബന്ധനകൾ
ഡെലിവറി ജോലികളിൽ ഏർപ്പെടുന്നവർ നിർദേശിച്ച യൂണിഫോം ധരിക്കണം. സാധുവായ പ്രൊഫഷണൽ പെർമിറ്റ് കൈവശം വയ്ക്കുകയും ആവശ്യപ്പെടുമ്പോൾ ഹാജരാക്കുകയും വേണം. വാഹനങ്ങളിൽ അംഗീകരിച്ച സംവിധാനങ്ങൾ ഉപയോഗിക്കുകയും വേണം.
ഡെലിവറി നടത്തുന്നതിനിടെ മോട്ടോർസൈക്കിളിന്റെ പിന്നിൽ മറ്റൊരാളെ ഇരുത്താനോ ഓർഡറുകൾ കൊണ്ടുപോകാൻ ബാക്ക്പാക്കുകൾ ഉപയോഗിക്കാനോ പാടില്ല. ഇതിനായി അംഗീകരിച്ച പ്രത്യേക ഉപകരണങ്ങൾ മാത്രമേ ഉപയോഗിക്കാവൂ.
അപകടത്തിൽപ്പെട്ടവർക്ക് പ്രഥമശുശ്രൂഷ നൽകുന്നതിനുള്ള നിബന്ധന
റോഡപകടങ്ങളിൽ പരിക്കേറ്റവർക്ക് പ്രഥമശുശ്രൂഷ നൽകാൻ അംഗീകൃത പരിശീലന കോഴ്സ് പൂർത്തിയാക്കിയ സർട്ടിഫിക്കറ്റ് ഉള്ളവർക്ക് അനുമതിയുണ്ട്. സർട്ടിഫിക്കറ്റിന് കാലാവധിയുണ്ടെങ്കിൽ അത് സാധുവായിരിക്കണം. പരിക്കേറ്റ വ്യക്തിയുടെ അവസ്ഥയ്ക്കനുസരിച്ച് സഹായം നൽകാനുള്ള ശാരീരിക ശേഷിയും സഹായിക്കുന്നയാൾക്കുണ്ടായിരിക്കണം.
ഈ പുതിയ ട്രാഫിക് ചട്ടങ്ങൾ 2027 ജനുവരി 1 മുതൽ പ്രാബല്യത്തിൽ വരും.

Quick registration and even quicker access to the games. No complicated steps, just straight to the action at monata189login.
I’ve been trying a few different sites lately and this one really stands out. The interface is smooth and the payouts are fast. Definitely check out cr777casino if you want a reliable spot to play.