അബുദാബി, നവംബർ 18, 2026 : ഹോർമുസ് കടലിടുക്കിലൂടെ സഞ്ചരിക്കുകയായിരുന്ന തങ്ങളുടെ കപ്പലുകളിലൊന്നിന് നേരെ ആക്രമണമുണ്ടായതായി അഡ്നോക് ലോജിസ്റ്റിക്സ് ആൻഡ് സർവീസസ് (അഡ്നോക് എൽ ആൻഡ് എസ്) സ്ഥിരീകരിച്ചു. നവംബർ 17ന് വൈകുന്നേരമായിരുന്നു സംഭവം.
കാണാതായ ജീവനക്കാരനായി തിരച്ചിൽ തുടരുന്നു
കപ്പലിലെ ഒരു ജീവനക്കാരനെ കാണാതായി. ബന്ധപ്പെട്ട അധികൃതരുമായി ചേർന്ന് തിരച്ചിലും രക്ഷാപ്രവർത്തനവും തുടരുകയാണ്. മറ്റെല്ലാ ജീവനക്കാരെയും കപ്പലിൽനിന്ന് സുരക്ഷിതമായി ഒഴിപ്പിച്ചു. പരിക്കേറ്റ 11 പേരിൽ ചികിത്സ ആവശ്യമുള്ളവർക്ക് വൈദ്യസഹായം നൽകുന്നുണ്ടെന്ന് കമ്പനി അറിയിച്ചു.
രക്ഷാപ്രവർത്തനത്തിനും ജീവനക്കാർക്കും സംഭവത്തിൽ ബാധിക്കപ്പെട്ടവർക്കും പിന്തുണ നൽകുന്നതിനാണ് ഇപ്പോൾ മുൻഗണനയെന്ന് കമ്പനി വ്യക്തമാക്കി. കപ്പൽ ജീവനക്കാരുടെ സുരക്ഷയും കടൽയാത്രാ സ്വാതന്ത്ര്യവും സമുദ്രസുരക്ഷയും ഉറപ്പാക്കേണ്ടതിന്റെ പ്രാധാന്യം അഡ്നോക് ആവർത്തിച്ചു.
ഔദ്യോഗിക അറിയിപ്പുകൾ മാത്രം ആശ്രയിക്കാനും സ്ഥിരീകരിക്കാത്ത വിവരങ്ങൾ പ്രചരിപ്പിക്കാതിരിക്കാനും കമ്പനി പൊതുജനങ്ങളോട് അഭ്യർഥിച്ചു. കൂടുതൽ വിവരങ്ങൾ ലഭ്യമാകുന്നതിനനുസരിച്ച് അറിയിക്കുമെന്നും കമ്പനി വ്യക്തമാക്കി.
