ഷാർജയിൽ പുതിയ ഹൈപ്പർമാർക്കറ്റ് തുറന്ന് ലുലു

ന​ഗരാതിർത്തികളിലും മികച്ച റീട്ടെയ്ൽ സേവനം ലഭ്യമാക്കുകയാണെന്നും കൂടുതൽ സ്റ്റോറുകൾ തുറക്കുമെന്നും എം.എ യൂസഫലി

ഷാർജ : യുഎഇയിൽ ന​ഗരാതിർത്തികളിലേക്കും റീട്ടെയ്ൽ സേവനം വിപുലമാക്കുന്നതിന്റെ ഭാ​ഗമായി ഷാർജ കൽബയിൽ പുതിയ ഹൈപ്പർമാർക്കറ്റ് തുറന്ന് ലുലു. ലുലു ​ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി, ഇക്കണോമിക് ഡിപ്പാർട്ട്മെൻറ് കൽബ ഹെഡ് അംന അൽ സാബി, ഇക്കണോമിക് ഡവലപ്പ്മെൻ്റ കൽബ ബ്രാഞ്ച് ഡെപ്യൂട്ടി ഹെഡ് ഇബ്രാഹിം സുലിമാൻ അൽ ഷർഫ എന്നിവരുടെ സാന്നിദ്ധ്യത്തിൽ കൽബ മുൻസിപ്പാലിറ്റി ഡയറക്ടർ ഡോ. അഹമ്മദ് സയീദ് അൽ മസ്രൂയി ലുലു ഹൈപ്പർമാർക്കറ്റിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു.

യുഎഇയിലെ 122 ആമത്തെ സ്റ്റോറാണ് ഷാർജ് കൽബയിലേത്. കമ്മ്യൂണിറ്റി സെന്ററിക് റീട്ടെയ്ൽ കൂടുതൽ വിപുലമാക്കുന്നതിന്റെ തുടർച്ചയാണ് പുതിയ ഹൈപ്പർമാർക്കറ്റ്. ന​ഗരാതിർത്തികളിലും ഉപഭോക്താകൾക്ക് കൂടുതൽ വിപുലമായ സേവനം ഉറപ്പാക്കുകയാണ് ലുലുവെന്ന് ചെയർമാൻ എം.എ യൂസഫലി പറഞ്ഞു. ജിസിസിയിൽ കൂടുതൽ സ്റ്റോറുകൾ തുറക്കുമെന്നും അദേഹം വ്യക്തമാക്കി.

43,000 സ്ക്വയർ ഫീറ്റിലുള്ള ലുലു ഹൈപ്പർമാർക്കറ്റ് ലോകോത്തര ഷോപ്പിങ്ങ് അനുഭവമാണ് സമ്മാനിക്കുന്നത്. ഗ്രോസറി, ഫ്രഷ് ഫുഡ്, ഹോട്ട് ഫുഡ് ബേക്കറി, മത്സ്യം-ഇറച്ചി ലൈവ് കൗണ്ടറുകൾ അടക്കം ഉപഭോക്താകൾക്കായി ഒരുക്കിയിട്ടുണ്ട്. വൈവിധ്യമാർന്ന ഫാഷൻ ഉത്പന്നങ്ങൾ, ഇലക്ട്രോണിക്സ് ഹോം അപ്ലെയൻസ് ഉത്പന്നങ്ങളുടെ മികച്ച ശേഖരവും ലഭ്യമാക്കിയിട്ടുണ്ട്. ഷോപ്പിങ്ങ് കൂടുതൽ സുഗമമാക്കാൻ സെൽ ചെക്ക് ഔട്ട് കൗണ്ടറുകൾ, മികച്ച പാർക്കിംഗ് സൗകര്യവും സജ്ജമാക്കിയിട്ടുണ്ട്.

ലുലു ​സിഇഒ സെയ്ഫി രൂപാവാല, ഗ്ലോബൽ ഓപ്പറേഷൻസ് ഡയറക്ടർ സലിം എം. എ, ലുലു ഷാർജ ഡയറക്ടർ അജയ് നായർ തുടങ്ങിയവരും ചടങ്ങിൽ സംബന്ധിച്ചു.

Share this:

ഷാർജയിൽ പുതിയ ഹൈപ്പർമാർക്കറ്റ് തുറന്ന് ലുലു

Share this:

Related to this topic: