ദുബൈ: യു.എ.ഇയിലെ നിക്ഷേപ സാധ്യതകൾക്ക് കൂടുതൽ കരുത്തേകിക്കൊണ്ട് 10X പ്രോപ്പർട്ടീസ് ദുബായിൽ സംഘടിപ്പിച്ച പ്രൈവറ്റ് ഇൻവെസ്റ്റർ ബിസിനസ് മീറ്റിന് സമാപനം. അറ്റ്ലാന്റിസ് ദി പാമിൽ നടന്ന സംഗമത്തിൽ നൂറ് ബില്യൺ ദിർഹത്തിലധികം മൂല്യമുള്ള പ്രീമിയം റിയൽ എസ്റ്റേറ്റ് പദ്ധതികളാണ് അവതരിപ്പിച്ചത്. 2026-ൽ നടക്കാനിരിക്കുന്ന ’10X എക്സ്പോ’ക്ക് മുന്നോടിയായാണ് നിക്ഷേപകരെയും വ്യവസായ പ്രമുഖരെയും ഉൾപ്പെടുത്തി മീറ്റ് സംഘടിപ്പിച്ചത്.
ഹിസ് ഹൈനസ് ഷെയ്ഖ് ജുമ അൽ മക്തൂമിന്റെ എക്സിക്യൂട്ടീവ് ഡയറക്ടറും പ്രൈവറ്റ് അഡ്വൈസറുമായ എച്ച്.ഇ യാക്കൂബ് അൽ അലിയാണ് പരിപാടി ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തത്. ദുബൈയിലും യു.എ.ഇയിലുടനീളവുമുള്ള വർധിച്ചുവരുന്ന നിക്ഷേപ അവസരങ്ങളെക്കുറിച്ച് അദ്ദേഹം വിശദീകരിച്ചു.
ദുബൈയിലും മറ്റ് എമിറേറ്റുകളിലുമായുള്ള വൻകിട റിയൽ എസ്റ്റേറ്റ് പദ്ധതികളുടെ പോർട്ട്‌ഫോളിയോ 10X പ്രോപ്പർട്ടീസ് വി.പി ജാസിം അൽ ബലൂഷി വേദിയിൽ അവതരിപ്പിച്ചു. വിപണിയിലെ പുതിയ അവസരങ്ങളെകുറിച്ചും വെല്ലുവിളികളെ കുറിച്ചും അദ്ദേഹം സംസാരിച്ചു.
റിയൽ എസ്റ്റേറ്റ് മേഖലയിൽ കാര്യക്ഷമതയും സുതാര്യതയും വർദ്ധിപ്പിക്കുന്നതിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ (AI) പ്രാധാന്യം എടുത്തുപറയുകയും ചെയ്തു.
റിയൽ എസ്റ്റേറ്റ്, നിയമം, സാങ്കേതികവിദ്യ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, മീഡിയ എന്നീ മേഖലകളെ സമന്വയിപ്പിച്ചുകൊണ്ടുള്ള 10X ഗ്രൂപ്പിന്റെ പ്രവർത്തനങ്ങളും മീറ്റിൽ വിശദീകരിച്ചു. നിക്ഷേപകർക്കും ഡെവലപ്പർമാർക്കും ഭൂമി ഏറ്റെടുക്കൽ മുതൽ പ്രോജക്ട് നിർവ്വഹണം വരെയുള്ള എല്ലാ ഘട്ടങ്ങളിലും സുതാര്യത ഉറപ്പാക്കുന്നതാണ് 10X-ന്റെ പ്രവർത്തന രീതിയെന്ന് അധികൃതർ വ്യക്തമാക്കി.
നവീകരണത്തിലും മികച്ച നിക്ഷേപ അവസരങ്ങൾ സൃഷ്ടിക്കുന്നതിലും ദുബൈ എക്കാലത്തും മുൻപന്തിയിലാണെന്നും, പരിപാടിക്ക് ലഭിച്ച വലിയ സ്വീകാര്യത നിക്ഷേപകരുടെ വിശ്വാസമാണ് തെളിയിക്കുന്നതെന്നും 10X ഗ്രൂപ്പ് സി.ഇ.ഒ സുകേഷ് ഗോവിന്ദൻ പറഞ്ഞു. ഷാർജ കൺസൾട്ടേറ്റീവ് കൗൺസിൽ അംഗം എച്ച്.ഇ മുഹമ്മദ് അൽ ദഹൂരി, എച്ച്.ഇ ഹൈതം മുഹമ്മദ് അൽ റയീസി തുടങ്ങി വിവിധ സർക്കാർ പ്രതിനിധികളും വ്യവസായ-വാണിജ്യ രംഗത്തെ പ്രമുഖരും ചടങ്ങിൽ പങ്കെടുത്തു.
ഷാർജ കൺസൾട്ടേറ്റീവ് കൗൺസിൽ അംഗം എച്ച്.ഇ മുഹമ്മദ് അൽ ദഹൂരി, സേഫ്റ്റി ആൻഡ് എമർജൻസി സെക്യൂരിറ്റി അസോസിയേഷൻ ചെയർമാൻ എച്ച്.ഇ ഹൈതം മുഹമ്മദ് അൽ റയീസി, റാസൽഖൈമ റേഡിയോ അതോറിറ്റി ഡയറക്ടർ ജനറൽ മുഹമ്മദ് ഗാനിം മുസ്തഫ, ഓഫീസ് ഓഫ് ഷെയ്ഖ് അഹമ്മദ് ബിൻ ഉബൈദ് അൽ മക്തൂം സി.ഇ.ഒ ഫഖർ സിദ്ദീഖി, ഷെയ്ഖ് അഹമ്മദ് ബിൻ ഉബൈദ് അൽ മക്തൂം ഗ്രൂപ്പ് ഓഫ് കമ്പനീസ് ബിസിനസ് ഡെവലപ്മെന്റ് ഡയറക്ടർ ക്യാപ്റ്റൻ പൈലറ്റ് സമീർ അൽ ഹാഷ്മി, ഡിജിറ്റൽ മീഡിയ റിസർച്ചർ ഡോ. ഖലീഫ അൽ ഒബെയ്ദ്ലി, അൽ മതിയ ഇൻവെസ്റ്റ്മെന്റ് ചെയർമാൻ ഡോ. ജുമ മദനി, ഇൻവെസ്റ്റ്മെന്റ് ഡയറക്ടർ ഡോ. ഹുസൈൻ യസ്ലാം ബിൻസുമദ് എന്നിവർ വിശിഷ്ടാതിഥികളായിരുന്നു.
10X പ്രോപ്പർട്ടീസ് വി.പി സെയ്ല്സ്- ജാസിം അൽ ബലൂഷി,10X പ്രോപ്പർട്ടീസ് റീജിയണൽ സെയ്ല്സ് ഡയറക്ടർ വി.എസ്. ബിജു കുമാർ, ടെൻഎക്സ് സോഫ്റ്റ്‌വെയർ ഫൗണ്ടേഷൻസ് സി.ടി.ഒ മധുകർ ഗഞ്ചി, വൈറ്റ് എലിഫന്റ് മീഡിയ പ്രൊഡക്ഷൻ ക്രിയേറ്റീവ് ഹെഡ് (എ.ഐ & മീഡിയ) രാകേഷ് ഗോവിന്ദൻ, 10X അഡ്വക്കേറ്റ്സ് ആൻഡ് ലീഗൽ കൺസൾട്ടന്റ്സ് ഡയറക്ടർ വി.എസ്. ചന്ദ്രശേഖരൻ തുടങ്ങിയ 10X ഗ്രൂപ്പ് പ്രതിനിധികളും മീറ്റിൽ പങ്കെടുത്തു.
