ദുബായ്,സെപ്റ്റംബർ 11,2026 : അറബ് മീഡിയ ഫോറം സെപ്റ്റംബർ 15ന് ദുബായിൽ തുടങ്ങും. അറബ് രാജ്യങ്ങളിൽനിന്നും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുമുള്ള പ്രമുഖ രാഷ്ട്രീയ, മാധ്യമ പ്രവർത്തകർ ഫോറത്തിൽ പങ്കെടുക്കും. രാഷ്ട്രീയ മാറ്റങ്ങൾ, മാധ്യമങ്ങളുടെ ഭാവി, ഡിജിറ്റൽ മാധ്യമങ്ങൾ, സാങ്കേതികവിദ്യ, നിർമിതബുദ്ധി തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്യും.
അറബ് മാധ്യമരംഗം നേരിടുന്ന വെല്ലുവിളികൾ, വാർത്തകളിലെ വിശ്വാസ്യത, മാറുന്ന പ്രേക്ഷക താൽപര്യങ്ങൾ എന്നിവയും ചർച്ചയാകും.അന്താരാഷ്ട്ര മാധ്യമങ്ങളിൽ അറബ് ലോകത്തെ അവതരിപ്പിക്കുന്ന രീതി, ഗൾഫ് മേഖലയിലെ മാറ്റങ്ങൾ എന്നിവയും ഫോറം വിലയിരുത്തും. മാധ്യമരംഗത്ത് നിർമിതബുദ്ധിയും പുതിയ സാങ്കേതികവിദ്യകളും ഉണ്ടാക്കുന്ന മാറ്റങ്ങളും പ്രധാന ചർച്ചയാകും. 24 വർഷമായി നടക്കുന്ന അറബ് മീഡിയ ഫോറം മാധ്യമരംഗത്തെ പ്രമുഖർ ഒത്തുചേരുന്ന പ്രധാന വേദിയാണ്.

Finally found a reliable way to access my account. The login process is seamless and the support team is very helpful. Highly recommend winbox88login.