അജ്മാൻ, നവംബർ 5, 2026 : ഔദ്യോഗിക ഉദ്ഘാടനത്തിന് മുന്നോടിയായി അജ്മാൻ ബീച്ച് വികസന പദ്ധതിയുടെ അവസാനഘട്ട ഒരുക്കങ്ങൾ അജ്മാൻ മുനിസിപ്പാലിറ്റി ആൻഡ് പ്ലാനിങ് വകുപ്പ് ഡയറക്ടർ ജനറൽ അബ്ദുൽറഹ്മാൻ മുഹമ്മദ് അൽ നുഐമി വിലയിരുത്തി.
അജ്മാൻ നഗരാസൂത്രണ പദ്ധതി 2040ന്റെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന്റെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നത്. 2030ലെ അജ്മാൻ വിഷന്റെ ഭാഗമായി സുസ്ഥിര നഗരാന്തരീക്ഷം ഒരുക്കുന്നതിനും ജനങ്ങളുടെ ജീവിതനിലവാരം ഉയർത്തുന്നതിനും ലക്ഷ്യമിട്ടാണ് ബീച്ചിന്റെ വികസനം.
കുടുംബങ്ങൾക്കും പൊതുജനങ്ങൾക്കും സന്ദർശകർക്കും ഒരുപോലെ പ്രയോജനപ്പെടുന്ന പ്രകൃതിരമണീയവും വിനോദപരവുമായ ഇടങ്ങൾ ഒരുക്കുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് അൽ നുഐമി വ്യക്തമാക്കി.
ബീച്ചിനോട് ചേർന്ന് തുറസ്സായ സ്ഥലങ്ങളും വിവിധ വിനോദസൗകര്യങ്ങളും പദ്ധതിയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. കോർണിഷിലൂടെ കായികനടപ്പാതയും സൈക്കിൾ പാതയും വികസിപ്പിക്കുന്നതും ഇതിൽ ഉൾപ്പെടുന്നു. വ്യായാമം പ്രോത്സാഹിപ്പിക്കുകയും ആരോഗ്യകരമായ ജീവിതശൈലി പിന്തുടരാൻ ജനങ്ങളെ പ്രേരിപ്പിക്കുകയും ചെയ്യുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
ബീച്ചിലെ ഹരിതമേഖലകൾ വർധിപ്പിക്കുന്നതിനും പ്രകൃതിഭംഗി മെച്ചപ്പെടുത്തുന്നതിനുമുള്ള ലാൻഡ്സ്കേപ്പിങ് ജോലികളും സന്ദർശനത്തിനിടെ വിലയിരുത്തി.
പദ്ധതിയുടെ വിവിധ ഘട്ടങ്ങളെക്കുറിച്ചും ലക്ഷ്യങ്ങളെക്കുറിച്ചും അടിസ്ഥാന സൗകര്യ വികസന വിഭാഗം എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. എൻജിനീയർ മുഹമ്മദ് അഹമ്മദ് ബിൻ ഒമൈർ അൽ മുഹൈരിയും വിശദീകരിച്ചു.
അജ്മാനിലെ നഗരസൗന്ദര്യം മെച്ചപ്പെടുത്തുന്നതിനും ജനങ്ങൾക്ക് കൂടുതൽ തുറസ്സായ ഇടങ്ങൾ ഒരുക്കുന്നതിനുമായി സമഗ്ര വികസന പദ്ധതികൾ തുടരുമെന്നും മുനിസിപ്പാലിറ്റി അറിയിച്ചു.

Pretty satisfied with the overall layout and the speed of the site. Everything just works perfectly without any glitches. Check out phea4266f2 for a top notch experience.