ദുബായ്, നവംബർ 2, 2026 : രാജ്യാന്തര ബിസിനസ് ഇടപാടുകളുമായി ബന്ധപ്പെട്ട തർക്കങ്ങൾ പരിഹരിക്കുന്നതിനുള്ള നിയമസേവനങ്ങൾ പരിചയപ്പെടുത്താൻ ദുബായ് ഇന്റർനാഷണൽ ഫിനാൻഷ്യൽ സെന്റർ (DIFC) കോടതികൾ ദുബായ് ഫിൻടെക് ഉച്ചകോടി 2026ൽ പങ്കെടുക്കുന്നു.
നവംബർ രണ്ട്, മൂന്ന് തീയതികളിൽ മദീനത്ത് ജുമൈറയിൽ നടക്കുന്ന ഉച്ചകോടിയിലാണ് DIFC കോടതികൾ തങ്ങളുടെ സേവനങ്ങൾ അവതരിപ്പിക്കുന്നത്. രാജ്യാന്തര വ്യാപാര, നിക്ഷേപ മേഖലകളിൽ നിയമപരമായ ഉറപ്പും വിശ്വാസവും ശക്തിപ്പെടുത്തുകയാണ് പങ്കാളിത്തത്തിന്റെ പ്രധാന ലക്ഷ്യം.
യുഎഇയുമായി ബന്ധമില്ലാത്ത തർക്കങ്ങൾക്കും പരിഹാരം തേടാം
DIFC കോടതികളുടെ പ്രധാന സേവനങ്ങളിലൊന്നായ ‘ഓപ്റ്റ്-ഇൻ ജൂറിസ്ഡിക്ഷൻ’ (Opt-In Jurisdiction) ഉച്ചകോടിയിൽ പരിചയപ്പെടുത്തും.
ഈ സംവിധാനത്തിലൂടെ യുഎഇയുമായി നേരിട്ട് ബന്ധമില്ലാത്ത രാജ്യാന്തര വാണിജ്യ തർക്കങ്ങൾ പോലും ബന്ധപ്പെട്ട കക്ഷികൾക്ക് പരസ്പര സമ്മതത്തോടെ DIFC കോടതികളുടെ പരിഗണനയ്ക്ക് കൊണ്ടുവരാൻ സാധിക്കും.
രാജ്യങ്ങൾക്കിടയിൽ വ്യാപാര ഇടപാടുകൾ നടത്തുന്ന കമ്പനികൾക്കും നിക്ഷേപകർക്കും നിയമപരമായ തർക്കങ്ങൾ പരിഹരിക്കുന്നതിന് കൂടുതൽ അവസരങ്ങൾ ഒരുക്കുന്നതാണ് ഈ സംവിധാനം.
ഡിജിറ്റൽ സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട തർക്കങ്ങൾക്കും പ്രത്യേക കോടതി
പുതിയ സാങ്കേതികവിദ്യകളുമായി ബന്ധപ്പെട്ട തർക്കങ്ങൾ കൈകാര്യം ചെയ്യുന്നതിനായി സ്ഥാപിച്ച ഡിജിറ്റൽ ഇക്കണോമി കോടതിയുടെ സേവനങ്ങളും ഉച്ചകോടിയിൽ അവതരിപ്പിക്കും.
സാമ്പത്തിക സേവനങ്ങളിലും ബിസിനസ് പ്രവർത്തനങ്ങളിലും ഡിജിറ്റൽ സാങ്കേതികവിദ്യകളുടെ ഉപയോഗം വർധിക്കുന്ന സാഹചര്യത്തിൽ ഇത്തരം തർക്കങ്ങൾ പരിഹരിക്കുന്നതിനുള്ള നിയമസംവിധാനങ്ങളുടെ പ്രാധാന്യവും DIFC കോടതികൾ ഉയർത്തിക്കാട്ടും.
ഇതിനൊപ്പം DIFC കോടതികളുടെ വിൽസ് സർവീസ്, ഡിജിറ്റൽ ആസ്തികളുമായി ബന്ധപ്പെട്ട വിൽപത്ര സേവനമായ ഡിജിറ്റൽ അസറ്റ്സ് വിൽ എന്നിവയും പരിചയപ്പെടുത്തും.
കമ്പനികൾക്കും നിക്ഷേപകർക്കും സേവനങ്ങൾ അറിയാം
ഉച്ചകോടിയിൽ പ്രത്യേക പ്രദർശന സ്റ്റാളും DIFC കോടതികൾ ഒരുക്കും.
ബാങ്കുകൾ ഉൾപ്പെടെയുള്ള ധനകാര്യ സ്ഥാപനങ്ങൾ, ഫിൻടെക് കമ്പനികൾ, നിക്ഷേപകർ, നിയമവിദഗ്ധർ, മറ്റ് വ്യവസായ പ്രതിനിധികൾ എന്നിവർക്ക് കോടതികളുടെ സേവനങ്ങളെക്കുറിച്ചും രാജ്യാന്തര ഇടപാടുകൾക്ക് ലഭ്യമായ നിയമസംവിധാനങ്ങളെക്കുറിച്ചും അറിയാൻ അവസരമുണ്ടാകും.
ബിസിനസ് വിശ്വാസം ശക്തിപ്പെടുത്താൻ നടപടി
സാമ്പത്തിക സേവനങ്ങളും പുതിയ സാങ്കേതികവിദ്യകളും ആഗോള വ്യാപാരരംഗത്ത് മാറ്റങ്ങൾ സൃഷ്ടിക്കുന്ന സാഹചര്യത്തിൽ വിശ്വസനീയവും ഫലപ്രദവുമായ തർക്കപരിഹാര സംവിധാനങ്ങൾ കൂടുതൽ പ്രധാനപ്പെട്ടതായി മാറുകയാണെന്ന് DIFC കോടതികളുടെ ഡയറക്ടർ ജസ്റ്റിസ് ഒമർ അൽ മെഹൈരി പറഞ്ഞു.
ബിസിനസ് സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും മാറുന്ന ആവശ്യങ്ങൾക്കനുസരിച്ചുള്ള നിയമസേവനങ്ങൾ ലഭ്യമാക്കുന്നതിനാണ് DIFC കോടതികൾ പ്രാധാന്യം നൽകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ദുബായ് സാമ്പത്തിക അജണ്ട D33യുടെ ലക്ഷ്യങ്ങൾക്ക് അനുസൃതമായി, ആഗോള ബിസിനസ്, നിക്ഷേപ കേന്ദ്രമെന്ന ദുബായുടെ സ്ഥാനം കൂടുതൽ ശക്തിപ്പെടുത്തുന്നതിനും രാജ്യാന്തര കമ്പനികളുടെ വിശ്വാസം വർധിപ്പിക്കുന്നതിനുമാണ് DIFC കോടതികളുടെ പങ്കാളിത്തം ലക്ഷ്യമിടുന്നത്.

Honestly, this is the smoothest login experience I have had in a while. The app is super responsive and I didn’t face any lag. Definitely a solid choice for anyone looking for a reliable platform. Check out 999dbloginapp for more info.