ദുബായ്,സെപ്റ്റംബർ 26,2026 : കുട്ടികളുടെ ആദ്യകാല വളർച്ചയുടെ പ്രാധാന്യം ഓർമിപ്പിച്ച് യുഎഇയിൽ ആദ്യ ദേശീയ ബാല്യകാല വാരം സംഘടിപ്പിക്കും. നവംബർ 16 മുതൽ 22 വരെയാണ് പരിപാടികൾ. ‘ഓരോ നിമിഷവും പ്രധാനമാണ്’ എന്ന പ്രമേയത്തിലാണ് പരിപാടി. കുടുംബകാര്യ മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ അബുദാബി എർലി ചൈൽഡ്ഹുഡ് അതോറിറ്റിയുമായി സഹകരിച്ചാണ് വാരാചരണം. കുട്ടികളുടെ വളർച്ചയിൽ മാതാപിതാക്കളുടെയും കുടുംബത്തിന്റെയും പങ്ക് ശക്തമാക്കുകയാണ് പ്രധാന ലക്ഷ്യം. കുട്ടികൾക്ക് പഠിക്കാനും കളിക്കാനും വളരാനും സഹായിക്കുന്ന അന്തരീക്ഷം ഒരുക്കുന്നതിനെക്കുറിച്ചും പരിപാടികളിലൂടെ ബോധവൽക്കരണം നടത്തും. കുട്ടികളുടെ അഞ്ചാം വയസ്സാകുമ്പോഴേക്കും തലച്ചോറിന്റെ വളർച്ചയുടെ 90 ശതമാനവും പൂർത്തിയാകുമെന്നാണ് കണക്ക്. അതിനാൽ ആദ്യ വർഷങ്ങൾ കുട്ടികളുടെ ഭാവിയിൽ ഏറെ പ്രധാനപ്പെട്ടതാണെന്ന് അധികൃതർ പറഞ്ഞു. കുട്ടികൾക്കും കുടുംബങ്ങൾക്കുമായി കളിയിലൂടെയുള്ള പഠനം, മാതാപിതാക്കൾക്കുള്ള ശിൽപശാലകൾ, ആരോഗ്യ-ക്ഷേമ പരിപാടികൾ, കലാ-സംഗീത പരിപാടികൾ, കഥപറച്ചിൽ, സാംസ്കാരിക പരിപാടികൾ, കായിക പ്രവർത്തനങ്ങൾ തുടങ്ങിയവ വാരാചരണത്തിന്റെ ഭാഗമായി നടക്കും. ആരോഗ്യം, വിദ്യാഭ്യാസം, സാങ്കേതികവിദ്യ, കായികം, സാമൂഹിക മേഖലകൾ എന്നിവയിലെ സ്ഥാപനങ്ങളും പരിപാടികളിൽ പങ്കാളികളാകും. കുടുംബവർഷത്തിന്റെ ഭാഗമായി നടക്കുന്ന പരിപാടിയിൽ സ്ഥാപനങ്ങൾക്കും സംഘടനകൾക്കും പങ്കാളികളാകാം. ഇതിനായി ECWeek@eca.gov.ae എന്ന ഇ-മെയിൽ വിലാസത്തിൽ താൽപര്യം അറിയിക്കാം. കഴിഞ്ഞ വർഷം അബുദാബി, അൽ ഐൻ, അൽ ദഫ്റ എന്നിവിടങ്ങളിലായി 300-ലേറെ പരിപാടികളാണ് സംഘടിപ്പിച്ചത്. 65,000ത്തിലേറെ പേർ പരിപാടികളിൽ പങ്കെടുത്തു.

Had a great experience with the bonuses here. It feels like the house actually wants you to win for once. Check out area188login and see for yourself.
Really impressed with the variety of games available. Everything loads fast and the graphics are top notch. Glad I found br456bt.