ദുബായ്∙ ബിസിനസ് തുടങ്ങാൻ സഹായിക്കുന്ന പ്രമുഖ സ്ഥാപനമായ ‘സ്റ്റാർട്ടപ്പ് വർക്സ്’ ഒദ്യോഗിക ബ്രാൻഡ് അംബാസഡറായി ചലച്ചിത്ര നടൻ ആസിഫ് അലിയെ തിരഞ്ഞെടുത്തു. സ്ഥാപനത്തിന്റെ പത്താം വാർഷിക ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ട് ബ്രാൻഡ് അംബാസഡറാകുന്നതിനുള്ള ഔദ്യോഗിക കരാറിൽ ആസിഫ് അലി ഒപ്പുവച്ചു.ഇതുവരെ മുപ്പത്തയ്യായിരത്തോളം (35,000) പേർക്ക് പുതിയ ബിസിനസ് സംരംഭങ്ങൾ തുടങ്ങുന്നതിനുള്ള മികച്ച സേവനങ്ങൾ നൽകാൻ കമ്പനിക്ക് സാധിച്ചിട്ടുണ്ടെന്ന് സ്ഥാപകനും സിഇഒയുമായ ജമാദ് ഉസ്മാൻ പറഞ്ഞു. യുഎഇക്ക് പുറമെ കേരളത്തിലേക്കും സ്ഥാപനത്തിന്റെ പ്രവർത്തനങ്ങൾ വിപുലീകരിക്കാൻ പദ്ധതിയുണ്ട്. സംരംഭകർക്ക് കൂടുതൽ സമഗ്രമായ സേവനങ്ങൾ ഒരൊറ്റ കുടക്കീഴിൽ ലഭ്യമാക്കുന്നതിനായി ‘മൈ ടീം’ എന്ന പേരിൽ ഒരു പുതിയ വിഭാഗം കൂടി ആരംഭിക്കും. ഒരു ബിസിനന് അത്യാവശ്യമായ മാനവശേഷി, സാമ്പത്തികം, അക്കൗണ്ടിങ്, നിയമപരമായ സേവനങ്ങൾ, ബിസിനസ്സിനുള്ള പിന്തുണ, കൺസൾട്ടൻസി എന്നിവയെല്ലാം ഈ പുതിയ സംരംഭത്തിലൂടെ ഒരുമിച്ച് ലഭ്യമാക്കും.ഒരു ബിസിനസുകാരന് ആവശ്യമായ ഹ്യൂമൻ റിസോഴ്സ്, ഫിനാൻസ്, അക്കൗണ്ടിങ്, കംപ്ലയൻസ്, ബിസിനസ് സപ്പോർട്ട് സർവീസസ്, കൺസൾട്ടൻസി തുടങ്ങിയ എല്ലാ അനുബന്ധ സേവനങ്ങളും ഒരൊറ്റ കുടക്കീഴിൽ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പുതിയ സംരംഭം. ബിസിനസ് തുടക്കം കുറിക്കുന്നത് മുതൽ ദിനംപ്രതിയുള്ള പ്രവർത്തനങ്ങൾക്ക് വരെയുള്ള എല്ലാ പിന്തുണയും ഒരിടത്ത് ലഭ്യമാക്കുന്ന സമഗ്ര സേവന പ്ലാറ്റ്ഫോമായിരിക്കും ‘ഇ ഫസ്റ്റ് ഓൾ ഇൻ വൺ’. എക്സിക്യൂട്ടീവ് ഡയറക്ടർ സജീർ, സ്റ്റാർട്ടപ്പ് വർക്സ് ഡയറക്ടർ ഓഫ് ഓപറേഷൻസ് ഹിജാബ അബ്ദുല്ല എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.


[7881]AGAM99: Login Resmi Link Alternatif Slot Gacor Hari Ini,agam99 menyediakan akses login resmi dan link alternatif terbaru. Nikmati daftar casino terpercaya dengan kemudahan judi slot dana. Segera bergabung sekarang! visit: agam99