ദുബായ് ,ഓഗസ്റ്റ് 19 2026 : ഐഫോൺ ഉപയോക്താക്കൾക്ക് പുതിയ സുരക്ഷാ അപ്ഡേറ്റുമായി ആപ്പിൾ. iOS 26.6.1 ആണ് കമ്പനി പുറത്തിറക്കിയത്.
പ്രത്യേകം തയ്യാറാക്കിയ ചിത്രങ്ങൾ ഉപയോഗിച്ച് ഫോണിൽ ഹാനികരമായ കോഡ് പ്രവർത്തിപ്പിക്കാൻ കഴിയുന്ന ഗുരുതര സുരക്ഷാ പിഴവും ഇതിൽ ഉൾപ്പെടുന്നു. നെറ്റ്വർക്ക് ആക്രമണങ്ങളിലൂടെ ഡാറ്റാ ട്രാഫിക് നിരീക്ഷിക്കാൻ സാധ്യതയുള്ള മറ്റൊരു പിഴവും പരിഹരിച്ചു.
iPadOS 26.6.1, macOS 26.6.2, visionOS 26.6.1 എന്നീ അപ്ഡേറ്റുകളും ആപ്പിൾ പുറത്തിറക്കിയിട്ടുണ്ട്.
WebKit ഉൾപ്പെടെയുള്ള വിവിധ സംവിധാനങ്ങളിലെ സുരക്ഷാ പ്രശ്നങ്ങൾക്കാണ് പ്രധാനമായും പരിഹാരം നൽകിയത്. ചില സുരക്ഷാ പിഴവുകൾ കണ്ടെത്തുന്നതിൽ OpenAIയുടെ Codex Security ടീം സഹായിച്ചതായും ആപ്പിൾ അറിയിച്ചു.
ഐഫോൺ ഉപയോക്താക്കൾ Settings → General → Software Update എന്നതിൽ പോയി അപ്ഡേറ്റ് ലഭ്യമാണോയെന്ന് പരിശോധിക്കണമെന്ന് ആപ്പിൾ നിർദേശിക്കുന്നു.
