ദുബായ് ,ഓഗസ്റ്റ് 21 2026 : യുഎഇയിലെ കുടുംബങ്ങൾക്കും മലയാളി സമൂഹത്തിനുമൊപ്പം ഓണത്തിന്റെ ആഘോഷനിറങ്ങൾ പങ്കിടാൻ പ്രമുഖ വാല്യു റീട്ടെയിൽ ശൃംഖലയായ മാർക്ക് ആൻഡ് സേവ്.
പരമ്പരാഗത ആഘോഷങ്ങൾ, ആകർഷകമായ വിലക്കുറവുകൾ, കുടുംബ സൗഹൃദ പരിപാടികൾ എന്നിവ സമന്വയിപ്പിച്ചാണ്
മാർക്ക് ആൻഡ് സേവ് ഒരു മാസം നീളുന്ന ഓണം ക്യാംപയിൻ ഒരുക്കിയിരിക്കുന്നത്.
സാധനങ്ങൾ വാങ്ങുന്നതിനൊപ്പം പാരമ്പര്യവുമായി ചേർന്നുനിൽക്കുന്ന ആഘോഷാനുഭവവും കുടുംബങ്ങൾക്ക് സമ്മാനിക്കുകയാണ് ലക്ഷ്യം.
മാർക്ക് ആൻഡ് സേവിന്റെ അഫോർഡബിൾ ലക്ഷുറി ( Affordable Luxury )
എന്ന ആശയത്തിന്റെ ഭാഗമായി ഗുണമേന്മയുള്ള ഉൽപ്പന്നങ്ങൾ മികച്ച മൂല്യത്തിൽ ഉപഭോക്താക്കളിലേക്ക്
എത്തിക്കുന്നതിനാണ് ക്യാംപയിനിൽ പ്രാധാന്യം നൽകുന്നത്.
ഓണസദ്യയ്ക്കാവശ്യമായ അരിയും പലവ്യഞ്ജനങ്ങളും മുതൽ പഴം, പച്ചക്കറി, പാചക ചേരുവകൾ, പാലുൽപ്പന്നങ്ങൾ, മാംസം, കോഴിയിറച്ചി, സ്നാക്സ്, പാനീയങ്ങൾ, വീട്ടുപകരണങ്ങൾ, മറ്റ് ഉൽപ്പന്നങ്ങൾ തുടങ്ങി വിപുലമായ ശ്രേണി തന്നെ ലഭ്യമാക്കിയിട്ടുണ്ട്.
250 ദിർഹം ചെലവഴിച്ചാൽ സൗജന്യ സദ്യ
ഓണം ക്യാംപയിന്റെ പ്രധാന ആകർഷണങ്ങളിൽ ഒന്നാണ് സൗജന്യ സദ്യ.
ഓഗസ്റ്റ് 18 മുതൽ 23 വരെ തിരഞ്ഞെടുത്ത മാർക്ക് ആൻഡ് സേവ് സ്റ്റോറുകളിൽ
ഇലക്ട്രോണിക്സ് ഒഴികെയുള്ള ഉൽപ്പന്നങ്ങൾക്കായി 250 ദിർഹമോ അതിലധികമോ
ചെലവഴിക്കുന്ന ഉപഭോക്താക്കൾക്ക് ഒരു സൗജന്യ സദ്യ ലഭിക്കും.
ഓണത്തിന്റെ പരമ്പരാഗത രുചിയും ആഘോഷാനുഭവവും ഷോപ്പിങ് അനുഭവത്തിന്റെ ഭാഗമാക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
അജ്മാനിലെ മാർക്ക് ആൻഡ് സേവ് അൽ തല്ലായിൽ ഓണം ആഘോഷങ്ങൾക്ക് കൂടുതൽ ആവേശം പകരുന്ന പ്രത്യേക വാരാന്ത്യ ഓഫറും ഒരുക്കിയിട്ടുണ്ട്. Great 2 Days of Savings എന്ന പേരിലുള്ള രണ്ട് ദിവസത്തെ ക്യാംപയിനിൽ പ്രത്യേക വിലക്കുറവുകൾ, വാല്യു ഡീലുകൾ, കോംബോ ഓഫറുകൾ, മൾട്ടി-ബൈ പ്രമോഷനുകൾ എന്നിവ ഉപഭോക്താക്കൾക്ക് ലഭ്യമാകും.
ഓണത്തിനുള്ള സാധനങ്ങൾ വാങ്ങുന്നതിനൊപ്പം കൂടുതൽ ലാഭം നേടാനുള്ള അവസരമാണ് ഇതിലൂടെ കുടുംബങ്ങൾക്ക് ലഭിക്കുന്നത്.
കുടുംബങ്ങളെയും സമൂഹങ്ങളെയും ഒരുമിപ്പിക്കുന്ന പാരമ്പര്യത്തിന്റെയും ഒരുമയുടെയും ആഘോഷമായ ഓണത്തിന്റെ
മൂല്യങ്ങൾ പ്രതിഫലിപ്പിക്കുന്ന അനുഭവമാണ് ഒരുക്കുന്നതെന്നു മാർക്ക് ആൻഡ് സേവ് ഓപ്പറേഷൻസ് ഹെഡ് മുഹമ്മദ് ഫാസിൽപറഞ്ഞു.
പാരമ്പര്യവും താങ്ങാനാവുന്ന വിലയും സൗകര്യവും ഒരുമിച്ച് കൊണ്ടുവരികയാണ് ലക്ഷ്യം.
ഓണത്തിന്റെ ആഘോഷാന്തരീക്ഷം ഓരോ ഉപഭോക്താവിനും അനുഭവിക്കാനാകുന്ന തരത്തിൽ ഫെസ്റ്റീവ് ഉൽപ്പന്നങ്ങളും സാംസ്കാരിക പരിപാടികളും വാല്യു ഓഫറുകളും ഒരുമിച്ച് അവതരിപ്പിക്കുന്നതിൽ സന്തോഷമുണ്ട് എന്ന് അദ്ദേഹം പറഞ്ഞു.
ഷോപ്പിങ് അനുഭവത്തിനപ്പുറം കുടുംബങ്ങളെയും സമൂഹത്തെയും പങ്കാളികളാക്കുന്ന നിരവധി പരിപാടികളും ക്യാംപയിന്റെ ഭാഗമായി നടക്കും. കിഡ്സ് ഫാൻസി ഡ്രസ്, തിരുവാതിര, സിനിമാറ്റിക് ഡാൻസ്, പായസം, വടംവലി, പൂക്കളം, മിസ്റ്റർ മലയാളി, മലയാളി മങ്ക എന്നിവയ്ക്കൊപ്പം പ്രത്യേക ഡിജിറ്റൽ എൻഗേജ്മെന്റ് ക്യാംപയിനും സംഘടിപ്പിക്കും.
2022ൽ വാല്യു റീട്ടെയിൽ ആശയമായി ആരംഭിച്ച മാർക്ക് ആൻഡ് സേവ് നിലവിൽ യുഎഇ ഉൾപ്പെടെ ജിസിസിയിൽ സാന്നിധ്യമുള്ള അതിവേഗം വളരുന്ന റീട്ടെയിൽ ശൃംഖലകളിലൊന്നാണ്. ഗ്രോസറി, ഫ്രഷ് ഫുഡ്, വീട്ടുപകരണങ്ങൾ, ഇലക്ട്രോണിക്സ്, ഫാഷൻ, ബേക്കറി, ഹോട്ട് ഫുഡ് തുടങ്ങി വിവിധ വിഭാഗങ്ങളിലായി വിപുലമായ ഉൽപ്പന്നശേഖരമാണ് സ്റ്റോറുകളിൽ ലഭ്യമാക്കുന്നത്.
മാർക്ക് ആൻഡ് സേവ് ശൃംഖലയിൽ 5,000ത്തിലധികം ജീവനക്കാരും 2 ലക്ഷത്തിലധികം ഉൽപ്പന്ന ഇനങ്ങളും ഉൾപ്പെടുന്നു.
വെസ്റ്റേൺ ഇന്റർനാഷണൽ ഗ്രൂപ്പിന്റെ ഭാഗമായ മാർക്ക് ആൻഡ് സേവ് യുഎഇ, ഖത്തർ, ഒമാൻ, കുവൈത്ത്, സൗദി അറേബ്യ എന്നീ ജിസിസി രാജ്യങ്ങളിൽ പ്രവർത്തിക്കുന്നു. പ്രാദേശികവും അന്തർദേശീയവുമായ വിപണികളിലേക്ക് സാന്നിധ്യം കൂടുതൽ വിപുലീകരിക്കാനും കമ്പനി ലക്ഷ്യമിടുന്നു.
