അബുദാബി, ഓഗസ്റ്റ് 24 2026 : 2026 ഫോർമുല വൺ ലോക ചാമ്പ്യൻഷിപ്പിന് ആവേശകരമായ ഫിനാലെയൊരുക്കി
അബുദാബി ഗ്രാൻഡ് പ്രീ.
ഡിസംബർ 3 മുതൽ 6 വരെ യാസ് മറീന സർക്യൂട്ടിലാണ് ഫോർമുല 1 ഇത്തിഹാദ് എയർവേയ്സ് അബുദാബി ഗ്രാൻഡ് പ്രീ അരങ്ങേറുന്നത്.
2026 ഫോർമുല വൺ സീസണിലെ അവസാന മത്സരമായതിനാൽ ലോകമെമ്പാടുമുള്ള ആരാധകരുടെ ശ്രദ്ധ അബുദാബിയിലേക്കാണ്. മത്സരത്തിനുള്ള ഒരുക്കങ്ങൾ പദ്ധതിയനുസരിച്ച് പുരോഗമിക്കുന്നതായി ഫോർമുല വൺ പ്രസിഡന്റ് ആൻഡ് സിഇഒ സ്റ്റെഫാനോ ഡൊമെനിക്കാലി അറിയിച്ചു.
ഫോർമുല വൺ മത്സരത്തോടൊപ്പം നിരവധി വിനോദ പരിപാടികളും സംഗീത പരിപാടികളും ആരാധകർക്കായുള്ള പ്രത്യേക അനുഭവങ്ങളും യാസ് ഐലൻഡിൽ ഒരുക്കും. മത്സരം, വിനോദം, ടൂറിസം എന്നിവ ഒരുമിക്കുന്ന ആഗോള നിലവാരത്തിലുള്ള അനുഭവമായിരിക്കും അബുദാബി ഗ്രാൻഡ് പ്രീ.
2009 മുതൽ ഫോർമുല വൺ മത്സരത്തിന് വേദിയൊരുക്കുന്നതിലൂടെ അബുദാബിയുടെ ആഗോള പ്രശസ്തിയും വലിയ അന്താരാഷ്ട്ര കായികമേളകൾ സംഘടിപ്പിക്കാനുള്ള ശേഷിയും കൂടുതൽ ശക്തമായതായി അബുദാബി ഡിപ്പാർട്ട്മെന്റ് ഓഫ് കൾച്ചർ ആൻഡ് ടൂറിസം അണ്ടർ സെക്രട്ടറി സഊദ് അബ്ദുൽ അസീസ് അൽ ഹൊസാനി പറഞ്ഞു.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഫോർമുല വൺ ആരാധകർ അബുദാബിയിൽ എത്തിച്ചേരും.
സീസണിലെ അവസാന പോരാട്ടത്തിനൊപ്പം സംഗീതവും വിനോദവും ആഡംബര ആതിഥേയത്വവും ഉൾപ്പെടുന്ന വിപുലമായ പരിപാടികളും യാസ് ഐലൻഡിൽ അരങ്ങേറും.
