ദുബായ് , ഓഗസ്റ്റ് 27 2026: എമിറേറ്റ്സ് റോഡിൽ രണ്ട് പുതിയ ലെയിനുകൾ കൂടി തുറക്കാൻ ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (RTA). അഞ്ച് കിലോമീറ്റർ ദൈർഘ്യമുള്ള റോഡ് വിപുലീകരണം ഓഗസ്റ്റ് 30ന് ഗതാഗതത്തിനായി തുറക്കും.
ഷാർജയിൽ നിന്ന് വാദി അൽ അമർദി മേഖലയിലേക്ക് പോകുന്ന വാഹനങ്ങൾക്കായാണ് പുതിയ ലെയിനുകൾ ഒരുക്കുന്നത്. ഇതോടെ റോഡിലെ ലെയിനുകളുടെ എണ്ണം ആറിൽ നിന്ന് എട്ടായി ഉയരും.
റോഡിന്റെ മണിക്കൂറിലെ ഗതാഗതശേഷി 12,000 വാഹനങ്ങളിൽ നിന്ന് 16,000 ആയി ഉയരും. ഇതുവഴി റോഡിന്റെ ശേഷി 33 ശതമാനം വർധിക്കും . തിരക്കേറിയ സമയങ്ങളിൽ യാത്രാസമയം 25 ശതമാനം വരെ കുറയ്ക്കാനും സാധിക്കുമെന്ന് RTA അറിയിച്ചു.
ദുബായിയെയും ഷാർജ ഉൾപ്പെടെയുള്ള വടക്കൻ എമിറേറ്റുകളെയും ബന്ധിപ്പിക്കുന്ന പ്രധാന ഗതാഗതപാതയാണ് എമിറേറ്റ്സ് റോഡ്. പ്രതിദിനം ഇരുദിശകളിലുമായി 2.4 ലക്ഷത്തിലധികം വാഹനങ്ങളാണ് ഈ പാതയിലൂടെ കടന്നുപോകുന്നത്.
ജനസംഖ്യയും നഗരവികസനവും വർധിക്കുന്ന സാഹചര്യത്തിൽ ഭാവിയിലെ ഗതാഗത ആവശ്യങ്ങൾ കൂടി പരിഗണിച്ചാണ് റോഡ് വികസിപ്പിക്കുന്നത്. സ്വകാര്യ വാഹനങ്ങൾക്കും ട്രക്കുകൾക്കും സുഗമമായ യാത്ര ഉറപ്പാക്കുന്നതിനൊപ്പം ദുബൈയും വടക്കൻ എമിറേറ്റുകളും തമ്മിലുള്ള ഗതാഗതബന്ധം കൂടുതൽ ശക്തമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.

Five stars for the amazing promotions and the friendly atmosphere. Definitely give f05plataforma a try.