പ്രായം കൂടുമ്പോഴാണ് ഓർമശക്തിയിൽ മാറ്റങ്ങൾ ഉണ്ടാകുന്നതെന്ന ധാരണ തിരുത്തുന്നതാണ് പുതിയ ഗവേഷണം. മധ്യവയസ്സിൽ തന്നെ ഓർമശക്തി കുറയാൻ തുടങ്ങുമെന്ന് ബിങ്ഹാംട്ടൺ സർവകലാശാലയിലെ ഗവേഷകരുടെ പഠനം .
ഏകദേശം 18 മുതൽ 74 വയസ്സ് വരെയുള്ള 60 പേരിലാണ് ഗവേഷകർ പഠനം നടത്തിയത്. വിവിധ മുഖങ്ങളോടൊപ്പം വസ്തുക്കളുടെയും ദൃശ്യങ്ങളുടെയും ചിത്രങ്ങൾ കാണിച്ച ശേഷം അഞ്ച് മിനിറ്റ് വിശ്രമം നൽകി. തുടർന്ന് ഓരോ മുഖത്തിനും അനുയോജ്യമായ വസ്തുവോ ദൃശ്യമോ തിരഞ്ഞെടുക്കാൻ ആവശ്യപ്പെട്ടു. ഇതിനിടെ എംആർഐ സ്കാനിലൂടെ തലച്ചോറിലെ ഹിപ്പോകാമ്പസ് എന്ന ഓർമയുമായി ബന്ധപ്പെട്ട ഭാഗത്തിന്റെ പ്രവർത്തനവും നിരീക്ഷിച്ചു.
പുതിയ വിവരങ്ങൾ ആദ്യം തലച്ചോർ രേഖപ്പെടുത്തുകയും തുടർന്ന് ഹിപ്പോകാമ്പസ് ആ ഓർമയെ വീണ്ടും സജീവമാക്കി സ്ഥിരപ്പെടുത്തുകയും പിന്നീട് ആവശ്യമുള്ളപ്പോൾ അത് തിരിച്ചെടുക്കുകയുമാണ് ചെയ്യുന്നത്. ഈ ഘട്ടങ്ങൾക്കിടയിലെ വിവര കൈമാറ്റത്തെ പ്രായം എങ്ങനെ ബാധിക്കുന്നുവെന്നായിരുന്നു ഗവേഷകരുടെ പ്രധാന ചോദ്യം.
20നും 30നും ഇടയിൽ പ്രായമുള്ളവരിൽ നിന്ന് 50കളിലുള്ളവരിലേക്ക് എത്തുമ്പോൾ ഓർമയുടെ കൃത്യതയിൽ വലിയ കുറവ് കാണപ്പെട്ടതായി ഗവേഷകർ പറഞ്ഞു. ഹിപ്പോകാമ്പസുമായി ബന്ധപ്പെട്ട ചില പ്രവർത്തനങ്ങളും മധ്യവയസ്സിൽ തന്നെ കുറയാൻ തുടങ്ങുന്നതായി പഠനം സൂചിപ്പിക്കുന്നു.
മധ്യവയസ്സ് ഓർമശക്തിയിലെ മാറ്റങ്ങളുടെ പ്രധാന പരിവർത്തന ഘട്ടമായിരിക്കാമെന്നും, ഇതുവരെ യുവാക്കളെയും പ്രായമായവരെയും കേന്ദ്രീകരിച്ചുള്ള പഠനങ്ങൾക്കൊപ്പം മധ്യവയസ്സിനും കൂടുതൽ പ്രാധാന്യം നൽകേണ്ടതുണ്ടെന്നും ഗവേഷകർ ചൂണ്ടിക്കാട്ടി.
Cerebral Cortex ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചത്.

Love the promotions they run every weekend. It keeps the gameplay exciting and rewarding. I always suggest ph555taya to my buddies.