ദുബായ്,സെപ്റ്റംബർ 5,2026: മണൽക്കൂനകളും കൊടുംചൂടും മാത്രമല്ല ദുബായിലെ മരുഭൂമിയുടെ പ്രത്യേകത. അപൂർവവും വൈവിധ്യമാർന്നതുമായ നൂറുകണക്കിന് ജീവജാലങ്ങളുടെ ആവാസകേന്ദ്രം കൂടിയാണിത്. 225 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള ദുബായ് ഡെസർട്ട് കൺസർവേഷൻ റിസർവിൽ 562 ഇനം ജീവജാലങ്ങളെയും സസ്യങ്ങളെയും സംരക്ഷിക്കുന്നതായി അധികൃതർ.
ദുബായ് എമിറേറ്റിന്റെ ഏകദേശം അഞ്ച് ശതമാനം വരുന്ന പ്രദേശമാണ് സംരക്ഷിത മേഖലയായി നിലനിർത്തുന്നത്. ദുബായിലെ രണ്ടാമത്തെ വലിയ പ്രകൃതി സംരക്ഷണകേന്ദ്രവും യുഎഇയിലെ ആദ്യ ദേശീയ സംരക്ഷണകേന്ദ്രവുമാണ് ദുബായ് ഡെസർട്ട് കൺസർവേഷൻ റിസർവ്.
ഇവിടെ 142 ഇനം പക്ഷികൾ, 22 ഇനം സസ്തനികൾ, 28 ഇനം ഉരഗങ്ങൾ, 298 ഇനം അകശേരുകികൾ, 72 ഇനം സസ്യങ്ങൾ എന്നിവയുണ്ട്.
മണൽക്കൂനകൾ, ചരൽപ്രദേശങ്ങൾ, ഗാഫ് മരങ്ങൾ നിറഞ്ഞ പ്രദേശങ്ങൾ തുടങ്ങിയ വ്യത്യസ്ത ആവാസവ്യവസ്ഥകൾ സംരക്ഷണകേന്ദ്രത്തിലുണ്ട്. വിവിധ സസ്യ-ജന്തുജാലങ്ങൾക്ക് അനുയോജ്യമായ അന്തരീക്ഷം ഒരുക്കുന്നതിനൊപ്പം മരുഭൂമിയിലെ പാരിസ്ഥിതിക സന്തുലിതാവസ്ഥ നിലനിർത്തുന്നതിലും ഇവ പ്രധാന പങ്കുവഹിക്കുന്നു.
അപൂർവ ജീവികൾക്ക് സുരക്ഷിത താവളം
അറേബ്യൻ ഓറിക്സ്, അറേബ്യൻ സാൻഡ് ഗസൽ, മൗണ്ടൻ ഗസൽ തുടങ്ങിയ പ്രധാന മരുഭൂമി ജീവികൾക്ക് സുരക്ഷിത ആവാസകേന്ദ്രമാണ് റിസർവ്. ഹുബാറ ബസ്റ്റാർഡ്, ലപ്പറ്റ്-ഫേസ്ഡ് വൾച്ചർ, ഈഗിൾ ഓൾ തുടങ്ങിയ പക്ഷികളെയും ഇവിടെ കാണാം.
ഗോർഡൻസ് വൈൽഡ്കാറ്റ്, ഈജിപ്ഷ്യൻ സ്പൈനി-ടെയിൽഡ് ലിസാർഡ് തുടങ്ങിയ പ്രാദേശിക പ്രാധാന്യമുള്ള അപൂർവ ജീവികൾക്കും സംരക്ഷണകേന്ദ്രം അഭയമൊരുക്കുന്നു.
ശാസ്ത്രീയ നിരീക്ഷണവും പ്രജനന പദ്ധതികളും
കുറഞ്ഞ മഴയും ഉയർന്ന താപനിലയും കാരണം മരുഭൂമി ആവാസവ്യവസ്ഥകൾ ഏറെ ദുർബലമാണ്. അതിനാൽ വന്യജീവികളെയും പ്രകൃതിദത്ത ആവാസകേന്ദ്രങ്ങളെയും സംരക്ഷിക്കാൻ തുടർച്ചയായ ശാസ്ത്രീയ നിരീക്ഷണവും പ്രത്യേക സംരക്ഷണ പദ്ധതികളും നടപ്പാക്കിവരുന്നു.
അറേബ്യൻ ഓറിക്സ്, അറേബ്യൻ സാൻഡ് ഗസൽ, ഹുബാറ ബസ്റ്റാർഡ് തുടങ്ങിയവയുടെ എണ്ണം വർധിപ്പിക്കുന്നതിനായി പ്രജനന, ആവാസവ്യവസ്ഥാ പരിപാലന പദ്ധതികളും അധികൃതർ നടപ്പാക്കുന്നുണ്ട്.
ഫീൽഡ് സർവേകൾക്കും വന്യജീവികളുടെ സഞ്ചാരവും ആവാസവ്യവസ്ഥയിലെ മാറ്റങ്ങളും നിരീക്ഷിക്കുന്നതിനും പ്രത്യേക പ്രാധാന്യം നൽകുന്നു. ഗവേഷണ സ്ഥാപനങ്ങളുടെയും വിദഗ്ധരുടെയും സഹകരണത്തോടെ ശേഖരിക്കുന്ന വിവരങ്ങൾ സംരക്ഷണ പദ്ധതികൾ രൂപപ്പെടുത്താനും തീരുമാനങ്ങൾ എടുക്കാനും ഉപയോഗിക്കുന്നു.
പരിസ്ഥിതി സൗഹൃദ വിനോദസഞ്ചാരത്തിനും മാതൃക
ജൈവവൈവിധ്യ സംരക്ഷണത്തിനൊപ്പം പരിസ്ഥിതി സൗഹൃദ വിനോദസഞ്ചാരത്തിനും മാതൃകയാകുകയാണ് ദുബായ് ഡെസർട്ട് കൺസർവേഷൻ റിസർവ്. പരിസ്ഥിതിക്ക് ദോഷം വരാത്ത രീതിയിൽ നിയന്ത്രിത സന്ദർശക അനുഭവങ്ങളും പ്രവർത്തനങ്ങളും ഇവിടെ ഒരുക്കുന്നുണ്ട്.
മരുഭൂമിയുടെ ജൈവവൈവിധ്യത്തെക്കുറിച്ച് പൊതുജനങ്ങളിൽ അവബോധം വളർത്തുന്നതിനും പ്രകൃതിസംരക്ഷണത്തിൽ സമൂഹത്തിന്റെ പങ്കാളിത്തം വർധിപ്പിക്കുന്നതിനും ഇത്തരം പ്രവർത്തനങ്ങൾ സഹായിക്കുന്നു.
ദുബായുടെ പരിസ്ഥിതി തന്ത്രത്തിലെ പ്രധാന ഘടകമാണ് മരുഭൂമി ആവാസവ്യവസ്ഥകളുടെ സംരക്ഷണമെന്ന് ദുബായ് എൻവയൺമെന്റ് ആൻഡ് ക്ലൈമറ്റ് ചേഞ്ച് അതോറിറ്റി ഡയറക്ടർ ജനറൽ അഹമ്മദ് മുഹമ്മദ് ബിൻ താനി പറഞ്ഞു.
പ്രകൃതി സംരക്ഷണകേന്ദ്രങ്ങൾ ദുബായുടെ പ്രകൃതിസമ്പത്തിലേക്കുള്ള ദീർഘകാല നിക്ഷേപമാണെന്നും അദ്ദേഹം വ്യക്തമാക്കി. വന്യജീവികളെ സംരക്ഷിക്കുന്നതിനൊപ്പം കാലാവസ്ഥാ മാറ്റങ്ങളെ നേരിടാനുള്ള ആവാസവ്യവസ്ഥകളുടെ ശേഷി വർധിപ്പിക്കാനും ഭാവിതലമുറയ്ക്കായി യുഎഇയുടെ പ്രകൃതിപൈതൃകം സംരക്ഷിക്കാനും ഇത്തരം കേന്ദ്രങ്ങൾ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

The interface is so user-friendly and it loads quickly on my phone. I had a blast playing last night. Definitely give kr39korwin a try if you love winning big.
My family and I love coming here after dinner to relax with some games. The variety of titles is amazing and there is always a new tournament running. Safe payments and fair play make this the only site I trust. iddewalangit77