ദുബായ്, നവംബർ 5, 2026 : ദുബായ് ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റിയുടെ (DEWA) ആഭ്യന്തര മികവ് പുരസ്കാരമായ ‘നുജൂം ദേവ’ അവാർഡ് ചടങ്ങിൽ 417 മികച്ച ജീവനക്കാരെ ആദരിച്ചു. ദേവയുടെ ആസ്ഥാനമായ അൽ ഷെറാഅയിൽ നടന്ന ചടങ്ങിൽ മാനേജിങ് ഡയറക്ടറും സി.ഇ.ഒയുമായ സഈദ് മുഹമ്മദ് അൽ തായർ പുരസ്കാരങ്ങൾ വിതരണം ചെയ്തു.
മികവ്, നൂതന ആശയങ്ങൾ, ഉത്തരവാദിത്തബോധം എന്നിവയിലൂടെ സ്ഥാപനത്തിന്റെ വളർച്ചയ്ക്ക് സംഭാവന നൽകിയ ജീവനക്കാരെയാണ് ആദരിച്ചതെന്ന് അൽ തായർ പറഞ്ഞു. വ്യക്തികളുടെയും സംഘങ്ങളുടെയും നേട്ടങ്ങൾ അംഗീകരിക്കുന്നതിനൊപ്പം സ്ഥാപനത്തിന്റെ വിജയത്തിൽ ജീവനക്കാരുടെ പങ്ക് ഉയർത്തിക്കാട്ടുന്നതാണ് ഈ പുരസ്കാരങ്ങളെന്നും അദ്ദേഹം വ്യക്തമാക്കി.
2050ഓടെ കാർബൺ ബഹിർഗമനം പൂജ്യത്തിലെത്തിക്കുക എന്ന ലക്ഷ്യത്തോടെ സുസ്ഥിരവും നൂതനവുമായ ആഗോളതലത്തിലെ മുൻനിര സ്ഥാപനമായി മാറാനുള്ള ദേവയുടെ കാഴ്ചപ്പാടിൽ ജീവനക്കാരുടെ മികവിന് വലിയ പ്രാധാന്യമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നൂതന ആശയങ്ങൾ, സുസ്ഥിരത, ഡിജിറ്റൽ പരിവർത്തനം എന്നിവയ്ക്ക് ദേവയുടെ പ്രവർത്തനങ്ങളിൽ പ്രധാന സ്ഥാനമുണ്ടെന്നും ദേശീയ പ്രതിഭകളെ പ്രോത്സാഹിപ്പിക്കുന്നതിനും ജീവനക്കാർക്ക് മികച്ച തൊഴിൽ സാഹചര്യം ഒരുക്കുന്നതിനും സ്ഥാപനം പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.
11 പ്രൊഫഷണൽ മികവ് വിഭാഗങ്ങളിലും അഞ്ച് ഭരണനിർവഹണ മികവ് വിഭാഗങ്ങളിലും രണ്ട് സ്ഥാപനതല മികവ് വിഭാഗങ്ങളിലുമായാണ് പുരസ്കാരങ്ങൾ വിതരണം ചെയ്തത്.
ഇതിനുപുറമെ ഷെയർ കെ അവാർഡ്, ലോയൽറ്റി അവാർഡ്, ആരോഗ്യ-സുരക്ഷാ അവാർഡ്, മികച്ച ഉപഭോഗ പ്രകടന നിരീക്ഷണ സംഘത്തിനുള്ള അവാർഡ്, മികച്ച കേബിൾ ജോയിന്റർക്കുള്ള അവാർഡ് എന്നിവയും വിതരണം ചെയ്തു.
ഫീൽഡ് ആൻഡ് എക്സലൻസ് എക്സ്പേർട്സ് ശേഷിവികസന പദ്ധതിയുടെ നാലാമത്തെയും അഞ്ചാമത്തെയും ബാച്ചുകളിൽ പരിശീലനം പൂർത്തിയാക്കിയവരെയും ചടങ്ങിൽ ആദരിച്ചു.
നൂതന പദ്ധതികൾ, സാങ്കേതികവിദ്യ, സുസ്ഥിരത, കോർപ്പറേറ്റ് പ്രവർത്തനക്ഷമത, ഡാറ്റാ സയൻസ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് തുടങ്ങിയ മേഖലകളിലെ മികവും പുരസ്കാരങ്ങൾക്കായി പരിഗണിച്ചു.
2025ലെ പരിസ്ഥിതി മികവ് പുരസ്കാരവും ചടങ്ങിൽ വിതരണം ചെയ്തു.

I’ve tried a few sites lately but this one really stands out. The payout speed is impressive and the games are super smooth. Highly recommend 99jlcasino for anyone looking for a reliable spot.