ദുബായ് ,ഓഗസ്റ്റ് 15 2026 : വേനലവധിക്കാലത്ത് കുട്ടികൾ ഇലക്ട്രോണിക് ഗെയിമുകൾ കൂടുതലായി ഉപയോഗിക്കുന്ന സാഹചര്യത്തിൽ മാതാപിതാക്കൾ ജാഗ്രത പാലിക്കണമെന്ന് ദുബായ് പൊലീസ്.
ദുബായ് പൊലീസിന്റെ ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് ഹ്യൂമൻ റൈറ്റ്സിന് കീഴിലെ ചൈൽഡ് ആൻഡ് വുമൺ പ്രൊട്ടക്ഷൻ വിഭാഗമാണ് മുന്നറിയിപ്പ് നൽകിയത്.
‘Our Children’s Safety this Summer’ എന്ന ബോധവത്കരണ ക്യാമ്പയിന്റെ ഭാഗമായാണ് നിർദേശം.
ചില ഓൺലൈൻ ഗെയിമുകളിലെ ലിങ്കുകൾ വിനോദത്തിനപ്പുറം അപകടസാധ്യതകൾ സൃഷ്ടിക്കാമെന്ന് പൊലീസ് മുന്നറിയിപ്പ് നൽകി. ഇത്തരം ലിങ്കുകൾ വഴി അപരിചിതരുമായി കുട്ടികൾക്ക് ചാറ്റ് ചെയ്യാനുള്ള സാഹചര്യമുണ്ടാകാം. അതിനാൽ കുട്ടികൾ ഗെയിമുകളിൽ എന്താണ് കാണുന്നതെന്നും ഏതൊക്കെ ലിങ്കുകളാണ് തുറക്കുന്നതെന്നും മാതാപിതാക്കൾ നിരന്തരം നിരീക്ഷിക്കണം.
കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാൻ പ്രൈവസി സെറ്റിങ്സും പാരന്റൽ കൺട്രോളുകളും സജീവമാക്കണം. കുട്ടികൾ ഉപയോഗിക്കുന്ന ഗെയിമുകളെയും പ്ലാറ്റ്ഫോമുകളെയും കുറിച്ച് മാതാപിതാക്കൾ കൃത്യമായി മനസ്സിലാക്കണമെന്നും പൊലീസ് നിർദേശിച്ചു.
ഗെയിമുകളിലെ ഫ്രണ്ട് ലിസ്റ്റും ചാറ്റുകളും പരിശോധിക്കുകയും അസ്വസ്ഥതയുണ്ടാക്കുന്ന സന്ദേശമോ ലിങ്കോ ബന്ധപ്പെടാനുള്ള ശ്രമമോ ഉണ്ടായാൽ ഉടൻ മാതാപിതാക്കളെ അറിയിക്കാൻ കുട്ടികളെ പ്രോത്സാഹിപ്പിക്കുകയും വേണം.
ഓൺലൈൻ ഗെയിമുകളുമായി ബന്ധപ്പെട്ട സൈബർ കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്യാൻ ദുബായ് പൊലീസിന്റെ ‘e-Crime’ പ്ലാറ്റ്ഫോം ഉപയോഗിക്കാം. 901 എന്ന നമ്പറിലും ദുബായ് പൊലീസ് ആപ്പ്, വെബ്സൈറ്റ് എന്നിവ വഴിയും പരാതികൾ നൽകാം.
വേനലവധിക്കാലത്ത് കുട്ടികളുടെ ഓൺലൈൻ സുരക്ഷയ്ക്ക് കുടുംബത്തിന്റെ നിരന്തര മേൽനോട്ടം അനിവാര്യമാണെന്ന് ദുബായ് പൊലീസ് വ്യക്തമാക്കി.

[1621]Boswin77: Login Resmi Link Alternatif Slot Gacor Terpercaya,Boswin77 menyediakan akses link alternatif terbaru untuk main slot gacor hari ini. Nikmati kemudahan judi online deposit dana yang cepat. Daftar sekarang juga! visit: boswin77
[3361]Kirkira অফিসিয়াল লগইন | সেরা অনলাইন স্লট ও বোনাস অফার,kirkira-এ আজই যোগ দিন। অ্যাপ ডাউনলোড করে সেরা অনলাইন স্লট গেম খেলুন এবং বিকাশ ক্যাশআউটের সহজ সুবিধা ও আকর্ষণীয় বোনাস অফার বুঝে নিন। visit: kirkira
[8318]joker11: Login Resmi & Slot Gacor Deposit Pulsa Tanpa Potongan,joker11 menyediakan akses login resmi dan download apk terbaru. Nikmati slot gacor hari ini dengan deposit pulsa tanpa potongan. Daftar dan mainkan sekarang juga! visit: joker11