അബുദാബി,സെപ്റ്റംബർ 7,2026 : അബുദാബിയിൽ ഫാൽക്കന്‍ റെക്കോർഡ് വില. അമേരിക്കയിൽ നിന്നെത്തിച്ച Gyr Pure Ultra White ഫാൽക്കൻ 21 ലക്ഷം ദിർഹത്തിനാണ് ലേലത്തിൽ വിറ്റുപോയത്. ഒരു ഫാൽക്കന്‍ ലേലത്തിൽ ലഭിക്കുന്ന ഏറ്റവും ഉയർന്ന വിലയാണിത്.
അബുദാബി ഇന്റർനാഷണൽ ഹണ്ടിങ് ആൻഡ് ഇക്വസ്റ്റേറിയന്‍ എക്സിബിഷൻ (ADIHEX) 2026ന്റെ ഭാഗമായി നടന്ന അവസാന ഫാൽക്കൻ ലേലത്തിലാണ് റെക്കോർഡ് തുക ലഭിച്ചത്. ഫാൽക്കനെ സ്വന്തമാക്കാൻ നിരവധി പേർ മത്സരിച്ചതോടെ ലേലത്തുക കുതിച്ചുയരുകയായിരുന്നു. വെള്ള നിറത്തിലുള്ള അപൂർവ തൂവലുകൾ, ശുദ്ധമായ ജനുസ്, ആകർഷകമായ രൂപം എന്നിവയാണ് Gyr Pure Ultra White ഫാൽക്കന്റെ പ്രത്യേകത. ഈ വർഷത്തെ ADIHEX ലേലത്തിൽ ഏറെ ആവശ്യക്കാരുള്ള ഫാൽക്കനുകളിലൊന്നായിരുന്നു ഇത്.
എമിറാത്തി പൈതൃകത്തിന്റെ പ്രധാന ഭാഗമായ ഫാൽക്കൺ വളർത്തലിനും വേട്ടയാടൽ പാരമ്പര്യത്തിനുമുള്ള പ്രാധാന്യമാണ് ADIHEX ലേലം വീണ്ടും വ്യക്തമാക്കുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഫാൽക്കൺ വളർത്തുന്നവരും ശേഖരിക്കുന്നവരും ആരാധകരും ലേലത്തിൽ പങ്കെടുക്കുന്നു. മത്സരങ്ങളും പ്രദർശനങ്ങളും വിവിധ പരിപാടികളും ഉൾപ്പെടുന്ന ADIHE, ഫാൽക്കൺ വേട്ടയാടൽ പാരമ്പര്യം സംരക്ഷിക്കുന്നതിനും അടുത്ത തലമുറയിലേക്ക് കൈമാറുന്നതിനുമുള്ള വേദി കൂടിയാണ്.

Really impressed with the variety of games available here. I hit a decent streak last night and the withdrawal process was straightforward. Give ph333casinoph a try.
If you are looking for a professional casino experience from home this is it. The graphics are top notch and the gameplay is fair. Visit betpkonlinecasino today.