അബുദാബി,ഒക്ടോബർ 28,2026: 2026ലെ ആദ്യ ഒമ്പത് മാസങ്ങളിൽ അഡ്നോക് ഡ്രില്ലിങ് കമ്പനി 370 കോടി യുഎസ് ഡോളർ വരുമാനം രേഖപ്പെടുത്തി. പലിശ, നികുതി, മൂല്യത്തകർച്ച, അമോർട്ടൈസേഷൻ എന്നിവയ്ക്കുമുമ്പുള്ള ലാഭം — എബിറ്റ്ഡിഎ — 166 കോടി ഡോളറും അറ്റാദായം 107 കോടി ഡോളറുമാണ്. ബുധനാഴ്ചയാണ് കമ്പനി സാമ്പത്തികഫലങ്ങൾ പുറത്തുവിട്ടത്. മൂന്നാം പാദത്തിലേക്കുള്ള ആകെ ലാഭവിഹിതമായി 35 കോടി ഡോളർ വിതരണം ചെയ്യാൻ ഡയറക്ടർ ബോർഡ് അംഗീകാരം നൽകി. ഓഹരിയൊന്നിന് ഏകദേശം 8.03 ഫിൽസാണ് ലഭിക്കുക.
ഇതിൽ പതിവ് ത്രൈമാസ ലാഭവിഹിതമായ 26.25 കോടി ഡോളറും അധിക ലാഭവിഹിതത്തിന്റെ ആദ്യ ഗഡുവായ 8.75 കോടി ഡോളറും ഉൾപ്പെടുന്നു. ആകെ 17.5 കോടി ഡോളറിന്റെ അധിക ലാഭവിഹിതം രണ്ട് ഗഡുക്കളായി നൽകാനാണ് കമ്പനി ഉദ്ദേശിക്കുന്നത്. രണ്ടാം ഗഡുവിന് ഓഹരിയുടമകളുടെ അംഗീകാരം ആവശ്യമാണ്.
അംഗീകാരം ലഭിച്ചാൽ 2026ലേക്കുള്ള പ്രതീക്ഷിത മൊത്തം ലാഭവിഹിതം 122.5 കോടി ഡോളറാകും. 2025നെ അപേക്ഷിച്ച് 22.5 ശതമാനം കൂടുതലാണിത്. വളർച്ചയ്ക്ക് പിന്തുണയായി പുതിയ സേവനങ്ങളും സാങ്കേതികവിദ്യയും ഓയിൽഫീൽഡ് സർവീസസ്, സാങ്കേതികവിദ്യ അധിഷ്ഠിത പരിഹാരങ്ങൾ, മേഖലയിലെ മറ്റ് പ്രവർത്തനങ്ങൾ എന്നിവയിൽനിന്നുള്ള വർധിച്ച സംഭാവനയാണ് സാമ്പത്തികഫലങ്ങളിൽ പ്രതിഫലിക്കുന്നത്. കൂടുതൽ മൂല്യമുള്ള ഈ സേവനങ്ങൾ കമ്പനിയുടെ വരുമാന–ലാഭ അടിത്തറ വിപുലപ്പെടുത്തുകയും പുതിയ വരുമാനമാർഗങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്നു.
കമ്പനിയുടെ ബിസിനസ് മാതൃകയുടെ കരുത്തും കരാറുകളിലൂടെ ഉറപ്പാക്കിയ വരുമാനത്തിന്റെ സ്ഥിരതയും വളർച്ചാ തന്ത്രത്തിന്റെ വിജയകരമായ നടപ്പാക്കലുമാണ് ഒമ്പത് മാസത്തെ പ്രകടനം വ്യക്തമാക്കുന്നതെന്ന് അഡ്നോക് ഡ്രില്ലിങ് സിഇഒ അബ്ദുല്ല നാജി അതേയ അൽ മെസാബി പറഞ്ഞു. സ്ഥിരതയുള്ള സാമ്പത്തിക പ്രകടനം നിലനിർത്തുന്നതിനൊപ്പം അടുത്തഘട്ട വളർച്ചയ്ക്കാവശ്യമായ കഴിവുകൾ, സാങ്കേതികവിദ്യകൾ, പങ്കാളിത്തങ്ങൾ എന്നിവയിലും നിക്ഷേപം തുടരുകയാണ്. ശക്തമായ പണമൊഴുക്ക് ഭാവിവളർച്ചയ്ക്കുള്ള നിക്ഷേപത്തിനും ഓഹരിയുടമകൾക്ക് കൂടുതൽ നേട്ടം നൽകുന്നതിനും സഹായിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. അധിക ലാഭവിഹിതത്തിന്റെ ആദ്യ ഗഡു ഈ പാദത്തിൽ നൽകുമെന്നും അദ്ദേഹം അറിയിച്ചു.
കിണറുകളുടെ മുഴുവൻ പ്രവർത്തനചക്രത്തിലേക്കും സേവനങ്ങൾ ‘ഡ്രിൽ-ടു-ഓപ്പറേറ്റ്’ പദ്ധതിയുടെ തുടക്കം അഡ്നോക് ഡ്രില്ലിങ്ങിന്റെ സ്വാഭാവികമായ വളർച്ചയുടെ ഭാഗമാണെന്ന് അൽ മെസാബി പറഞ്ഞു. മേഖലയിലെ സങ്കീർണമായ എണ്ണ–വാതക കിണറുകൾ നിർമിക്കുന്നതിൽ പതിറ്റാണ്ടുകളായി നേടിയ അനുഭവമാണ് ഇതിന് അടിത്തറ.
കിണർ നിർമാണത്തിലെ വൈദഗ്ധ്യം അവയുടെ മുഴുവൻ പ്രവർത്തനചക്രത്തിലേക്കും വ്യാപിപ്പിക്കുകയാണ് കമ്പനി. ഓരോ കിണറിൽനിന്നും കൂടുതൽ മൂല്യം സൃഷ്ടിക്കാനും പ്രവർത്തിക്കുന്ന വിപണികളും സേവനങ്ങളും വിപുലപ്പെടുത്താനും ഇതിലൂടെ ലക്ഷ്യമിടുന്നു.
കരയിലെ ഡ്രില്ലിങ് വരുമാനം അഞ്ച് ശതമാനം വർധിച്ചു 2026ലെ ആദ്യ ഒമ്പത് മാസങ്ങളിൽ കരയിലെ ഡ്രില്ലിങ് പ്രവർത്തനങ്ങളിൽനിന്നുള്ള വരുമാനം മുൻവർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് അഞ്ച് ശതമാനം വർധിച്ചു. മേഖലയിലെ മറ്റ് പ്രവർത്തനങ്ങൾ കമ്പനിയുടെ കണക്കുകളിൽ സംയോജിപ്പിച്ചത് വളർച്ചയ്ക്ക് പിന്തുണ നൽകി.
അതേസമയം, പാരമ്പര്യേതര എണ്ണ–വാതക വികസന പ്രവർത്തനങ്ങൾ ആസൂത്രിത ഘട്ടങ്ങളിലായി നടപ്പാക്കിയതും ചില കരയിലെ റിഗുകൾ മറ്റ് ആവശ്യങ്ങൾക്കായി പുനഃക്രമീകരിച്ചതും വളർച്ചയെ ഭാഗികമായി ബാധിച്ചു. കടലിലെ ഡ്രില്ലിങ് വരുമാനം നാല് ശതമാനം വർധിച്ചു. അധിക ഉൽപാദനശേഷിയും 2026 ജൂണിൽ പ്രവർത്തനത്തിലേക്ക് ചേർത്ത നിർമിതബുദ്ധി അധിഷ്ഠിത ഐലൻഡ് റിഗിന്റെ സംഭാവനയും ഇതിന് സഹായിച്ചു. മൂന്നാം പാദത്തിൽ ചേർത്ത രണ്ടാമത്തെ ഐലൻഡ് റിഗിൽനിന്ന് ആ പാദത്തിൽ കാര്യമായ വരുമാന സംഭാവന ഉണ്ടായില്ല. മൂന്നാം പാദത്തിൽ രണ്ട് ജാക്ക്-അപ്പ് റിഗുകൾ ആസൂത്രിതമായി മറ്റ് ആവശ്യങ്ങൾക്കായി പുനഃക്രമീകരിച്ചതിന്റെ സ്വാധീനം മറികടക്കാൻ കടലിലെ പ്രവർത്തനങ്ങളിലെ വളർച്ചയ്ക്ക് കഴിഞ്ഞു.
എഐ അധിഷ്ഠിത റിഗുകളിലൂടെ കാര്യക്ഷമത വർധിപ്പിക്കും കമ്പനിയുടെ ആദ്യ നിർമിതബുദ്ധി അധിഷ്ഠിത ഓട്ടോമേറ്റഡ് ഐലൻഡ് റിഗുകളായ എഡി-300, എഡി-301 എന്നിവയ്ക്കൊപ്പം നാല് റിഗുകൾ കൂടി വിന്യസിക്കാൻ പദ്ധതിയുണ്ട്. പ്രവർത്തനക്ഷമതയും വിശ്വാസ്യതയും പ്രവർത്തനങ്ങളുടെ വ്യാപ്തിയും വർധിപ്പിക്കുന്നതിനൊപ്പം ഭാവിയിലെ വരുമാനവളർച്ചയ്ക്കും ഇവ പിന്തുണ നൽകും. ‘ഡ്രിൽ-ടു-ഓപ്പറേറ്റ്’ പദ്ധതിയിലെ പ്രധാന വളർച്ചാമേഖലയായി ഓയിൽഫീൽഡ് സർവീസസ് തുടരുന്നു. കിണർ നിർമാണം, ഉൽപാദനത്തിന് സജ്ജമാക്കൽ, പ്രവർത്തിക്കുന്ന കിണറുകളിലെ സാങ്കേതിക ഇടപെടലുകൾ, ഉൽപാദന സേവനങ്ങൾ എന്നിവ സംയോജിപ്പിച്ചാണ് ഈ വിഭാഗം പ്രവർത്തിക്കുന്നത്. കരയിലെയും കടലിലെയും പദ്ധതികൾ, ഹൈഡ്രജൻ സൾഫൈഡ് അടങ്ങിയ സവർ ഗ്യാസ് വികസനം, പാരമ്പര്യേതര എണ്ണ–വാതക പദ്ധതികൾ എന്നിവയിലേക്കുള്ള അഡ്നോക്കിന്റെ നിക്ഷേപങ്ങൾ ഈ വിഭാഗത്തിന്റെ വളർച്ചയെ പിന്തുണയ്ക്കുമെന്നാണ് പ്രതീക്ഷ. ആദ്യ ഒമ്പത് മാസങ്ങളിൽ പരമ്പരാഗത ഓയിൽഫീൽഡ് സേവനങ്ങൾ വിപുലപ്പെട്ടു. പാരമ്പര്യേതര പ്രവർത്തനങ്ങൾ ആസൂത്രിത ഘട്ടങ്ങൾക്കനുസരിച്ചാണ് മുന്നോട്ടുപോയത്. ഇവയുടെ തോത് 2025ലെ സമാന കാലയളവിനേക്കാൾ താഴെയായിരുന്നു. തുടരുന്ന ഡ്രില്ലിങ് പ്രവർത്തനങ്ങൾ, പുതിയ ഐലൻഡ് റിഗുകളുടെ വരവ്, ഓയിൽഫീൽഡ് സേവനങ്ങളുടെ വിപുലീകരണം, മേഖലയിലെ പുതിയ വളർച്ചാവസരങ്ങൾ എന്നിവയുടെ പിന്തുണയോടെ 2026ന് ശേഷവും അനുകൂലമായ വളർച്ചാസാധ്യതയാണ് കമ്പനി പ്രതീക്ഷിക്കുന്നത്.

Finally a site that doesn’t lag during peak hours. The gameplay is fluid and the rewards are fair. Highly recommend phjiliph6 to everyone.
I’ve tried a few platforms but this one feels much more reliable. The payouts are fast and the support team is helpful. Definitely recommend vnk89betcom.
The app version is way better than the browser. I can place my bets on the go without any lag. Great experience overall with betakiapp
The login process is seamless and I love how secure everything feels. It’s hard to find a platform that balances speed and safety so well. Big shoutout to xz777loginapp.