അബുദാബി,ഒക്ടോബർ 28,2026: ശാസ്ത്രം, ആരോഗ്യം, എൻജിനീയറിങ് മേഖലകളിൽ വനിതകളുടെ ശാസ്ത്രീയവും അക്കാദമികവുമായ നേതൃത്വം പ്രോത്സാഹിപ്പിക്കുന്നതിനായി പുതിയ പദ്ധതിക്ക് തുടക്കമിട്ട് ഖലീഫ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജി. ‘കെയു-മിറ’ എന്ന പേരിലുള്ള മെന്ററിങ് ആൻഡ് ഇംപാക്ട് ഇൻ റിസർച്ച് ആൻഡ് അക്കാദമിയ പദ്ധതിയിലൂടെ ഗവേഷണത്തിലും അധ്യാപനരംഗത്തും വനിതകൾക്ക് കൂടുതൽ അവസരങ്ങളും പിന്തുണയും ഒരുക്കുകയാണ് ലക്ഷ്യം.
ഖലീഫ യൂണിവേഴ്സിറ്റിയിലെ ബിരുദ വിദ്യാർഥികളിൽ 59 ശതമാനവും പിഎച്ച്ഡി വിദ്യാർഥികളിൽ 44 ശതമാനവും വനിതകളാണ്. ഗവേഷകരിൽ 34 ശതമാനവും അധ്യാപകരിൽ 19 ശതമാനവും വനിതകളാണ്. ഈ പങ്കാളിത്തം അടിസ്ഥാനമാക്കി വനിതകളുടെ ശാസ്ത്രീയ സംഭാവനകളും അംഗീകാരവും നേതൃത്വശേഷിയും കൂടുതൽ വികസിപ്പിക്കാനാണ് പദ്ധതി. വിദ്യാഭ്യാസം, ശാസ്ത്രീയ ശേഷി, വനിതകളുടെ പുരോഗതി എന്നിവയിൽ യുഎഇ നടത്തിയ നിക്ഷേപങ്ങൾ ദേശീയ വികസനത്തിൽ പ്രതിഭകൾക്ക് സംഭാവന നൽകാൻ അവസരമൊരുക്കിയതായി ഖലീഫ യൂണിവേഴ്സിറ്റി പ്രസിഡന്റ് പ്രൊഫസർ ഇബ്രാഹിം അൽ ഹജ്രി പറഞ്ഞു. ഗവേഷണത്തിലും അക്കാദമിക രംഗത്തും മികവ് പുലർത്താനും ശാസ്ത്രീയ സ്വാധീനം വിപുലപ്പെടുത്താനും കൂടുതൽ നേതൃത്വ ചുമതലകൾ ഏറ്റെടുക്കാനും വനിതകളെ സഹായിക്കുന്നതാണ് കെയു-മിറ. ശാസ്ത്രീയ കണ്ടെത്തലുകൾക്ക് കരുത്തുപകരാനും ഗവേഷണ സംവിധാനത്തെ ശക്തിപ്പെടുത്താനും യുഎഇയുടെ നവീകരണ ലക്ഷ്യങ്ങൾക്കും വിജ്ഞാനാധിഷ്ഠിത സമ്പദ്വ്യവസ്ഥയ്ക്കും പിന്തുണ നൽകാനും പദ്ധതിയിലൂടെ സാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
മൂന്ന് പ്രധാന മേഖലകളിൽ പ്രവർത്തനം
പരസ്പരം പിന്തുണയ്ക്കുന്ന മൂന്ന് ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ് കെയു-മിറ പ്രവർത്തിക്കുക.
‘പ്രൊഡ്യൂസിങ് സയൻസ്’ എന്ന ആദ്യ ഘടകം ഗവേഷണ ഉൽപാദനക്ഷമത, അക്കാദമിക മുന്നേറ്റം, ശാസ്ത്രീയ മികവ് എന്നിവ ശക്തിപ്പെടുത്തും.
വനിതാ ശാസ്ത്രജ്ഞരുടെ പ്രവർത്തനങ്ങൾക്ക് കൂടുതൽ ശ്രദ്ധയും അംഗീകാരവും ലഭ്യമാക്കുകയും അവരുടെ സ്വാധീനം വർധിപ്പിക്കുകയും ചെയ്യുന്നതാണ് ‘ആംപ്ലിഫൈയിങ് സയൻസ്’ എന്ന രണ്ടാമത്തെ ഘടകം. മാർഗനിർദേശം, പ്രൊഫഷണൽ ബന്ധങ്ങൾ, ദീർഘകാല ശാസ്ത്രീയ കരിയറിനും നേതൃത്വത്തിനും അനുയോജ്യമായ സ്ഥാപനാന്തരീക്ഷം എന്നിവയ്ക്ക് ‘സസ്റ്റെയ്നിങ് സയന്റിസ്റ്റ്സ്’ എന്ന മൂന്നാമത്തെ ഘടകം പ്രാധാന്യം നൽകും.
വനിതാ ഗവേഷകരുടെ ഡയറക്ടറിയും പ്രത്യേക വേദിയും യൂണിവേഴ്സിറ്റിയിലെ വനിതാ ഗവേഷകരുടെ വൈദഗ്ധ്യം, ഗവേഷണ സംഭാവനകൾ, പ്രത്യേക പഠനമേഖലകൾ എന്നിവ പരിചയപ്പെടുത്തുന്ന ഡയറക്ടറി തയ്യാറാക്കാനും പദ്ധതിയുണ്ട്.
ഇതിനൊപ്പം ‘വിമൻ ഷേപ്പിങ് സയൻസ്’ എന്ന വേദിയും ആരംഭിക്കും. അറിവിന്റെ വളർച്ചയ്ക്കും പ്രായോഗിക പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും വരുംതലമുറകളെ വളർത്തിയെടുക്കുന്നതിനും സംഭാവന നൽകുന്ന വനിതാ ശാസ്ത്രജ്ഞരെയും അക്കാദമിക വിദഗ്ധരെയും ഇതിലൂടെ പരിചയപ്പെടുത്തും. ഘട്ടംഘട്ടമായാണ് കെയു-മിറ നടപ്പാക്കുക. പങ്കാളിത്തം, ഗവേഷണ–അധ്യാപന ഫലങ്ങൾ, അക്കാദമിക പുരോഗതി, സ്ഥാപനതലത്തിലുള്ള സ്വാധീനം എന്നിവ വിലയിരുത്തുന്നതിനുള്ള മാനദണ്ഡങ്ങളും രൂപപ്പെടുത്തും. പദ്ധതിയുടെ തുടർവികസനത്തിനും ദീർഘകാല പുരോഗതിക്കും ഈ വിലയിരുത്തലുകൾ സഹായിക്കും. ഡോ. മറിയം ഖലീൽ അൽഹാഷ്മി നേതൃത്വം നൽകും
കെമിക്കൽ ആൻഡ് പെട്രോളിയം എൻജിനീയറിങ് അസോസിയേറ്റ് പ്രൊഫസർ ഡോ. മറിയം ഖലീൽ അൽഹാഷ്മിയാണ് പദ്ധതിയുടെ സ്ഥാപക ഡയറക്ടർ. യൂണിവേഴ്സിറ്റിയിലെ വിവിധ വിഭാഗങ്ങളുമായി ചേർന്ന് മുൻഗണനകൾ നിശ്ചയിക്കുക, പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുക, ലക്ഷ്യങ്ങൾ നടപ്പാക്കുക എന്നിവയ്ക്ക് അവർ നേതൃത്വം നൽകും. ശാസ്ത്രീയ മികവും ഗവേഷണ–അക്കാദമിക രംഗങ്ങളിലെ വനിതാ നേതൃത്വവും ശക്തിപ്പെടുത്തുന്നതിനൊപ്പം നവീകരണത്തിനും സാമ്പത്തിക മത്സരക്ഷമതയ്ക്കും ആവശ്യമായ പ്രതിഭകളെയും കഴിവുകളെയും വളർത്തിയെടുക്കുകയാണ് കെയു-മിറയിലൂടെ ഖലീഫ യൂണിവേഴ്സിറ്റി ലക്ഷ്യമിടുന്നത്.

Had a great experience winning big last night! The site is stable and the registration process was very quick. Highly recommend phokbetcom
The login process is super fast and secure. I appreciate how straightforward the dashboard is on 77bbbetlogin. Makes gaming much more enjoyable.
Honestly, the variety of games here is insane. I spent the whole weekend exploring and I’m impressed by the stability. Highly recommend uk999game to anyone looking for some real fun.