ഷാർജ,ഒക്ടോബർ 27,2026: അമൂർത്ത സാംസ്കാരിക പൈതൃക സംരക്ഷണത്തിലെ കഴിവുകൾ വികസിപ്പിക്കുന്നതിനായി ഷാർജ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹെറിറ്റേജ് പരിശീലന ശിൽപശാലയ്ക്ക് തുടക്കമിട്ടു. യുനെസ്കോയുടെ 2003ലെ അമൂർത്ത സാംസ്കാരിക പൈതൃക സംരക്ഷണ കൺവെൻഷനുമായി ബന്ധപ്പെട്ട ഏകോപന ചുമതലയുള്ള പ്രതിനിധികൾക്കായാണ് പരിശീലനം.
തിങ്കളാഴ്ച അറബ് ഹെറിറ്റേജ് സെന്ററിൽ ആരംഭിച്ച ശിൽപശാലയിൽ സാംസ്കാരിക–പൈതൃക സ്ഥാപനങ്ങളുടെ പ്രതിനിധികളും യുനെസ്കോ വിദഗ്ധരും പങ്കെടുക്കുന്നു. പൈതൃക സംരക്ഷണത്തിലെ വൈദഗ്ധ്യം ശക്തിപ്പെടുത്തുന്നതിനൊപ്പം അറബ് രാജ്യങ്ങളും അന്താരാഷ്ട്ര സ്ഥാപനങ്ങളും തമ്മിലുള്ള സഹകരണം പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യം.
ഒക്ടോബർ 29 വരെ ശിൽപശാല തുടരും. തുടർന്ന് നവംബർ രണ്ട് മുതൽ അഞ്ച് വരെ മറ്റൊരു പരിശീലന പരിപാടിയും നടക്കും.
അമൂർത്ത സാംസ്കാരിക പൈതൃക സംരക്ഷണത്തിനായുള്ള അറബ്, അന്താരാഷ്ട്ര സംരംഭങ്ങൾക്ക് പിന്തുണ നൽകാനുള്ള ഇൻസ്റ്റിറ്റ്യൂട്ടിന്റെ പ്രതിബദ്ധതയാണ് ശിൽപശാല പ്രതിഫലിപ്പിക്കുന്നതെന്ന് ചെയർമാൻ ഡോ. അബ്ദുൽ അസീസ് അൽ മുസല്ലം പറഞ്ഞു. ഈ മേഖലയിലെ പ്രവർത്തനരീതികളിലും സംവിധാനങ്ങളിലും വൈദഗ്ധ്യം വികസിപ്പിക്കുന്നതിനും പരിപാടി സഹായിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
പ്രത്യേക പരിശീലന പരിപാടികൾ സാംസ്കാരിക–പൈതൃക സ്ഥാപനങ്ങൾ തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തുമെന്ന് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ അബൂബക്കർ അൽ കിന്ദി പറഞ്ഞു. അറിവും അനുഭവങ്ങളും പങ്കുവെക്കാനും തൊഴിൽപരമായ കഴിവുകൾ മെച്ചപ്പെടുത്താനും ഇത്തരം വേദികൾ അവസരമൊരുക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
ഏകോപന ചുമതലയുള്ള പ്രതിനിധികളുടെ പ്രവർത്തനക്ഷമത വർധിപ്പിക്കുന്നതിനും 2003ലെ കൺവെൻഷന് അനുസൃതമായി നാമനിർദേശ രേഖകൾ തയ്യാറാക്കുന്നതിൽ വൈദഗ്ധ്യം വളർത്തുന്നതിനുമാണ് രണ്ട് പരിപാടികളും പ്രാധാന്യം നൽകുന്നത്. അമൂർത്ത സാംസ്കാരിക പൈതൃക സംരക്ഷണത്തിൽ സ്ഥാപനങ്ങളുടെ പ്രകടനവും പ്രൊഫഷണൽ പ്രവർത്തനരീതികളും മെച്ചപ്പെടുത്താനും പരിശീലനം ലക്ഷ്യമിടുന്നു.

The installation was super quick and the app runs perfectly on my phone without any lag. Highly recommend c999gamedownload for anyone who prefers gaming on the go.