ഷാർജ,ഒക്ടോബർ 31,2026: എമിറാത്തി കുടുംബമൂല്യങ്ങൾ, ദേശീയ സ്വത്വം, സാമൂഹിക ഉത്തരവാദിത്തം എന്നിവ ചർച്ച ചെയ്യുന്നതിനായി ഷാർജയിൽ കുട്ടികളുടെയും യുവാക്കളുടെയും ശൂറ കൗൺസിലുകളുടെ സംയുക്ത സമാപന സമ്മേളനം നവംബർ 1ന് നടക്കും. റുബുഅ് ഖർൻ ഫൗണ്ടേഷന് കീഴിലുള്ള ഷാർജ ചിൽഡ്രൻ, സജായ യങ് ലേഡീസ് ഓഫ് ഷാർജ, ഷാർജ യൂത്ത് എന്നിവയുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഷാർജ കൺസൾട്ടേറ്റീവ് കൗൺസിൽ ആസ്ഥാനത്ത് ഞായറാഴ്ച രാവിലെ നടക്കുന്ന സമ്മേളനത്തിന്റെ പ്രമേയം ‘കുടുംബവും എമിറാത്തി മൂല്യങ്ങളും’ എന്നതാണ്. ‘സമൂഹത്തെ സേവിക്കുന്നതാണ് നേതൃത്വം’ എന്ന മുദ്രാവാക്യത്തിലാണ് പരിപാടി.
കുട്ടികളുടെയും യുവാക്കളുടെയും ശൂറ കൗൺസിലുകളിലെ അംഗങ്ങൾക്കൊപ്പം വിവിധ സർക്കാർ വകുപ്പുകളുടെയും സ്ഥാപനങ്ങളുടെയും പ്രതിനിധികളും സംവാദത്തിൽ പങ്കെടുക്കും. കുടുംബബന്ധങ്ങളുടെ ദൃഢത, മാതാപിതാക്കളുടെയും മുത്തശ്ശീമുത്തച്ഛന്മാരുടെയും പങ്ക്, പാരമ്പര്യ മൂല്യങ്ങൾ പുതുതലമുറയിലേക്ക് കൈമാറേണ്ടതിന്റെ പ്രാധാന്യം എന്നിവ ചർച്ചയാകും.
മുതിർന്നവരോടുള്ള ആദരവ്, എമിറാത്തി ആചാരങ്ങളായ ‘അൽ സനാഅ്’, മജ്ലിസ് മര്യാദകൾ എന്നിവയുടെ സംരക്ഷണം, കുട്ടികളുടെ സ്വഭാവരൂപീകരണത്തിൽ കുടുംബത്തിന്റെയും സമൂഹത്തിന്റെയും പങ്ക് തുടങ്ങിയ വിഷയങ്ങളും സമ്മേളനത്തിൽ ഉൾപ്പെടും. കുട്ടികളുടെയും യുവാക്കളുടെയും വളർച്ചയിൽ കുടുംബവും വിദ്യാലയവും തമ്മിലുള്ള സഹകരണം, രക്ഷിതാക്കളും വിദ്യാഭ്യാസ സ്ഥാപനങ്ങളും തമ്മിലുള്ള നിരന്തര ആശയവിനിമയം, ഡിജിറ്റൽ മാധ്യമങ്ങളും സാമൂഹിക മാധ്യമങ്ങളും കുടുംബബന്ധങ്ങളിൽ ചെലുത്തുന്ന സ്വാധീനം എന്നിവയും ചർച്ച ചെയ്യും. ആധുനിക സാങ്കേതികവിദ്യകൾ ഉത്തരവാദിത്തത്തോടെ ഉപയോഗിക്കാൻ കുട്ടികളെ നയിക്കേണ്ടതിന്റെ ആവശ്യകതയും സമ്മേളനം ഉയർത്തിക്കാട്ടും. ദേശീയ നേട്ടങ്ങൾ സംരക്ഷിക്കുക, നിയമങ്ങളും ചട്ടങ്ങളും പാലിക്കുക, സന്നദ്ധ പ്രവർത്തനങ്ങളിലും സാമൂഹിക സംരംഭങ്ങളിലും പങ്കാളികളാകുക തുടങ്ങിയ പൗരബോധവുമായി ബന്ധപ്പെട്ട വിഷയങ്ങൾക്കും പ്രാധാന്യം നൽകും.
കുട്ടികളുടെ ശൂറ കൗൺസിലിലെ 60 അംഗങ്ങളും യുവജന ശൂറ കൗൺസിലിലെ 80 അംഗങ്ങളും ഉൾപ്പെടെ ആകെ 140 പേരാണ് സമ്മേളനത്തിൽ പങ്കെടുക്കുക. വ്യത്യസ്ത പ്രായവിഭാഗങ്ങളിലുള്ളവർക്ക് ആശയങ്ങളും അനുഭവങ്ങളും പങ്കുവെക്കാനുള്ള വേദിയൊരുക്കുകയാണ് ലക്ഷ്യം. പൊതുവേദികളിലെ സംസാരശേഷി, സംവാദം, നേതൃത്വപാടവം, സാമൂഹിക ഉത്തരവാദിത്തബോധം എന്നിവ വളർത്തുന്നതിനും കുട്ടികളെയും യുവാക്കളെയും പൊതുജീവിതത്തിൽ സജീവമായി പങ്കെടുപ്പിക്കുന്നതിനുമുള്ള റുബുഅ് ഖർൻ ഫൗണ്ടേഷന്റെ പ്രവർത്തനങ്ങളുടെ ഭാഗമായാണ് സമ്മേളനം സംഘടിപ്പിക്കുന്നത്.

The login process is seamless and I never have issues accessing my account. It is very stable compared to other sites. gbo303login is my go to place.