ദുബായ് ,നവംബർ 2,2026 : എം എ യുസഫലിക്കെതിരായ വ്യാജ പ്രചാരണങ്ങളിൽ യൂടൂബർ ഷാജൻ സ്കറിയക്കെതിയുള്ള നിയമ നടപടികൾ ശക്തമായി മുന്നോട്ട് കൊണ്ട് പോകുമെന്ന് ലുലു ഗ്രൂപ്പ് . ഒരു കേസും പിൻവലിക്കില്ലെന്നു കമ്മ്യൂണിക്കേഷൻസ് മേധാവി വി നന്ദകുമാർ . മാപ്പ് പറഞ്ഞാലും കേസുകൾ പിൻവലിക്കില്ല . കേരളത്തിൽ മാത്രമല്ല എല്ലായിടത്തും കേസ് . ബ്രാന്റിനോ, ചെയർമാനോ എതിരായ ഒരു വ്യാജആരോപണം പോലും അനുവദിക്കില്ല അത്തരത്തിൽ ഉള്ള എല്ലാ കേസുകളിൽ നിയമപരമായി നേരിടും പുറത്തുള്ള സെറ്റിൽമെന്റ് അനുവദിക്കില്ല ലൈക്കും ക്ലിക്കും ഷെയറും ആണ് ആരോപണത്തിനും വ്യാജവാർത്തകൾക്കും പിന്നിൽ.
