ദുബായ്,ഒക്ടോബർ 19,2026 : പന്ത്രണ്ടാമത് ദുബായ് അന്താരാഷ്ട്ര പ്രോജക്ട് മാനേജ്മെന്റ് ഫോറം (DIPMF) 2027 ജനുവരി 10 മുതൽ 13 വരെ നടക്കും. ‘കാഴ്ചപ്പാടിൽ നിന്ന് ഫലപ്രാപ്തിയിലേക്ക്’ (From Vision to Impact) എന്നതാണ് ഇത്തവണത്തെ പ്രമേയം. ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റിയാണ് (RTA) ഫോറത്തിന്റെ പ്രമേയം പ്രഖ്യാപിച്ചത്. ദുബായ് കിരീടാവകാശിയും യുഎഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ദുബായ് എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ രക്ഷാകർതൃത്വത്തിലാണ് ഫോറം സംഘടിപ്പിക്കുന്നത്. ദുബായ് ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി (DEWA), എമാർ പ്രോപ്പർട്ടീസ്, പ്രോജക്ട് മാനേജ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ട് (PMI) എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടി.
യുഎഇയിൽ നിന്നും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമുള്ള സർക്കാർ-വ്യവസായ രംഗത്തെ പ്രമുഖർ, തീരുമാനമെടുക്കുന്നവർ, പ്രോജക്ട് മാനേജ്മെന്റ് വിദഗ്ധർ എന്നിവർ ഫോറത്തിൽ പങ്കെടുക്കും.
നാല് പ്രധാന വിഷയങ്ങൾ
ഭാവിയിലെ സാങ്കേതിക പ്രവണതകൾ, സുസ്ഥിര സമൂഹങ്ങൾ, പ്രോജക്ട് മാനേജ്മെന്റിന്റെ ഭാവി, ബിസിനസ് തുടർച്ച എന്നിവയാണ് ഫോറത്തിലെ നാല് പ്രധാന വിഷയങ്ങൾ. ഇവയെ അടിസ്ഥാനമാക്കി 12 ഉപവിഷയങ്ങളിലും ചർച്ചകൾ നടക്കും.
സാമ്പത്തിക-സാമൂഹിക വികസനത്തിന് പിന്തുണ നൽകുന്നതിലും ഡിജിറ്റൽ പരിവർത്തനം വേഗത്തിലാക്കുന്നതിലും നഗരങ്ങളുടെയും സ്ഥാപനങ്ങളുടെയും സുസ്ഥിരതയും പ്രതിരോധശേഷിയും ശക്തിപ്പെടുത്തുന്നതിലും പ്രോജക്ട് മാനേജ്മെന്റിന്റെ പങ്കാണ് പ്രധാനമായും ചർച്ച ചെയ്യുക. ആദ്യ വിഷയമായ ഭാവിയിലെ സാങ്കേതിക പ്രവണതകളിൽ ഡിജിറ്റൽ പരിവർത്തന തന്ത്രങ്ങൾ, നൂതനാശയങ്ങൾ, സ്ഥാപനങ്ങളുടെ തയ്യാറെടുപ്പ്, വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ള തീരുമാനമെടുക്കൽ എന്നിവ ഉൾപ്പെടും.
സുസ്ഥിര സമൂഹങ്ങൾ എന്ന വിഷയത്തിൽ സ്മാർട്ട് നഗരങ്ങൾ, സുസ്ഥിര അടിസ്ഥാനസൗകര്യങ്ങൾ, സാമൂഹിക-സാമ്പത്തിക സുസ്ഥിരത എന്നിവ ചർച്ച ചെയ്യും. സാമ്പത്തിക വളർച്ചയും വിഭവങ്ങളുടെ കാര്യക്ഷമമായ ഉപയോഗവും ജനങ്ങളുടെ ക്ഷേമവും ഒരുപോലെ ഉറപ്പാക്കുന്ന നഗരങ്ങൾ വികസിപ്പിക്കുന്നതിൽ പദ്ധതികൾക്കുള്ള പങ്കും വിലയിരുത്തും. പ്രോജക്ട് മാനേജ്മെന്റിന്റെ ഭാവി എന്ന വിഷയത്തിൽ കൃത്രിമബുദ്ധിയുടെ ഉപയോഗം, പ്രവർത്തനങ്ങളുടെ ഓട്ടോമേഷൻ, വിവിധ വിഭാഗങ്ങൾ തമ്മിലുള്ള ഏകോപനം, ആധുനികവും വഴക്കമുള്ളതുമായ പദ്ധതിനിർവഹണ രീതികൾ എന്നിവ ചർച്ചയാകും.
ബിസിനസ് തുടർച്ച എന്ന വിഷയത്തിൽ അപകടസാധ്യതകൾ മുൻകൂട്ടി തിരിച്ചറിയൽ, പ്രതിസന്ധികളെ നേരിടാനുള്ള തയ്യാറെടുപ്പ്, നേതൃത്വപരമായ തീരുമാനങ്ങൾ, പ്രവർത്തനങ്ങളുടെ തുടർച്ച ഉറപ്പാക്കൽ എന്നിവയ്ക്ക് പ്രാധാന്യം നൽകും.
ആഗോള വേദിയായി DIPMF
ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി ഡയറക്ടർ ജനറലും ബോർഡ് ചെയർമാനുമായ മത്താർ അൽ തായർ പറഞ്ഞു: “കാഴ്ചപ്പാടിൽ നിന്ന് ഫലപ്രാപ്തിയിലേക്ക്” എന്ന പ്രമേയം ദുബായുടെ വികസനരീതിയുടെ സത്തയാണ് പ്രതിഫലിപ്പിക്കുന്നത്. വ്യക്തമായ കാഴ്ചപ്പാട്, കൃത്യമായ ആസൂത്രണം, വേഗത്തിലുള്ള നിർവഹണം, പദ്ധതികൾ ജനജീവിതത്തിലും സമൂഹത്തിലും സൃഷ്ടിക്കുന്ന സ്വാധീനം വിലയിരുത്തൽ എന്നിവയാണ് ഈ സമീപനത്തിന്റെ അടിസ്ഥാനം.
2014-ൽ ആരംഭിച്ച ഫോറത്തിന്റെ കഴിഞ്ഞ 11 പതിപ്പുകളിലായി 25,000-ത്തിലധികം പേർ പങ്കെടുക്കുകയും 450-ലധികം പ്രഭാഷകർ ആശയങ്ങൾ പങ്കുവയ്ക്കുകയും ചെയ്തിട്ടുണ്ട്. സർക്കാർ-വ്യവസായ മേഖലകളിലെ നേതാക്കൾക്കും വിദഗ്ധർക്കും മികച്ച പ്രവർത്തനരീതികൾ കൈമാറാനും പങ്കാളിത്തങ്ങൾ വളർത്താനും ഭാവിയിലെ പ്രവണതകൾ വിലയിരുത്താനും ഫോറം അവസരമൊരുക്കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
സർക്കാർ-സ്വകാര്യ മേഖലകളിലെ പ്രതിനിധികൾ, തന്ത്രപരമായ പങ്കാളികൾ, അക്കാദമിക വിദഗ്ധർ, പ്രോജക്ട് മാനേജ്മെന്റ് മേഖലയിലെ വിദഗ്ധർ എന്നിവരുടെ പങ്കാളിത്തത്തോടെ നടത്തിയ ശിൽപശാലയുടെ അടിസ്ഥാനത്തിലാണ് ഇത്തവണത്തെ വിഷയങ്ങൾ തെരഞ്ഞെടുത്തത്.
പുതിയ ഘട്ടത്തിലേക്ക്
ആഗോള മാറ്റങ്ങൾ മുൻകൂട്ടി മനസ്സിലാക്കുന്നതിൽ നിന്ന് അവയുടെ ദിശ രൂപപ്പെടുത്തുന്നതിലേക്കും അറിവും അനുഭവങ്ങളും പങ്കുവയ്ക്കുന്നതിൽ നിന്ന് നൂതന പരിഹാരങ്ങൾ വികസിപ്പിക്കുന്നതിലേക്കും ഫോറത്തെ നയിക്കുകയാണ് പന്ത്രണ്ടാം പതിപ്പിന്റെ ലക്ഷ്യം. പദ്ധതികളുടെ വിജയസാധ്യത വർധിപ്പിക്കുകയും സാമ്പത്തിക-സാമൂഹിക മേഖലകളിൽ ദീർഘകാല നേട്ടങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്ന രീതികൾ വികസിപ്പിക്കാനും ഫോറം സഹായിക്കും. ആശയങ്ങളെ ഗുണമേന്മയുള്ള പദ്ധതികളായും ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്തുന്ന യഥാർഥ നേട്ടങ്ങളായും മാറ്റുന്നതിനുള്ള ആഗോള വേദിയായി ദുബായുടെ സ്ഥാനം ശക്തിപ്പെടുത്താനും പരിപാടി ലക്ഷ്യമിടുന്നു.

Just joined last week and I am already impressed by the payout speed. It is rare to find such a transparent platform these days. Cheers to bddaka88