ദുബായ് ,ഒക്ടോബർ 26,2026 : ദുബായ് അൽ കിസൈസ്, ഡിസ്കവറി ഗാർഡൻസ്, കരാമ എന്നിവിടങ്ങളിലാണ് മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സിന്റെ പുതിയ ഷോറൂമുകൾ തുറന്നത്. തമിഴ് താരം സൂര്യ ഷോറൂമുകൾ ഉദ്ഘാടനം ചെയ്തു.
മലബാർ ഗ്രൂപ്പ് വൈസ് ചെയർമാൻ കെ.പി. അബ്ദുൽ സലാം, മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ഇന്റർനാഷണൽ ഓപ്പറേഷൻസ് മാനേജിങ് ഡയറക്ടർ ഷംലാൽ അഹമ്മദ്, മലബാർ ഗ്രൂപ്പ് സീനിയർ ഡയറക്ടർ സി. മായൻകുട്ടി,
ഫിനാൻസ് ആൻഡ് അഡ്മിൻ ഡയറക്ടർ അമീർ സി.എം.സി,
മർച്ചൻഡൈസിംഗ് ആൻഡ് എസ്.സി.എം ഗോൾഡ് ഹെഡ് സക്കീർ പി,
യു.എ.ഇ റീജിയണൽ ഹെഡ് രഞ്ജിത്ത് കെ.വി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
ദുബായിലെ വിപണികളിൽ സാന്നിധ്യം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ ഷോറൂമുകൾ ആരംഭിച്ചത്.
സ്വർണം, വജ്രം, പ്ലാറ്റിനം, അമൂല്യ രത്നങ്ങൾ, വിവാഹാഭരണങ്ങൾ, ആധുനിക ആഭരണശേഖരങ്ങൾ എന്നിവ ഇവിടെ ലഭ്യമാകും.
യുഎഇ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സിന്റെ വളർച്ചയിൽ നിർണായക പങ്കുവഹിച്ച വിപണിയാണെന്ന് മലബാർ ഗ്രൂപ്പ് ചെയർമാൻ എം.പി. അഹമ്മദ് പറഞ്ഞു. മൂന്ന് പുതിയ ഷോറൂമുകൾ കൂടി തുറന്നതോടെ ഉപഭോക്താക്കൾക്ക് കൂടുതൽ സൗകര്യപ്രദമായി ആഭരണങ്ങൾ വാങ്ങാനുള്ള അവസരമാണ് ലഭിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ഉദ്ഘാടനത്തോടനുബന്ധിച്ച് നവംബർ എട്ട് വരെ യുഎഇയിലെ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ഷോറൂമുകളിൽ പ്രത്യേക ആനുകൂല്യങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്. വജ്ര, അമൂല്യ രത്നാഭരണങ്ങൾ വാങ്ങുന്നവർക്ക് ക്യാഷ് വൗച്ചറുകളും തിരഞ്ഞെടുത്ത ആഭരണങ്ങൾക്ക് പ്രത്യേക ഇളവുകളും ലഭിക്കുമെന്നു അധികൃതർ അറിയിച്ചു.

Whenever the main site is down, this alternative link saves the day. Very reliable and keeps me in the game without any interruptions. Use mpocashlinkalternatif.
I was looking for a reliable place to register and this was the perfect choice. Everything is streamlined and efficient. Visit aaajili357loginregister