ദുബായ്,ഒക്ടോബർ 28,2026 : സെപ്റ്റംബർ 30ന് ഫ്ലൈദുബായ് വിമാനമായ FZ1073ൽ ഉണ്ടായ സംഭവത്തിനിടെ ധീരതയോടെ ഇടപെട്ട് യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ ശ്രമിച്ച വിമാന ജീവനക്കാർക്ക് യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ മെഡൽ നൽകി ആദരിച്ചു.
സംഭവത്തിനിടെ ജീവനക്കാർ വഹിച്ച പങ്ക് പരിഗണിച്ച് ഓർഡർ ഓഫ് സായിദ് II, ഫസ്റ്റ് ക്ലാസ് ബഹുമതിയാണ് സമ്മാനിച്ചത്. വിദേശ അംബാസഡർമാർ, നയതന്ത്രജ്ഞർ, മുതിർന്ന ഉദ്യോഗസ്ഥർ, അന്താരാഷ്ട്ര രംഗത്തെ പ്രമുഖർ എന്നിവർക്ക് പൊതുസേവനത്തിനും യുഎഇയുമായുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനുമുള്ള സംഭാവനകൾ പരിഗണിച്ച് സാധാരണയായി നൽകുന്ന ബഹുമതിയാണിത്.
യുഎഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ദുബായ് കിരീടാവകാശി ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമാണ് ചടങ്ങിൽ മെഡലുകൾ സമ്മാനിച്ചത്. സംഭവത്തിനിടെ യാത്രക്കാരെ സംരക്ഷിക്കാൻ ജീവനക്കാർ പ്രകടിപ്പിച്ച ഉത്തരവാദിത്തത്തെയും ധീരതയെയും അദ്ദേഹം പ്രശംസിച്ചു.
ചടങ്ങിന്റെ ദൃശ്യങ്ങൾ എമിറേറ്റ്സ് ന്യൂസ് ഏജൻസി പുറത്തുവിട്ട ഹ്രസ്വ വിഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. യുഎഇ ഭരണാധികാരികൾ വിമാനത്തിന്റെ ക്യാപ്റ്റൻ സ്മിത് മച്ചാറുമായി സംസാരിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. വിമാനത്തിലെ ജീവനക്കാരുടെയും യാത്രക്കാരുടെയും ജീവൻ രക്ഷിക്കുന്നതിൽ നിർണായക പങ്കുവഹിച്ചതിനെ തുടർന്ന് ക്യാപ്റ്റൻ സ്മിത് മച്ചാർ ആഗോളതലത്തിൽ ശ്രദ്ധ നേടിയിരുന്നു. കോക്പിറ്റിന്റെ വാതിൽ തുറന്ന് മറ്റുള്ളവർക്ക് ഇടപെടാൻ അവസരമൊരുക്കിയതാണ് അദ്ദേഹത്തിന്റെ ധീരമായ നടപടികളിലൊന്ന്.
“എന്നിൽ അവസാനമായി ശേഷിച്ചിരുന്ന കരുത്തും ഉപയോഗിച്ച് ഞാൻ പരമാവധി ശ്രമിച്ചു,” എന്ന് ക്യാപ്റ്റൻ നേരത്തേ പ്രതികരിച്ചിരുന്നു.
യുഎഇ പ്രസിഡന്റിന്റെ നയതന്ത്ര ഉപദേഷ്ടാവ് അൻവർ ഗർഗാഷും വിമാന ജീവനക്കാരെ പ്രശംസിച്ചു. യാത്രക്കാരുടെ ജീവൻ സംരക്ഷിക്കാൻ അവർ പ്രകടിപ്പിച്ച ധീരതയ്ക്കും ദൃഢനിശ്ചയത്തിനുമുള്ള അംഗീകാരമാണിതെന്ന് അദ്ദേഹം പറഞ്ഞു.
“മനുഷ്യജീവൻ സംരക്ഷിക്കുക എന്നത് ഏറ്റവും മഹത്തായ കടമയും ഏറ്റവും ഉന്നതമായ സേവനവുമാണെന്ന് തെളിയിക്കുന്ന ആദരണീയമായ ധീരപ്രവൃത്തിയാണിത്,” എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ഓർഡർ ഓഫ് സായിദ് II മെഡൽ വിമാന ജീവനക്കാർക്ക് സമ്മാനിക്കുന്ന ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്.
ഇതിന് മുമ്പും യുഎഇ ഭരണനേതൃത്വം ജീവനക്കാരെ ആദരിച്ചിരുന്നു. സെപ്റ്റംബർ 30ന് FZ1073 വിമാനത്തിന്റെ കോക്പിറ്റിലുണ്ടായ ഏറ്റുമുട്ടലിൽ പൈലറ്റിന് പരിക്കേറ്റതിനു പിന്നാലെ, ഒക്ടോബർ 3ന് ശൈഖ് ഹംദാൻ ആശുപത്രിയിലെത്തി ക്യാപ്റ്റൻ സ്മിത് മച്ചാറിനെ സന്ദർശിക്കുകയും പിന്തുണ അറിയിക്കുകയും ചെയ്തിരുന്നു.
ഫ്ലൈദുബായ് FZ1073 വിമാനത്തിൽ എന്താണ് സംഭവിച്ചത്?
സെപ്റ്റംബർ 30ന് ദുബായിൽനിന്ന് ടെൽ അവീവിലേക്ക് പുറപ്പെട്ട ഫ്ലൈദുബായ് വിമാനം വഴിതിരിച്ചുവിട്ട് സൗദി അറേബ്യയിൽ ഇറക്കുകയായിരുന്നു.
വിമാനം തട്ടിക്കൊണ്ടുപോയി ഇസ്രായേലിലെ ബെൻ ഗുരിയോൺ വിമാനത്താവളത്തിലെ യാത്രക്കാരുടെ ടെർമിനലിൽ ഇടിച്ചിറക്കി കൂട്ടക്കൊല നടത്താൻ 29 വയസ്സുള്ള സഹപൈലറ്റ് പദ്ധതിയിട്ടിരുന്നതായി ഒക്ടോബർ 9ന് യുഎഇ പ്രോസിക്യൂഷൻ അറിയിച്ചു.
ടെൽ അവീവിലേക്കുള്ള തന്റെ മൂന്നാമത്തെ യാത്രയ്ക്കിടെയാണ് പ്രതി ഭീകരാക്രമണം നടത്താൻ ശ്രമിച്ചതെന്നാണ് യുഎഇ പബ്ലിക് പ്രോസിക്യൂഷൻ വ്യക്തമാക്കിയത്. ആക്രമണത്തിനുള്ള തയ്യാറെടുപ്പിന്റെ ഭാഗമായി, മുമ്പ് നടത്തിയ രണ്ട് ടെൽ അവീവ് യാത്രകളിലൂടെ വിമാനത്തിന്റെ യാത്രാമാർഗവും വിമാനത്താവളവും മനസ്സിലാക്കിയിരുന്നുവെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തിയത്.
വിമാനം ആകാശത്തുവെച്ചിരിക്കെ സഹപൈലറ്റ് ആക്രമണം ആരംഭിച്ചതായും കോക്പിറ്റിനുള്ളിൽ ക്രാഷ് ആക്സ് ഉപയോഗിച്ച് പൈലറ്റിനെ ആക്രമിക്കുകയും വിമാനം നിയന്ത്രണത്തിലാക്കാൻ ശ്രമിക്കുകയും ചെയ്തതായും ഒക്ടോബർ 3ന് യുഎഇ അറിയിച്ചിരുന്നു. അടിയന്തര സാഹചര്യങ്ങളിൽ വാതിലുകളോ പാനലുകളോ തകർക്കുന്നതുൾപ്പെടെയുള്ള ആവശ്യങ്ങൾക്കായി കോക്പിറ്റിൽ സൂക്ഷിക്കുന്ന സുരക്ഷാ ഉപകരണമാണ് ക്രാഷ് ആക്സ്.

I’ve been looking for a smooth app experience and this one delivers. The loading speed is impressive and the interface is very intuitive. Highly recommend 5777betloginapp for anyone who hates lagging.
Honestly, the game variety here is insane. I spent all weekend exploring the different slots on ze777game and I’m genuinely impressed by the graphics. Great vibes overall! ze777game
I’ve tried a few platforms lately, but this one really stands out for its fast payouts. Definitely worth a try if you want a smooth experience. Check it out at idmpocash