ദുബായ്, ഒക്ടോബർ 3, 2026: ടൈംസ് ഹയർ എജ്യുക്കേഷൻ (THE) വേൾഡ് യൂണിവേഴ്സിറ്റി റാങ്കിങ് 2027-ൽ യുഎഇയിൽ ഒന്നാം സ്ഥാനം പങ്കിട്ട് യുണൈറ്റഡ് അറബ് എമിറേറ്റ്സ് യൂണിവേഴ്സിറ്റിയും (UAEU) ഖലീഫ യൂണിവേഴ്സിറ്റിയും. ആഗോളതലത്തിൽ 235-ാം സ്ഥാനമാണ് ഇരു സർവകലാശാലകളും സ്വന്തമാക്കിയത്. വിദ്യാഭ്യാസ, ഗവേഷണ മേഖലകളിൽ യുഎഇയു കൈവരിച്ച തുടർച്ചയായ പുരോഗതിയുടെ നേട്ടമായാണ് ഈ അംഗീകാരം വിലയിരുത്തപ്പെടുന്നത്.
അഞ്ച് പതിറ്റാണ്ടിന്റെ നേട്ടം
കഴിഞ്ഞ അഞ്ച് പതിറ്റാണ്ടുകളായി യുഎഇയുടെ ദേശീയ സർവകലാശാല ആഗോള വിദ്യാഭ്യാസ, ഗവേഷണ മേഖലകളിൽ നേടിയെടുത്ത സ്ഥാനം വ്യക്തമാക്കുന്നതാണ് പുതിയ റാങ്കിങ്ങെന്ന് യുഎഇ പ്രസിഡന്റിന്റെ സാംസ്കാരിക ഉപദേഷ്ടാവും യുഎഇയു ചാൻസലറുമായ സാക്കി അൻവർ നുസൈബെ പറഞ്ഞു.
അറിവ്, ഗവേഷണം, മനുഷ്യവിഭവശേഷി എന്നിവയിൽ കൂടുതൽ നിക്ഷേപം നടത്താനും രാജ്യത്തിന്റെ വികസന മുൻഗണനകൾക്ക് സംഭാവന നൽകാനും ഈ നേട്ടം പ്രചോദനമാകുമെന്നും സർവകലാശാലയുടെ പ്രവർത്തനഫലങ്ങൾ സമൂഹത്തിനും ലോകത്തിനും പ്രയോജനപ്പെടുന്ന രീതിയിൽ മുന്നോട്ടുകൊണ്ടുപോകുമെന്നും അദ്ദേഹം വ്യക്തമാക്കി.
വിദ്യാഭ്യാസത്തിനും ഗവേഷണത്തിനും കൂടുതൽ പ്രാധാന്യം
അന്താരാഷ്ട്ര നിലവാരത്തിനനുസരിച്ച് വിദ്യാഭ്യാസ, ഗവേഷണ സംവിധാനങ്ങൾ മെച്ചപ്പെടുത്തുന്നതിനൊപ്പം രാജ്യത്തിന് മുൻഗണനയുള്ള മേഖലകളിലും സർവകലാശാല ശ്രദ്ധ കേന്ദ്രീകരിക്കുന്നതായി യുഎഇയു വൈസ് ചാൻസലർ പ്രൊഫ. അഹമ്മദ് അലി അൽ റഈസി പറഞ്ഞു.
വിദ്യാഭ്യാസം, ഗവേഷണം, നവീകരണം എന്നിവ കൂടുതൽ ഏകോപിപ്പിച്ച് മുന്നോട്ടുകൊണ്ടുപോകുകയാണ് ലക്ഷ്യം. പുതിയ റാങ്കിങ് ഇതുവരെയുള്ള പുരോഗതിയുടെ അംഗീകാരമാണെന്നും ആഗോള മത്സരക്ഷമത വർധിപ്പിക്കാനുള്ള അടുത്ത ഘട്ട പ്രവർത്തനങ്ങൾക്ക് ഇത് പ്രചോദനമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
118 രാജ്യങ്ങളിൽ നിന്നായി 2,297 സർവകലാശാലകൾ
ലോകത്തെ പ്രമുഖ സർവകലാശാലകളുടെ പ്രകടനം വിലയിരുത്തുന്ന അന്താരാഷ്ട്ര റാങ്കിങ്ങുകളിലൊന്നാണ് ടൈംസ് ഹയർ എജ്യുക്കേഷൻ വേൾഡ് യൂണിവേഴ്സിറ്റി റാങ്കിങ്.
അധ്യാപന നിലവാരം, ഗവേഷണ സാഹചര്യം, ഗവേഷണത്തിന്റെ ഗുണമേന്മ, അന്താരാഷ്ട്ര സഹകരണം, വ്യവസായ മേഖലയുമായുള്ള ബന്ധം തുടങ്ങിയ പ്രധാന ഘടകങ്ങൾ പരിഗണിച്ചാണ് റാങ്കിങ് തയ്യാറാക്കുന്നത്.
2027-ലെ പട്ടികയിൽ 118 രാജ്യങ്ങളിൽ നിന്നും പ്രദേശങ്ങളിൽ നിന്നുമായി 2,297 സർവകലാശാലകളാണ് ഉൾപ്പെട്ടിരിക്കുന്നത്. ഇതുവരെയുള്ളതിൽ ഏറ്റവും കൂടുതൽ സർവകലാശാലകൾ ഉൾപ്പെട്ട പതിപ്പ് കൂടിയാണിത്.
സുവർണ ജൂബിലി വർഷത്തിൽ ഇരട്ടി നേട്ടം
യുണൈറ്റഡ് അറബ് എമിറേറ്റ്സ് യൂണിവേഴ്സിറ്റി സുവർണ ജൂബിലി ആഘോഷിക്കുന്ന വർഷത്തിലാണ് ഈ നേട്ടം സ്വന്തമാക്കുന്നത്. 1976-ൽ യുഎഇയുടെ ദേശീയ സർവകലാശാലയായി സ്ഥാപിതമായ യുഎഇയു 50 വർഷങ്ങൾ പിന്നിടുമ്പോഴും വിദ്യാഭ്യാസ, ഗവേഷണ മേഖലകളിൽ പ്രവർത്തനം വിപുലീകരിക്കുകയാണ്.
രാജ്യത്തിന് ആവശ്യമായ പ്രതിഭകളെ വളർത്തിയെടുക്കുന്നതിനൊപ്പം ശാസ്ത്രീയ ഗവേഷണം, നവീകരണം, വിജ്ഞാന വികസനം എന്നിവയിലൂടെ യുഎഇയുടെ ദീർഘകാല വികസന ലക്ഷ്യങ്ങൾക്ക് സംഭാവന നൽകുന്നതിലും സർവകലാശാല ശ്രദ്ധ കേന്ദ്രീകരിക്കുന്നു.

A solid choice for anyone who loves the casino vibe from home. Everything is organized perfectly and the wins feel rewarding. Big thumbs up for kcwincasino.